ജനരക്ഷായാത്രയുടെ സമാപനത്തിന് രാഹുല്‍ ഗാന്ധിയെത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ നയിക്കുന്ന ജനരക്ഷാ യാത്രയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ എത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന സമാപന സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം കേരളത്തിലെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ഉച്ചയോടെ എത്തിയ രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് സ്വീകരിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണം സമാഹന സമ്മേളനത്തിലൂടെ ആരംഭിക്കാനാണ് കോണ്‍ഗ്രസ് പദ്ധതിയിട്ടിരിക്കുന്നത്. അതിന്റെ ഭാഗമായാണ് രോഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനത്തേയും കോണ്ഡഗ്രസ് കാണുന്നത്.

വിവാദ വിഷയങ്ങളില്‍ കേരളത്തിലെ നേതാക്കളുടെ അഭിപ്രായം കേള്‍ക്കുകയും അത് ഹൈക്കമാന്റിനെ അറിയിക്കുകയുമാകും രാഹുലിന്റെ ലക്ഷ്യം. ബുധനാഴ്ച നടക്കുന്ന കെപിസിസി വിശാല എക്‌സിക്യൂട്ടീവ് യോഗത്തിലും രാഹുല്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications