കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാടിനായി വീണ്ടും രാഹുൽ ഗാന്ധിയുടെ കത്ത്; നെട്ടറ പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കണം

Google Oneindia Malayalam News

കൽപ്പറ്റ: വയനാട് ജില്ലാ കളക്ടർ അജയകുമാറിന് കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധിയുടെ കത്ത്. തിരുനെല്ലി വില്ലേജിലെ നെട്ടറ പാലത്തിന്റെ നിർമാണം ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന കാലയളവിൽ നെട്ടറ ആദിവാസി കോളനി നിവാസികൾക്ക് ആവശ്യമായ ഗതാഗത സൗകര്യങ്ങൾ ഉറപ്പ് വരുത്തണമെന്നും കത്തിൽ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിട്ടുണ്ട്.

 ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്! ക്രോണിക് ബാച്ചിലര്‍ രാഹുല്‍ ഗാന്ധി വിവാഹം കഴിക്കണം! അതോടെ ഭാഗ്യനക്ഷത്രം തെളിയുമെന്ന്!

പാലം പണി മുടങ്ങിയതോടെ നെട്ടറ ആദിവാസി കോളനി നിവാസികൾ അവർ നേരിടുന്ന ബുദ്ധിമുട്ട് തന്നെ അറിയിച്ചെന്നും പാലം നിർമാണം പുനരാരംഭിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ ആവശ്യപ്പെടുന്നു. ജൂലൈ 31ാം തീയതിയാണ് രാഹുൽ ഗാന്ധി ജില്ലാ കളക്ടർക്ക് കത്തയച്ചിരിക്കുന്നത്.

rahul

2006ലാണ് കാളിന്ദി നദിക്ക് കുറുകെയുണ്ടായിരുന്ന പാലം ഒലിച്ചു പോകുന്നത്. കഴിഞ്ഞ 13 വർഷമായി നദിക്ക് കുറുകെ തടികൊണ്ടുള്ള പാലം നിർമിച്ചാണ് കോളനി നിവാസികൾ യാത്ര ചെയ്യുന്നതെന്നും കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു. എന്നാൽ കാലർഷം ശക്തമാകുമ്പോൾ ഈ തടിപ്പാലവും ഒലിച്ചുപോകുന്നതോടെ ഇവരുടെ ദുരിതം ഇരട്ടിയാകും.

പാലം നിർമാണത്തിനായി 10 കോടി രൂപ അനുവദിച്ചതായി മാനന്തവാടി എംഎൽഎ ആയ ഒ ആർ കേളു അറിയിച്ചിരുന്നെങ്കിലും രണ്ട് വർഷം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പ്രദേശവാസികൾ അറിയിച്ചാതയി രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. ഇക്കാര്യത്തിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും നടപടി തന്നെ അറിയിക്കണമെന്നും രാഹുൽ ഗാന്ധി കത്തിൽ പറയുന്നു. 40 കുടുംബങ്ങളാണ് കോളനിയിൽ താമസിക്കുന്നത്.

English summary
Rahul Gandhi letter to Wayanad collector demanding construction of bridge in Nettara colony
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X