കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിലില്‍ നിന്നും കപ്പയും മീനും; രാഹുലിനെ കോമാളിയാക്കി സോഷ്യല്‍ മീഡിയ

  • By Anwar Sadath
Google Oneindia Malayalam News

കൊച്ചി: എല്ലാത്തവണയും കേരളം സന്ദര്‍ശിച്ചു കഴിയുമ്പോഴേക്കും മലയാളികള്‍ക്ക് ചിരിക്കാനുള്ള വക നല്‍കിയാകും കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ മടക്കം. ചെയ്യുന്നത് നല്ലകാര്യത്തിനാണെങ്കിലും എല്ലാം അബദ്ധത്തില്‍ കലാശിക്കുകയാണ് പതിവ്. ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. മത്സ്യത്തൊഴിലാളിയുടെ വീട്ടില്‍ നിന്നും കപ്പയും മീനും കഴിക്കുന്ന രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുമാണ് ഇത്തവണ സോഷ്യല്‍ മീഡിയയുടെ ഇരകള്‍.

ചാവക്കാട് മത്സത്തൊഴിലാളികളുടെ സംഗമത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ ഗാന്ധിയും പരിവാരങ്ങളും എത്തിയത്. പരിപാടിയുടെ ഉദ്ഘാടനത്തിനുശേഷം ചാവക്കാട് മത്സ്യത്തൊഴിലാളികളുടെ കോളനിയില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ നേരത്തെ ഒരു വീട്ടില്‍ രാഹുലിനായി തയ്യാറാക്കിയ കപ്പയും മീനും കഴിക്കാനായി കയറുകയും ചെയ്തു.

rahul-lunch

വീടിനുള്ളില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല എന്നിവരും കയറി. ചെറിയ മുറിക്കുള്ളില്‍ നിലത്തുവിരിച്ച പായയില്‍ ഇരുന്നാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. നിലത്തിരുന്നു പരിചയമില്ലാത്ത രാഹുലിന്റെയും കൂട്ടരുടെയും ചിത്രം വിഎം സുധീരന്‍ തന്റെ ഫേസ്ബുക്കിലൂടെ പുറത്തവിട്ടതിനുശേഷം ഫോട്ടോ മിക്ക ഗ്രൂപ്പുകളിലും പരിഹാസ ചിത്രമായി മാറിയിരിക്കുകയാണ്.

2008ല്‍ അമേഠിയിലെ വാന്‍പുര്‍വ ഗ്രാമത്തിലെ ഒരു ദളിത് കുടിലില്‍ അന്തിയുറങ്ങിയ രാഹുല്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. എന്നാല്‍, പിന്നീട് ആ വീട്ടുകാര്‍ കടക്കെണിയിലായിട്ടും രാഹുല്‍ തിരിഞ്ഞു നോക്കിയില്ലെന്നും ആക്ഷേപം ഉയര്‍ന്നു. പതിവുപോലെ രാഹുലിന്റെ നാടകമാണ് ചാവക്കാടുണ്ടായതെന്ന് സോഷ്യല്‍ മീഡിയ വിമര്‍ശിക്കുന്നു. കുടില്‍ സന്ദര്‍ശനവും ഭക്ഷണം കഴിക്കുന്നതും മുറയ്ക്ക് നടക്കുന്നതല്ലാതെ പാവപ്പെട്ടവര്‍ക്കുവേണ്ടി യാതൊന്നും ചെയ്യാന്‍ യുപിഎ ഭരണകാലത്തും രാഹുല്‍ തയ്യാറായില്ലെന്നാണ് പ്രധാന വിമര്‍ശനം.

English summary
Rahul Gandhi Lunch at Fisherman's House in Kerala; facebook reacts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X