കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ പ്രത്യേക അതിഥി; എൽസിയെ ചേർത്ത് നിർത്തി രാഹുലും പ്രിയങ്കയും

Google Oneindia Malayalam News

Recommended Video

cmsvideo
രാഹുലിനെ കാണാന്‍ കൊതിച്ച എല്‍സിക്ക് ആഗ്രഹ സാഫല്യം | Oneindia Malayalam

കൽപ്പറ്റ: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണമാണ് പ്രവർത്തകർ ഒരുക്കിയത്. വയനാടിനെ ഇളക്കി മറിച്ചാണ് രാഹുൽ ഗാന്ധിയുടെ റോഡ് ഷോ മുന്നോട്ട് നീങ്ങിയത്. രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും ഒരു നോക്ക് കാണാന‍ായി ആയിരങ്ങളാണ് റോഡിന് ഇരുവശവും തടിച്ചു കൂടിയത്.

വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധി സ്വന്തം നാട്ടിൽ എത്തുന്നുണ്ടെന്ന് അറിഞ്ഞപ്പോൾ മുതൽ രാഹുലിനെ ഒരു നോക്ക് കാണണമെന്ന ആഗ്രഹത്തിലായിരുന്നു കൈതക്കൊല്ലി കോളനി നിവാസിയായ എൽസി. നടക്കില്ലെന്ന് ഉറപ്പിച്ച ആഗ്രഹം സഫലമായതിന്റെ സന്തോഷത്തിലാണ് എൽസിയിപ്പോൾ.

യുപിയില്‍ ശക്തി തിരിച്ച് പിടിച്ച് ബിജെപി! ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് 'ഗൊരക്പൂര്‍' കൈയ്യിലാക്കി!യുപിയില്‍ ശക്തി തിരിച്ച് പിടിച്ച് ബിജെപി! ലോക്സഭ തിരഞ്ഞെടുപ്പിന് മുന്‍പ് 'ഗൊരക്പൂര്‍' കൈയ്യിലാക്കി!

 വൻ സ്വീകരണം

വൻ സ്വീകരണം

കൊടും ചൂടിനെ പോലും അവഗണിച്ച് പതിനായിരങ്ങളാണ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കാണാനെത്തിയത്. തിങ്ങി നിറഞ്ഞ ജനസാഗരത്തിന് നടുവിലൂടെ വളരെ സാവധാനം തുറന്ന വാഹനത്തിലായിരുന്നു രാഹുലിന്റെ യാത്ര. രാഹുലിന്റെ വരവ് പ്രമാണിച്ച് കനത്ത സുരക്ഷയാണ് വയനാട്ടിൽ ഏർപ്പെടുത്തിയിരുന്നത്.

 രാഹുലിനെ കാണാൻ ആഗ്രഹം

രാഹുലിനെ കാണാൻ ആഗ്രഹം

രാഹുൽ എത്തുന്നുണ്ടെന്നറിഞ്ഞ് കാണാനുള്ള ആഗ്രഹം മക്കളെ അറിയിച്ചിരുന്നു. ആസ്മ അടക്കമുള്ള ശാരീരിക ബുദ്ധിമുട്ടുകളും സാമ്പത്തിക പരിമിതികളും മൂലം കൽപ്പറ്റയിലെത്തി രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധിയേയും കാണണമെന്ന ആഗ്രഹം നടക്കില്ലെന്ന് എൽസി ഏറെക്കുറെ ഉറപ്പിച്ചിരുന്നു.

മാധ്യമ പ്രവർത്തകയുടെ ഇടപെടൽ

മാധ്യമ പ്രവർത്തകയുടെ ഇടപെടൽ

രാഹുൽ ഗാന്ധിയുടെ സന്ദർശനത്തിന് തലേ ദിവസം ആശുപത്രിയിൽ വെച്ച് ഇക്കണോമിക്സ് ടൈംസ് റിപ്പോർട്ടർ ഇന്ദുലേഖ അരവിന്ദിനെ കണ്ടതോടെയാണ് എൽസിയുടെ ആഗ്രഹങ്ങൾക്ക് വീണ്ടും ചിറക് മുളച്ചത്. മാധ്യമ പ്രവർത്തകയാണെനന് അറിഞ്ഞതോടെ തന്റെ ആഗ്രഹം എൽസി ഇന്ദുലേഖ അരവിന്ദിനെ അറിയിക്കുകയായിരുന്നു.

രാഹുലിനെ കാണണം

ഇത് 68കാരി എൽസി. ആസ്ത രോഗിയായ എൽസിയുടെ വീട് പ്രളയത്തെ തുടർന്ന് തകർന്നിരുന്നു. രാഹുൽ ഗാന്ധിയെ കാണാനായി കൽപ്പറ്റയിൽ വരണമെന്ന ആഗ്രഹത്തിലാണ് എൽസി. എന്നാൽ യാത്രാചെലവ് വഹിക്കാൻ കഴിയില്ലെന്നാണ് എൽസി പറയുന്നതെന്നായിരുന്നു ഇന്ദുലേഖയുടെ ട്വീറ്റ്.

ട്വീറ്റ്

ട്വീറ്റ്

എൽസിയുടെ ആഗ്രഹം ട്വിറ്ററിലൂടെ കോൺഗ്രസിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഇന്ദുലേഖ അരവിന്ദ് ശ്രമിക്കുകയായിരുന്നു. കോൺഗ്രസ് മീഡിയ സെൽ നേതാവ് ദിവ്യാ സ്പന്ദനയേയും ഐഎൻസി കേരളയേയും ടാഗ് ചെയ്തായിരുന്നു ഇന്ദുലേഖയുടെ ട്വീറ്റ്. എൽസിയുടെ ആവശ്യം സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്താനായിരുന്നു ശ്രമം.

മറുപടി ട്വീറ്റ്

മറുപടി ട്വീറ്റ്

ട്വീറ്റ് ശ്രദ്ധയിൽപ്പെട്ടതോടെ ദിവ്യാ സ്പന്ദന എൽസിയുടെ വിവരങ്ങൾ അന്വേഷിച്ച് അറിയുകയായിരുന്നു. തുടർന്ന് വിവരങ്ങൾ കെസി വേണുഗോപാലിന് കൈമാറി. കൽപ്പറ്റയിലെ പ്രദേശിക നേതൃത്വത്തിന്റെ സഹായത്തോടെ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് എൽസിക്ക് അവസരം ഒരുക്കുകയായിരുന്നു.

ആദ്യം കണ്ടത് എൽസിയെ

കോഴിക്കോട് നിന്ന് ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലിറങ്ങിയ രാഹുലും പ്രിയങ്കയും ആദ്യം കണ്ടത് എൽസിയേ ആണ്. എൽസിയെ ചേർത്ത് നിർത്തി രാഹുലും പ്രിയങ്കയും വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. നേതാക്കളെ കാണാൻ എൽസിക്കൊപ്പം കൊച്ചുമകളും എത്തിയിരുന്നു. നിറകണ്ണുകളോടെയാണ് എൽസി പ്രിയങ്കയോടും രാഹുൽ ഗാന്ധിയോടും യാത്ര ചോദിച്ച് മടങ്ങിയത്.

 ഇനി വയനാട്ടിലെ സ്ഥാനാർത്ഥി

ഇനി വയനാട്ടിലെ സ്ഥാനാർത്ഥി

രാവിലെ 11 മണിയോടെയാണ് രാഹുൽ ഗാന്ധി നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. കനത്ത സുരക്ഷയിലായിരുന്നു പത്രികാ സമർപ്പണം. നാല് സെറ്റ് പത്രികയാണ് രാഹുൽ ഗാന്ധി സമർപ്പിച്ചത്. രാഹുൽ ഗാന്ധിയെത്തിയ ആവേശത്തിലാണ് വയനാട്ടിലെ കോൺഗ്രസ് കേന്ദ്രങ്ങൾ. ഇന്ത്യ ഒന്നാണെന്ന സന്ദേശം നൽകുകയാണ് തന്റെ ലക്ഷ്യമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi met 68 year old Elsi at wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X