കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട് എംപി രാഹുല്‍ ഗാന്ധിയെ കാണാനില്ല; മലപ്പുറം പോലീസില്‍ പരാതി, രാഹുല്‍ പാര്‍ലമെന്റില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ മഹാരാഷ്ട്ര വിഷയത്തില്‍ പ്രതിഷേധിക്കുന്നതിനിടെ മലപ്പുറം ജില്ലയിലെ പോലീസ് സ്‌റ്റേഷനില്‍ പരാതി. വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയായ രാഹുല്‍ ഗാന്ധിയെ കാണാനില്ലെന്നാണ് പരാതി. യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അജി തോമസ് എടക്കര പോലീസ് സ്‌റ്റേഷനിലാണ് പരാതി നല്‍കിയിരിക്കുന്നത്.

Rahul

പരാതി സ്വീകരിച്ച പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രാഹുല്‍ ഗാന്ധി എംപി എവിടെയാണെന്ന് അറിയില്ല. സോഷ്യല്‍ മീഡിയയില്‍ പല പ്രചാരണങ്ങളും നടക്കുന്നു. അന്വേഷിച്ച് സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് പരാതിയുടെ ഉള്ളടക്കം.

രമ്യ ഹരിദാസിന് നേരെ കൈയ്യേറ്റം; പുരുഷ മാര്‍ഷലുകള്‍ പിടിച്ചുമാറ്റി, ഹൈബിയെയും പ്രതാപനെയും പുറത്താക്കിരമ്യ ഹരിദാസിന് നേരെ കൈയ്യേറ്റം; പുരുഷ മാര്‍ഷലുകള്‍ പിടിച്ചുമാറ്റി, ഹൈബിയെയും പ്രതാപനെയും പുറത്താക്കി

അതേസമയം, മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ലമെന്റ് പ്രക്ഷ്ബ്ദുമാണിന്ന്. കോണ്‍ഗ്രസ് അംഗങ്ങളാണ് പ്രധാനമായും പ്രതിഷേധത്തിന് മുന്നില്‍ നില്‍ക്കുന്നത്. രാഹുല്‍ ഗാന്ധിയും ഇവര്‍ക്കൊപ്പമുണ്ട്. ചോദ്യമുന്നയിക്കാന്‍ അദ്ദേഹത്തിന് സ്പീക്കര്‍ സമയം നല്‍കിയ വേളയില്‍ രാഹുല്‍ നേരത്തെ തീരുമാനിച്ച ചോദ്യം ഉന്നയിച്ചില്ല. പകരം മഹാരാഷ്ട്ര വിഷയമാണ് അദ്ദേഹം സഭയില്‍ പറഞ്ഞത്.

എന്‍സിപിക്ക് മുന്നില്‍ ഏകമാര്‍ഗം; അജിത് പവാറിനെ പാര്‍ട്ടി പുറത്താക്കുമോ? ശരദ് പവാറിന്റെ പ്രതികരണംഎന്‍സിപിക്ക് മുന്നില്‍ ഏകമാര്‍ഗം; അജിത് പവാറിനെ പാര്‍ട്ടി പുറത്താക്കുമോ? ശരദ് പവാറിന്റെ പ്രതികരണം

മഹാരാഷ്ട്രയില്‍ ജനാധിപത്യം കശാപ്പ് ചെയ്തിരിക്കുകയാണ് എന്ന് രാഹുല്‍ പറഞ്ഞു. ഈ വേളയിലും പ്രതിപക്ഷ പ്രതിഷേധം തുടരുകയായിരുന്നു. നിങ്ങളുടെ നേതാവ് സംസാരിക്കുന്നു. ഈ വേളയിലെങ്കിലും അടങ്ങിയിരിക്കണമെന്ന് സ്പീക്കര്‍ ഓം ബിര്‍ള കോണ്‍ഗ്രസ് അംഗങ്ങളോട് ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിഷേധം തുടര്‍ന്നു. അതിനിടയില്‍ രാഹുല്‍ തന്റെ പ്രസംഗം പൂര്‍ത്തിയാക്കുകയും ചെയ്തു.

English summary
Rahul Gandhi Missing Case registered in Malappuram Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X