Get Updates
Get notified of breaking news, exclusive insights, and must-see stories!

'പട്ടി ഷോ'കാണിച്ചല്ല എസ്എഫ്ഐ വളർന്നത്,'രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട';സിപിഐക്കെതിരെ എസ്എഫ്ഐ നേതാവ്

വയനാട്: സിപിഐയെ രൂക്ഷമായി വിമർശനുവുമായി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ജിഷ്ണു ഷാജി. സിപിഐ എസ്എഫ്ഐയെ രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. എംപി ഓഫിസിൽ നടന്നത് വൈകാരിക സമരമാണെന്നും രാഹുൽ ഗാന്ധിയുടെ മാപ്പ് എസ്എഫ്ഐയ്ക്ക് വേണ്ടെന്നും ജിഷ്ണു ഷാജി പറഞ്ഞു.രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവുമായി ബന്ധപ്പെട്ട് സിപിഐ നടത്തിയ പരാമർശങ്ങൾക്കെതിരെയാണ് വിമർശനം. എഐഎസ്എഫിനെ പോലെ 'പട്ടി ഷോ' കാണിച്ചല്ല എസ്എഫ്ഐ വളർന്നത്.

എംപി ഓഫീസ് മാർച്ച് എസ്എഫ്ഐയുടെ 'പട്ടി ഷോ' ആയിരുന്നില്ല.ആദ്യം നാട്ടിലെ ഏതെങ്കിലും ഒരു കോളജിൽ എഐഎസ്എഫിന് രണ്ട് പേരെയെങ്കിലും ഉണ്ടാക്കി കൊടുക്കാൻ നോക്കണന്നും എസ്എഫ്ഐ നേതാവ് പരിഹസിച്ചു.ഒരുളുപ്പുമില്ലാതെയാണ് എസ്എഫ്ഐ തീവ്രവാദ സംഘടനയാണെന്ന് സിപിഐ വയനാട് ജില്ലാ സെക്രട്ടറി പറഞ്ഞതെന്നും ജിഷ്ണു പറഞ്ഞു.'സമാധാനപരമായ സമരത്തിനാണ് ഞങ്ങൾ നേതൃത്വം നൽകിയത്. പക്ഷേ പൊലീസ് സമരക്കാരെ മർദിച്ചതോടെയാണ് സമരം വൈകാരികമായി മാറിയത്. ഞങ്ങൾക്കെന്താ അടികൊണ്ടാൽ വേദനിക്കില്ലേ? പ്രത്യേക താൽപര്യമുള്ള, കോൺഗ്രസിനു വേണ്ടി പണിയെടുക്കുന്ന പൊലീസാണ് എസ്എഫ്ഐയ്ക്കെതിരെ തിരിഞ്ഞത്.

sfi

വയനാട്ടിലെത്തിയ രാഹുൽ പറഞ്ഞത് എസ്എഫ്ഐ കുട്ടികളോട് ക്ഷമിച്ചുവെന്നാണ്. പ്രിയ രാഹുൽഗാന്ധ എസ്എഫ്ഐയ്ക്കാർക്ക് നിങ്ങളുടെ ക്ഷമ വേണ്ട' ജിഷ്ണു പറഞ്ഞു. കോൺഗ്രസ് ആദ്യം തങ്ങളുടെ പ്രവർത്തകരോട് ക്ഷമിച്ചുവെന്ന് പറയുക. കാരണം അവരാണ് ഗാന്ധിജുടെ ഫോട്ടോ എറിഞ്ഞുപൊട്ടിച്ചത്. ഇവിടത്തെ മണ്ടന്മാരായ കോൺഗ്രസുകാർ പേപ്പറിൽ എഴുതിത്തരുന്നത് അതുപോലെ വായിക്കുന്ന പരിപാടി നിർത്തിയിട്ട് നാട്ടിലേക്ക് ഇറങ്ങണം. ഇവിടത്തെ പ്രശ്നങ്ങൾ നേരിട്ട് പഠിക്കണം. മനസിലായില്ലെങ്കിൽ ഇടതുപക്ഷവും എസ്എഫ്ഐയും വിഷയങ്ങൾ എത്തിച്ചുതരാമെന്നും ജിഷ്ണു പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+