കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഡിഎഫിന് മറുപടി; സമാധാനപരമായി പ്രതിഷേധിക്കാൻ സിപിഎം; ഇന്ന് വൈകിട്ട് മാർച്ച്

Google Oneindia Malayalam News

വയനാട്: യു ഡി എഫ് ഇന്നലെ നടത്തിയ പ്രതിഷേധ മാർച്ചിന് പിന്നാലെ ഇന്ന് സി പി എം ബഹുജനങ്ങളെ അണിനിരത്തി പ്രതിഷേധം നടത്തും. വൈകിട്ട് മൂന്ന് മണിക്ക് കൽപ്പറ്റയിലാണ് സമാധാനപരമായി പ്രതിഷേധിക്കാൻ പ്രവർത്തകർ തയ്യാറെടുക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തതിന് പിന്നാലെ ശനിയാഴ്ച യു ഡി എഫ് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു.

ഇതിന് മറുപടി പറയാനാണ് സി പി എം ഇത്തരത്തിലെരു പ്രതിഷേധം നടത്തുന്നത്. രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിക്കപ്പെട്ടതിന് പിന്നാലെയുള്ള യു ഡി എഫ് പ്രതിഷേധം വലിയ ആക്രമണങ്ങളായി മാറുന്നു എന്നാണ് സി പി എം ആരോപിക്കുന്നത്.

അതേസമയം, പ്രതിഷേധം സമാധാനപരം ആയിരിക്കണമെന്ന് എൽഡിഎഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. ഇന്നലെ യു ഡി എഫ് സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിൽ ആയിരങ്ങളാണ് പങ്കെടുത്തിരുന്ന്.

1

എന്നാൽ, മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അഞ്ച് എസ് എഫ് ഐ പ്രവർത്തകർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. നിലവിൽ പൊലീസ് പിടിയിൽ ആയവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. പിടിയിലായ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു.

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍; ഇന്നോവയ്ക്ക് പകരം 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍; ഇന്നോവയ്ക്ക് പകരം 33 ലക്ഷത്തിന്റെ കിയ കാര്‍ണിവല്‍

2

ജൂൺ 24 - നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.

3

ഇതിന് പിന്നാലെ, കേസില്‍ ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആദ്യം കസ്റ്റഡിയിൽ എടുത്തിരുന്നു. കൽപ്പറ്റ പൊലീസാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തത്. ശേഷം, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി മാറിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

4

പിടിയിൽ ആയവർക്ക് പിന്നാലെയാണ് ഇപ്പോൾ 5 എസ് എഫ് ഐ പ്രവർത്തകരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിൽ ആയവരിൽ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം ഉണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം പി വയനാട്ടിൽ എത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് രാഹുൽ സന്ദർശനം നടത്തുക.

5

ഇന്നലെ കൽപ്പറ്റയിൽ വീണ്ടും കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. ദേശാഭിമാനിയുടെ ഓഫീസിന് നേരെ കോൺഗ്രസ് പ്രവർത്തകർ കല്ലേറ് നടത്തി. രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ കോൺഗ്രസ് കേരളത്തിൽ ഉടനീളം പ്രതിഷേധം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദേശാഭിമാനിയുടെ ഓഫീസിന് നേരെ പ്രവർത്തകർ കല്ലേറ് നടത്തിയത്. സംഭവത്തിൽ പത്ര പ്രവർത്തക യൂണിയൻ പ്രതിഷേധിച്ചിരുന്നു. കോട്ടയത്ത് സംഘടിപ്പിച്ച മാർച്ചും സംഘർഷത്തിലേക്ക് കടന്നു. പോലീസിന് നേരെയും കല്ലേറുണ്ടായതായാണ് റിപ്പോർട്ടുകൾ.

English summary
rahul gandhi office attacked issue; cpm conducting a march in kalpetta from today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X