India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബാങ്ക് കൊളള അടിക്കുന്നത് കേട്ടിട്ടുണ്ട്, എന്തിനാണ് പെട്ടിക്കട കൊള്ളയടിക്കുന്നത് ?; കെ സുരേന്ദ്രൻ

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട് കൽപ്പറ്റയിലുളള രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരിച്ച ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംഭവത്തെ പരിഹസിച്ചു കൊണ്ടുള്ള പ്രതികരണമായിരുന്നു കെ സുരേന്ദ്രൻ നിന്നും ഉണ്ടായത്.

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചിട്ട് ബി ജെ പിക്ക് എന്ത് കിട്ടാനാണ് എന്നാണ് കെ സുരേന്ദ്രൻ ചോദിച്ചത്. ആലപ്പുഴയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയായിരുന്നു ബി ജെ പി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. ബാങ്ക് കൊള്ളയടിക്കുന്നത് താൻ കേട്ടിട്ടുണ്ട്. എന്നാൽ, പെട്ടിക്കട എന്തിനാണ് കൊള്ളയടിക്കുന്നതെന്നായിരുന്നു കെ സുരേന്ദ്രന്റെ പരിഹാസം.

രാജ്യത്ത് ബി ജെ പി ഭരിക്കുന്ന ഒരു സംസ്ഥാനത്തും രാഹുൽ ഗാന്ധിക്ക് അക്രമം നേരിടേണ്ടി വന്നിട്ടില്ലെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. അദ്ദേഹത്തെ രാഷ്ട്രീയം ആയാണ് ബി ജെ പി നേരിടുന്നത്.

1

സാധാരണക്കാരായ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമമാണ് ഇത്തരം സംഭവങ്ങളിലൂടെ നടക്കുന്നത്. എല്ലാ കാര്യത്തിലും രാഹുൽ ഗാന്ധിയും സി പി എമ്മും ഒരേ പക്ഷക്കാരാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു. സ്വർണ്ണക്കള്ളക്കടത്ത് കേസിലെ പുതിയ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചു വിടാനുള്ള സി പി എമ്മിന്റെ ശ്രമമാണ് ഇതൊക്കെ.

'എസ്എഫ്ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമം,തെളിഞ്ഞാൽ ശക്തമായ നടപടി'; കോടിയേരി'എസ്എഫ്ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമം,തെളിഞ്ഞാൽ ശക്തമായ നടപടി'; കോടിയേരി

2

വയനാട് കൽപ്പറ്റയിൽ ഉളള രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആണ് നിർദേശം നൽകിയതെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. കേരളത്തിൽ ഇപ്പോൾ രാഷ്ട്രീയ പ്രശ്നങ്ങൾക്ക് പകരം സംഘർഷങ്ങളാണ് ചർച്ച ചെയ്യുന്നത്. ഇത് തന്നെയാണ് പിണറായി വിജയനും ആവശ്യം. കോൺഗ്രസും സി പി ഐഎമ്മും തമ്മിൽ തെരുവ് സംഘർഷങ്ങൾ സൃഷ്ടിച്ച് ജനശ്രദ്ധ തിരിക്കുകയാണ് ലക്ഷ്യമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

3

അതേസമയം, രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത എസ് എഫ് ഐ പ്രവർത്തകരെല്ലാം അറസ്റ്റിലായതായി അന്വേഷണ സംഘം വ്യക്തമാക്കി. ഓഫീസിൽ അതിക്രമിച്ച് കയറിയവർക്ക് എതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. മാനന്തവാടി ഡി വൈ എസ് പിയുടെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

4

അതേസമയം, സംഭവത്തിൽ അഞ്ച് എസ് എഫ് ഐ പ്രവർത്തകർ കൂടി ഇന്നലെ അറസ്റ്റിലായിരുന്നു. നിലവിൽ പൊലീസ് പിടിയിൽ ആയവരുടെ എണ്ണം 30 ആയി. ഇതിൽ മൂന്ന് വനിതാ പ്രവർത്തകരും ഉൾപ്പെടുന്നു. പിടിയിലായ 19 എസ് എഫ് ഐ പ്രവർത്തകരെ റിമാൻഡ് ചെയ്തു. ജൂൺ 24 - നായിരുന്നു രാഹുല്‍ ഗാന്ധിയുടെ വയനാട് കൽപ്പറ്റയിലെ ഓഫീസ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ചേർന്ന് അടിച്ചു തകർത്തത്.

5

ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു. ഇതിന് പിന്നാലെ, കേസില്‍ ആറ് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ആദ്യം കസ്റ്റഡിയിൽ എടുത്തിരുന്നു. കൽപ്പറ്റ പൊലീസാണ് എസ് എഫ് ഐ പ്രവര്‍ത്തകരെ കസ്റ്റഡിയിൽ എടുത്തത്.

6

ശേഷം, സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം 25 ആയി മാറിയിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിൽ 19 എസ് എഫ് ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. പിടിയിൽ ആയവർക്ക് പിന്നാലെയാണ് ഇപ്പോൾ 5 എസ് എഫ് ഐ പ്രവർത്തകരെ കൂടി ഇന്നലെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിൽ ആയവരിൽ എസ് എഫ് ഐ ജില്ലാ പ്രസിഡന്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം ഉണ്ട്. അതേസമയം, സംഭവത്തിന് പിന്നാലെ, മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി എം പി വയനാട്ടിൽ എത്തും. ഈ മാസം 30, 1, 2 തിയതികളിലാണ് രാഹുൽ സന്ദർശനം നടത്തുക.

English summary
rahul gandhi office issue: k surendran mock to rahul gandh and cm pinarayi vijayan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X