India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'എസ്എഫ്ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമം,തെളിഞ്ഞാൽ ശക്തമായ നടപടി'; കോടിയേരി

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുൽ ഗാന്ധി എം പിയുടെ വയനാട് കൽപ്പറ്റയിലുളള ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി അംഗങ്ങൾ ആരെങ്കിലും ഓഫീസ് ആക്രമിച്ചവരിൽ ഉണ്ടെന്ന് കണ്ടെത്തിയാൽ ശക്തമായ സംഘടനാ നടപടി സ്വീകരിക്കുമെന്ന് കോടിയേരി മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ ഉണ്ടായ അക്രമ സംഭവം അത്യന്തം അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു അക്രമം നടക്കാൻ പാടുളളതല്ല. സർക്കാരും വിഷയത്തെ അപലപ്പിക്കുകയും ഉചിതമായി ഇടപെടുകയും ചെയ്തു. സർക്കാരിന്റെ നടപടി മാതൃകാപരമാണ്. സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നതിലൂടെ ജനങ്ങളിൽ നിന്ന് നമ്മെ അകറ്റുകയാണു ചെയ്യുകയെന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി. വിമാനത്താവളത്തിന് ഉളളിൽ മുഖ്യമന്ത്രി പിണറായി വിജയന് എതിരെ പ്രതിഷേധമുണ്ടായപ്പോൾ ആരും അപലപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിക്കാൻ സർക്കാർ മുന്നോട്ട് വന്നു.

ഇതിന്റെ പേരിൽ എസ് എഫ് ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം. പറയുന്നവരെ അറസ്റ്റ് ചെയ്യണം എന്നാണ് കോൺഗ്രസുകാരുടെ ആവശ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഓഫീസ് ആക്രമണത്തെ കുറിച്ച് എസ് എഫ് ഐ സംസ്ഥാന നേതൃത്വം അന്വേഷിക്കും. സമരത്തിൽ നുഴഞ്ഞു കയറ്റം ഉണ്ടായോ എന്നും അന്വേഷിക്കും. എന്നിട്ടാകും നടപടി. ഇത്തരം സമരങ്ങൾ ജനങ്ങളിൽ നിന്ന് അകലാനേ ഉപകരിക്കു, ഇതെല്ലാം യു ഡി എഫിന് അനുകൂലമാായി മാറുകയാണ്.

കേസിൽ ഉൾപ്പെട്ട അവിഷിത്തിനെ ആരോഗ്യ മന്ത്രിയുടെ സ്റ്റാഫിൽ നിന്ന് ഒഴിവാക്കിയത് ആക്ഷേപം ഉയർന്ന ശേഷമാണ്. ജോലിക്ക് വരാത്തതിനെ തുടർന്ന് മാറ്റി നിർത്തിയിരിക്കുകയായിരുന്നുവെന്നും കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സ്വർണ്ണക്കളളക്കടത്ത് വിഷയത്തിലെ പുതിയ ആരോപണങ്ങളോടും കോടിയേരി പ്രതികരിച്ചു.

രാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ നശിച്ചത് രണ്ട് ലക്ഷത്തിന്റെ മുതല്‍: റിമാന്‍ഡ് റിപ്പോര്‍ട്ട് ഇങ്ങനെരാഹുലിന്റെ ഓഫീസ് ആക്രമണത്തില്‍ നശിച്ചത് രണ്ട് ലക്ഷത്തിന്റെ മുതല്‍: റിമാന്‍ഡ് റിപ്പോര്‍ട്ട് ഇങ്ങനെ

സർക്കാരിനെതിരെ പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം ആരോപണങ്ങൾക്കും നീക്കങ്ങൾക്കും എതിരെ ജനങ്ങളെ അണിനിരത്തി പ്രചാരണം നടത്താനാണ് തീരുമാനം. കേസിൽ ഓരോ ദിവസവും കഥകൾ മെനയുകയാണ് പ്രതിപക്ഷം. ഇടതു വിരുദ്ധ മുന്നണി രൂപീകരിക്കാനും നീക്കം നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളെ തമ്മിൽ അടിപ്പിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്.

ഈ ചിരിയാണ് കിടിലൻ; എന്നും ക്യൂട്ടാ...നൈസാ...; കനിഹ ചിത്രങ്ങൾ വൈറൽ

വിമാനത്തിൽവച്ച് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധമുണ്ടായപ്പോൾ ആരും അപലപിച്ചിട്ടില്ല. രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ചതിന്റെ പേരിൽ എസ്എഫ്ഐയെ ഒറ്റപ്പെടുത്താനാണ് ശ്രമം. പറയുന്നവരെ അറസ്റ്റ് ചെയ്യണമെന്നാണ് കോൺഗ്രസുകാരുടെ ആവശ്യമെന്നും കോടിയേരി ആരോപിച്ചു.

English summary
rahul gandhi office issue: kodiyeri balakrishnan reacted to this matter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X