കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന്റെ ജീവന്‍ തിരിച്ചുനല്‍കിയ 20 സെക്കന്‍ഡ്; വിമാനം നീങ്ങിയത് വന്‍ അപകടത്തിലേക്ക്: റിപ്പോര്‍ട്ട്

  • By Desk
Google Oneindia Malayalam News

കഴിഞ്ഞ കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് ഹുബ്ലിയിലേക്ക് എത്തിയ രാഹുല്‍ ഗാന്ധി സഞ്ചരിച്ച വിമാനം റെണ്‍വേയില്‍ നിന്ന് തെന്നിമാറിയ സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്തു വന്നു. ഏപ്രില്‍ 26 ന് ഹുബ്ലി വിമാനത്താവളത്തില്‍ വെച്ച് രാഹുല്‍ സഞ്ചരിച്ച വിമാനം ചാര്‍ട്ടേഡ് വിമാനം റെണ്‍വേയില്‍ നിന്ന് തെന്നിമാറുകയായിരുന്നു.

സംഭവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് സിവില്‍ ഏഴിയേഷന്‍ ഡയറക്ടര്‍ ജനറലിന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. കോണ്‍ഗ്രസ്സിന്റെ പരാതി സ്വീകരിച്ച് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് ഇപ്പോട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്ളത്.

റെണ്‍വേയില്‍ നിന്ന്

റെണ്‍വേയില്‍ നിന്ന്

ടെക്‌നിക്കല്‍ തകരാറ് മൂലമാണ് വിമാനം റെണ്‍വേയില്‍ നിന്ന് തെന്നിമാറിയതെന്നായിരുന്നു ഏവിഷേയന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ പ്രാഥമിക നിഗമനം. ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു സംഭവത്തെ തുടര്‍ന്ന് പ്രധാനന്ത്രി നരേന്ദ്ര മോദി രാഹുല്‍ ഗാന്ധിയെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ അന്വേഷിച്ചെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

പരാതി

പരാതി

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പരാതിയില്‍ വളരെ പെട്ടെന്ന് തന്നെ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് അന്വേഷണം തുടങ്ങിയെങ്കിലും നാല് മാസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വരുന്നത്.

വിമാനം

വിമാനം

രാഹുല്‍ സഞ്ചരിച്ച വിമാനം അപകടത്തില്‍ പെടാന്‍ 20 സെക്കന്‍ഡ് മാത്രം ശേഷിക്കയെ ആയിരുന്നു ചാര്‍ട്ടേഡ് വിമാനത്തിന്റെ തകരാര്‍ പരിഹരിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായിട്ടാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.

സിവില്‍ ഏവിയേഷന്‍

സിവില്‍ ഏവിയേഷന്‍

സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറില്‍ നിയോഗിച്ച രണ്ടംഗ സമിതിയാണ് രാഹുലിന്റെ വിമാനം തെന്നിമാറിയ സംഭവം അന്വേഷിച്ചത്. വളരെ നേരത്തെ തന്നെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ മാത്രമാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഒരു ഭാഗം ചരിഞ്ഞ്

ഒരു ഭാഗം ചരിഞ്ഞ്

വിമാനം ഒരു ഭാഗം ചരിഞ്ഞാണ് പറന്നിരുന്നത്. വിമാനത്തിന് തകരാര്‍ പറ്റിയപ്പോള്‍ വിമാന ജീവനക്കാര്‍ ഇത് പരിഹരിക്കാന്‍ വൈകി. ശേഷിക്കുന്ന 20 സെക്കന്റിനകം വിമാനത്തിന്റെ തകരാര്‍ പരിഹരിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വിമാനം തകര്‍ന്നേക്കുമായിരുന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നതായി ടൈംസ് നൗ വ്യക്തമാക്കുന്നു.

ഓട്ടോ പൈലറ്റ്

ഓട്ടോ പൈലറ്റ്

സാങ്കേതി പിഴവ് സംഭവിച്ചപ്പോള്‍ വിമാനം ഓട്ടോ പൈലറ്റ് മോഡിലായിരുന്നു. തകരാര്‍ പരിഹരിക്കാന്‍ പൈലറ്റുമാര്‍ വഴി. 20 സെക്കന്‍ഡ് കൂടി വൈകിയിരുന്നെങ്കില്‍ വലിയ അപകടം തന്നെ സംഭവിച്ചേക്കാമായിരുന്നെന്നും രണ്ടംഗസമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ദുരൂഹത

ദുരൂഹത

സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് നേരത്തെ ആരോപിച്ചിരുന്നു. രാഹുല്‍ ഗാന്ധിയും നാല് സഹയാത്രികരുമായിരുന്നു ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രാ മധ്യേ ഇടത്തോട്ട് അതിശക്തമായി ചെരിഞ്ഞ വിമാനം ആഴത്തിലേക്ക് അതിവേഗത്തില്‍ താഴുകയായിരുന്നു.

വിമാനം താഴ്ന്നത്

വിമാനം താഴ്ന്നത്

വലിയെ ശബ്ദങ്ങളോടെയായിരുന്നു വിമാനം താഴ്ന്നത്. പുറത്തെ കാലാവസ്ഥയ്ക്കും വലിയ കുഴപ്പങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. ലാന്‍ഡിങ്ങിനായി നടത്തിയ ആദ്യ രണ്ടു ശ്രമങ്ങളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് മൂന്നാമത്തെ ശ്രമത്തിലാണ് വിമാനം ഇറക്കിയത്.

റെലിഗേയര്‍ ഏവിയേഷന്‍

റെലിഗേയര്‍ ഏവിയേഷന്‍

റെണ്‍വേയില്‍ നിന്ന് തെന്നിമാറിക്കൊണ്ടായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. വിമാന ജീവനക്കാരടക്കം എല്ലാവരേയും ഈ സംഭവങ്ങള്‍ വളരെ ഭീതിയിലാഴ്ത്തി. റെലിഗേയര്‍ ഏവിയേഷന്‍ കമ്പനിയുടേതാണ് അപടത്തിലായ വിമാനം. 2011 ലാണ് ഈ വിമാനം രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

കേരളത്തിന് കെെത്താങ്ങാവുക

കേരളത്തിന് കെെത്താങ്ങാവുക

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.
Name of Donee: CMDRF
Account number : 67319948232
Bank: State Bank of India
Branch: City branch, Thiruvananthapuram
IFSC Code: SBIN0070028
Swift Code: SBININBBT08
keralacmrdf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

English summary
rahul gandhi plane was 20 seconds from crashing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X