കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ സിപിഎമ്മിന്റെ ബിജെപി ബന്ധം തുറന്നു കാണിച്ചു, അതാണ് ഇത്ര രോഷമെന്ന് ചെന്നിത്തല!!

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധിയുടെ വരവില്‍ സിപിഎമ്മിനാണ് പ്രതിസന്ധിയുള്ളതെന്ന് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് ബിജെപിയും സിപിഎമ്മും തമ്മിലുണ്ടായ രഹസ്യ ധാരണ രാഹുല്‍ ഗാന്ധി തുറന്ന് കാണിച്ചതിലുള്ള രോഷമാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് രാഹുലിനെതിരെ തീര്‍ക്കാന്‍ നോക്കുന്നത്. കോണ്‍ഗ്രസിന്റെ ദേശീയ നേതാവാണ് രാഹുല്‍. അദ്ദേഹത്തിനെതിരെ തരംതാണ ഭാഷയിലാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് നടത്തിയിരിക്കുന്നത്. ലാവ്‌ലിന്‍ കേസ് അടക്കം മാറ്റിവെച്ചത് സിപിഎമ്മിന് ബിജെപിയുമായുള്ള അഡ്‌ജെസ്റ്റ്‌മെന്റ് കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.

1

ലാവ്‌ലിന്‍ അഴിമതി കേസില്‍ പ്രതിയായിരുന്ന പിണറായി വിജയനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തി കൊണ്ടാണ് രാഹുലിനെ കുറിച്ച് സിപിഎം പറയുന്നത്. ലാവ്‌ലിന്‍ കേസ് ഒന്നും അവസാനിച്ചിട്ടില്ല. സുപ്രീം കോടതിയുടെ പരിഗണനയില്‍ ഉള്ള കാര്യമാണ്. 27ാം തവണയാണ് സിബിഐയുടെ ആവശ്യപ്രകാരം കേസ് സുപ്രീം കോടതി മാറ്റുന്നത്. ഇത് ഒത്തുകളി തന്നെയാണ്. കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികള്‍ അമിത ഉത്സാഹം കാണിക്കുന്നുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടുള്ള രാജ്യദ്രോഹ കേസില്‍ അന്വേഷണം മെല്ലെപ്പോകുന്ന കാര്യമാണ് രാഹുല്‍ ചോദിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

രാഹുല്‍ ചോദിച്ചതില്‍ തെറ്റില്ല. അത് വസ്തുതയാണ്. രാജ്യത്തെ ഞെട്ടിച്ച കേസായിട്ടും ഇപ്പോള്‍ അതില്‍ എന്തെങ്കിലും അന്വേഷണം നടക്കുന്നുണ്ടോ? ആ അന്വേഷണം മെല്ലെപ്പോകാന്‍ കാരണമെന്താണ്. ഇതിന്റെ കാരണം എല്ലാവര്‍ക്കും അറിയാം. അതാണ് രാഹുല്‍ പറഞ്ഞത്. സിപിഎമ്മും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കി. അത് രാഹുല്‍ പറഞ്ഞതാണ് സിപിഎമ്മിനെ പ്രകോപിപ്പിച്ചത്. അത്തരം കാര്യങ്ങള്‍ പറയുമ്പോള്‍ സിപിഎമ്മിന് രോഷമുണ്ടാകുക സ്വാഭാവികമാണെന്നും ചെന്നിത്തല പറഞ്ഞു.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

സിപിഎമ്മിന്റെ കൊടി പിടിച്ചാല്‍ മുഖ്യമന്ത്രിയുടെ കസേരയില്‍ ഇരുന്നും സ്വര്‍ണം കടത്താമെന്ന് രാഹുല്‍ പറഞ്ഞത് വസ്തുതയല്ലേ? ഇടത് കൊടി പിടിക്കുന്നവര്‍ക്ക് പിന്‍വാതില്‍ വഴി കൂട്ടത്തോടെ ജോലി കൊടുക്കുന്ന സമയമാണ് ഇപ്പോള്‍. പഠിച്ച് റാങ്ക് ലിസ്റ്റില്‍ കയറിയവര്‍ക്ക് ജോലിയില്ല. അവര്‍ സത്യഗ്രഹത്തിലാണ്. ഇതൊക്കെ സിപിഎമ്മിനെ പ്രകോപിപ്പിച്ചിട്ടുണ്ടെങ്കില്‍, അതിന് മറുമരുന്നില്ല എന്നാണ് പറയാനുള്ളത്. രാഹുല്‍ ബിജെപിക്കെതിരെയും ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. കര്‍ഷക നിയമത്തെയും കുത്തകകളുടെ കൊള്ളയെയും കുറിച്ച് പറഞ്ഞു. അത് മനപ്പൂര്‍വം മറച്ചുവെച്ചാണ് സിപിഎം സംസാരിച്ചതെന്നും ചെന്നിത്തല പറഞ്ഞു.

ക്യൂട്ട് ലുക്കില്‍ അതിഥി റാവു ഹൈദരിയുടെ പുതിയ ഫോട്ടോകള്‍

English summary
rahul gandhi points out bjp cpm alliance in kerala says ramesh chenntihala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X