കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് വോട്ട് പിടിക്കുന്ന 'മോദി'; പ്രധാനമന്ത്രിയുടെ അപരനൊപ്പം പ്രചാരണം നയിച്ച് രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഢിലെ ആദ്യഘട്ട വോട്ടെടുപ്പ് നാളെ നടക്കും. മാവോവാദി മേഖലലയിലെ എട്ടെണ്ണമടക്കം 18 നിയമസഭാ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കുന്നത്. ഈ മണ്ഡലങ്ങളിലെ പരസ്യപ്രചരാണം ശനിയാഴ്ച്ച അവസാനിച്ചു.

ദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡുദക്ഷിണേന്ത്യയില്‍ ബിജെപിയെ നിലം തൊടീക്കില്ല; ഡിഎംകെയും മഹാസഖ്യത്തിലേക്ക്, ചുക്കാന്‍ പിടിച്ച് നായിഡു

ബാക്കി 72 മണ്ഡലങ്ങളില്‍ നവംബര്‍ 20 നാണ് തിരഞ്ഞെടുപ്പ്. പ്രധാന എതിരാളികളായ ബിജെപി-കോണ്‍ഗ്രസ് എന്നിവയ്‌ക്കൊപ്പം ഇത്തവണ അജിത് ജോഗിയുടെ ജനതാ കോണ്‍ഗ്രസ് (ജെ) ബിഎസ്പി-സിപിഐ സഖ്യവും മത്സര രംഗത്തുണ്ട്.

വലിയ പ്രചരണം

വലിയ പ്രചരണം

ഒന്നര പതിറ്റാണ്ടോളമായി ബിജെപി അധികാരത്തില്‍ ഇരിക്കുന്ന സംസ്ഥാനത്ത് ഇത്തവണ അധികാരം പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. മോദിയുടെ അപരനെവരെ പങ്കെടുപ്പിച്ചുകൊണ്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പ്രചരണമാണ് സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തുന്നത്.

ബിജെപി സര്‍ക്കാറിന്റെ അഴിമതി

ബിജെപി സര്‍ക്കാറിന്റെ അഴിമതി

ബിജെപി സര്‍ക്കാറിന്റെ അഴിമതി ചൂണ്ടിക്കാട്ടി ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍പ്രചരണമാണ് ചത്തീസ്ഗഢില്‍ കോണ്‍ഗ്രസ് നടത്തിവരുന്നത്. ഇതിനിടെയാണ് ആളുകള്‍ക്ക് കൗതുകം പകര്‍ന്ന് മോദിയുമായുള്ള രൂപസാദൃശ്യം കൊണ്ട് ശ്രദ്ധനേടിയ അഭിനന്ദ് പഥകും രാഹുലിനൊപ്പം പ്രചരണ വേദിയില്‍ എത്തുന്നത്.

അഭിനന്ദ് പഥക്

അഭിനന്ദ് പഥക്

കാഴ്ചയിലും വസ്ത്രധാരണത്തിലും പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള സാദൃശ്യത്തിന്റെ പേരില്‍ നേരത്തെ തന്നെ ജനശ്രദ്ധ നേടിയ വ്യക്തിയാണ് അഭിനന്ദ് പഥക്. ബിജെപിയുടെ സഖ്യകക്ഷിയായ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫി ഇന്ത്യയുടെ നേതാവായ അഭിനന്ദ് കഴിഞ്ഞ മാസമായിരുന്നു കോണ്‍ഗ്രസ്സില്‍ ചേര്‍ന്നത്.

അച്ഛേ ദിന്‍ വരില്ല

അച്ഛേ ദിന്‍ വരില്ല

മോദി വാഗ്ദാനം ചെയ്തത് പോലെ അച്ഛേ ദിന്‍ ഒന്നും വരാന്‍ പോകുന്നില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് താന്‍ കോണ്‍ഗ്രസ്സിലെത്തിയതെന്നായിരുന്നു അഭിനന്ദ് വ്യക്തമാക്കിയത്. സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ തന്നെ ഏറെ വേദനപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സജീവ പ്രചാരകന്‍

സജീവ പ്രചാരകന്‍

ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്സിന്റെ സജീവ പ്രചാരകനായി മാറിയ അഭിനന്ദ് കഴിഞ്ഞ ദിവസമായിരുന്നു രാഹുല്‍ ഗാന്ധിയുമായി വേദി പങ്കിട്ടത്. അഭിനന്ദ് പഥകിനോടൊപ്പമുള്ള ചിത്രം രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അടിക്കുറിപ്പോടെ

അടിക്കുറിപ്പോടെ

'നോക്കൂ... ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നതാരാണെന്ന്' എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

താമര ചിഹ്നത്തിന് പകരം

താമര ചിഹ്നത്തിന് പകരം

മോദിയെപ്പോലെ തന്നെ വേഷം ധരിച്ച് തന്നെയാണ് അഭിനന്ദ് രാഹുലിനൊപ്പം വേദി പങ്കിട്ടത്. ജാക്കറ്റില്‍ മുന്‍പുണ്ടായിരുന്ന താമര ചിഹ്നത്തിന് പകരം കൈപ്പത്തി ഇടം പിടിച്ചു എന്ന വ്യത്യാസം മാത്രമാണുള്ളത്.

മോദിയുടെ ശൈലി

മോദിയുടെ ശൈലി

മോദിയുടെ ശൈലി അനുകരിച്ച് തന്നെയാണ് അഭിനന്ദ് പ്രചാരണവേദികളില്‍ കയ്യടി നേടുന്നത്. എല്ലാവരുടേയും അക്കൗണ്ടില്‍ 15 ലക്ഷം നിക്ഷേപിക്കും, കള്ളപ്പണം തിരിച്ചെത്തിക്കും കുടങ്ങിയ മോദിയുടെ വാഗ്ദാനങ്ങളുടെ പൊള്ളത്തരമാണ് അഭിനന്ദ് തുറന്ന് കാട്ടുന്നത്.

ജനത്തിന്റെ രോഷം

ജനത്തിന്റെ രോഷം

സ്വിസ് ബാങ്കില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം പിടിച്ചെടുത്ത് 15 ലക്ഷം വീതം ഓരോ പൗരന്റെയും അക്കൗണ്ടിലെത്തിക്കും എന്ന്. ആ വാഗ്ദാനം വിശ്വസിച്ചവരാണ് തന്നെ കാണുമ്പോള്‍ പണം ചോദിക്കുന്നത്. ബിജെപി സര്‍ക്കാരിനോടുള്ള ജനത്തിന്റെ രോഷം താനാണ് പലപ്പോഴും അനുഭവിക്കുന്നതെന്നും പഥക് നേരത്തെ വ്യക്തമാക്കിയിരുന്നു.

മന്‍കി ബാത്ത് മാത്രം

മന്‍കി ബാത്ത് മാത്രം

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനെ കുറിച്ച് താന്‍ പ്രധാനമന്ത്രിക്ക് ഇതുവരെ 50ഓളം കത്തുകള്‍ എഴുതി. എന്നാല്‍ മറ്റുള്ളവര്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പ്രധാനമന്ത്രി ചെവി തരുന്നില്ല. അദ്ദേഹം മന്‍കി ബാത്ത് നടത്തുക മാത്രമാണ് ചെയ്യുന്നതെന്നും പഥക് ബിജെപി വിടുന്ന വേളയില്‍ കുറ്റപ്പെടുത്തിയിരുന്നു.

വ്യാജ വാഗ്ദാനം

വ്യാജ വാഗ്ദാനം

'മിത്രോന്‍, അച്ഛെ ദിന്‍ ഒരിക്കലും വരാന്‍ പോകുന്നില്ലെന്ന സത്യം നിങ്ങളോട് പറയാനാണ് ഞാന്‍ ഇവിടെ വന്നിരിക്കുന്നത്. അതൊരു വ്യാജ വാഗ്ദാനമായിരുന്നു. വികസനം ഉറപ്പുവരുത്താന്‍ എല്ലാവരും കോണ്‍ഗ്രസിന് വോട്ട് ചെയ്യണം' എന്നാണ് ഛത്തീസ്ഗഢിലെ വോട്ടര്‍മാരോട് ഇപ്പോള്‍ അഭിനന്ദ് അംഗീകരിക്കുന്നത്.

പ്രചാരാണത്തിന് ഇറക്കുന്നത്

പ്രചാരാണത്തിന് ഇറക്കുന്നത്

അതേസമയം മോദിയുമായി സാദൃശ്യമുള്ളയാളെ കോണ്‍ഗ്രസ് പ്രചാരാണത്തിന് ഇറക്കുന്നത് മോദിയുടെ ജനപ്രീതിയുടെ തെളിവാണെന്നാണ് ബിജിപിയുടെ അവകാശ വാദം. യഥാര്‍ഥ മോദിയേയും വ്യാജനേയും തിരിച്ചറിയാനുള്ള ബുദ്ധി ജനങ്ങള്‍ക്കുണ്ടെന്നും ബിജെപി വ്യക്തമാക്കുന്നു.

രാഹുലും അഭിനന്ദും

രാഹുല്‍ ഇന്‍സ്റ്റയില്‍ പങ്കുവെച്ച് ചിത്രം

English summary
‘Look who I found campaigning for the Congress’: Rahul Gandhi poses with Narendra Modi lookalike in Chhattisgarh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X