കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായി മാത്രമല്ല ചൈനയെ പുകഴ്ത്തി രാഹുല്‍ ഗാന്ധിയും; മറുപടിയില്ലാതെ കോണ്‍ഗ്രസ്

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ ചൈനയുടെ വികസനത്തെ പുകഴ്ത്തിയ മുഖ്യമന്ത്രി പിണറായി വിജയനാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ സംസാരവിഷയം. രാജ്യത്തിന്റെ മുഖ്യശത്രുവായ ചൈനയെ പുകഴ്ത്തുന്ന പിണറായി വിജയന് രാജ്യസ്‌നേഹമില്ലെന്നാണ് സോഷ്യല്‍ മീഡിയയിലെ കോണ്‍ഗ്രസുകാര്‍ ആരോപിക്കുന്നത്.

യുദ്ധക്കളമായി കാബൂള്‍; ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് ആക്രമണം, യുഎസ് തന്ത്രം പാളുന്നു?യുദ്ധക്കളമായി കാബൂള്‍; ഒരാഴ്ചയ്ക്കിടയില്‍ മൂന്ന് ആക്രമണം, യുഎസ് തന്ത്രം പാളുന്നു?

ഇതുസംബന്ധിച്ച ട്രോളുകളും പ്രത്യക്ഷപ്പെട്ടുതുടങ്ങി. അതേസമയം, പിണറായി ചൈനയെ പുകഴ്ത്തുന്നതിനും ഏറെനാള്‍ മുമ്പുതന്നെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചൈനയെ പുകഴ്ത്തിയെന്നതാണ് രസകരം. ഇത് പുറത്തുവന്നതോടെ പിണറായിയെ വിമര്‍ശിച്ച പല കോണ്‍ഗ്രസ് സൈബര്‍ പ്രവര്‍ത്തകരും മിണ്ടാതായി.

rahul

ഇന്ത്യയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ കബളിപ്പിക്കുമ്പോള്‍ ചൈന ഇന്ത്യയെ പിന്നിലാക്കി വികസിക്കുകയാണെന്നാണ് രാഹുല്‍ അടുത്തിടെ പറഞ്ഞത്. വളര്‍ച്ചയുടെ മിക്ക മേഖലകളിലും ചൈന ഇന്ത്യയെ മറികടന്നു മുന്നേറുകയാണെന്നും രാഹുല്‍ വ്യക്തമാക്കി. കേവലം ഒരു മത്സ്യബന്ധന ഗ്രാമത്തില്‍നിന്ന് ലോകമറിയുന്ന മെഗാസിറ്റിയായി വളര്‍ന്ന ചൈനയിലെ ഷെന്‍ജെന്‍ ഗ്രാമത്തെ കുറിച്ചുള്ള വീഡിയോയും രാഹുല്‍ പുറത്തുവിട്ടിരുന്നു.

പിണറായിയുടെ ചൈന സ്‌നേഹത്തിനെതിരെ കോണ്‍ഗ്രസുകാര്‍ രംഗത്തെത്തിയതോടെ രാഹുല്‍ ഗാന്ധിയുടെ ചൈന പുകഴ്ത്തലും ചര്‍ച്ചയാക്കഴിഞ്ഞു. ഇരുനേതാക്കളും പറഞ്ഞത് ഒരേ കാര്യമാണെന്നിരിക്കെ പിണറായി വിജയനെതിരെ കോണ്‍ഗ്രസുകാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ രാജ്യവിരുദ്ധനാക്കുകയാണെന്നാണ് ഇപ്പോഴത്തെ ആക്ഷേപം.

English summary
pinarayi vijayan and Rahul Gandhi praises China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X