'രാഹുൽ ഗാന്ധിക്ക് മയക്ക് മരുന്ന് കൊണ്ടുളള വെപ്രാളം', 1 കോടി നഷ്ടപരിഹാരം, ആർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസ്

എസ്ഐആറിന് എതിരായ സമരത്തിൽ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടുമായ ആർ ശ്രീലേഖയ്ക്ക് എതിരെ പരാതി. കഴിഞ്ഞ ദിവസം പുനലൂരിൽ നടന്ന ബിജെപി പരിപാടിയിലാണ് രാഹുൽ ഗാന്ധിക്കെതിരെയുളള മോശം പരാമർശം.

ആർ ശ്രീലേഖയ്ക്ക് എതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡണ്ട് വിഷ്ണു സുനിൽ പന്തളമാണ് ഡിജിപിക്ക് പരാതി നൽകിയത്. ഡൽഹിയിൽ കാണുന്നത് രാഹുൽ ഗാന്ധി മയക്ക് മരുന്ന് ഉപയോഗിച്ചത് കൊണ്ടുളള വെപ്രാളമാണ് എന്നാണ് ആർ ശ്രീലേഖ പറഞ്ഞത്. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. കെപി ശ്രീകുമാറിന്റെ പരാതിയിൽ 1 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആർ ശ്രീലേഖയ്ക്ക് വക്കീൽ നോട്ടീസും അയച്ചിട്ടുണ്ട്.

ശ്രീലേഖയുടെ വിവാദ പ്രസംഗത്തിലെ ഭാഗങ്ങൾ ഇങ്ങനെ: '' രാഹുല്‍ ഗാന്ധി പറയുന്നത് ഇത് താണ്ഡവമാണ് എന്നാണ്. ഈ താണ്ഡവം എന്ന് പറയുന്നത് വേറെ ലെവലില്‍ ഉളളതാണ്. മയക്കുമരുന്ന് അമിതമായി ഉളളില്‍ ചെല്ലുമ്പോള്‍ ഉണ്ടാകുന്ന ഒരു വെപ്രാളമില്ലേ, അതാണ് രാഹുല്‍ ഗാന്ധി അവിടെ നടത്തിക്കൊണ്ടിരിക്കുന്ന താണ്ഡവം. അദ്ദേഹം അവിടെ കിടന്ന് അദ്ദേഹത്തിന്റെ തന്നെ മന്ത്രിമാരെ തള്ളി മാറ്റി, അടിച്ച് പരത്തി, പ്ലാസ്റ്റിക് കുപ്പി അവിടെയും ഇവിടേയുമൊക്കെ വലിച്ചെറിഞ്ഞ് ഡല്‍ഹി മലിനമാക്കുന്ന വീഡിയോകളാണ് ദിവസവും വന്ന് കൊണ്ടിരിക്കുന്നത്.

Rahul Gandhi

ഗ്യാനേഷ് കുമാര്‍ വെറുമൊരു ആയുധം മാത്രമാണ്. അവരുടെ ലക്ഷ്യമെന്ന് പറയുന്നത് മോദിജിയെ അപകീര്‍ത്തിപ്പെടുത്തുക, താഴെ ഇറക്കാന്‍ നോക്കുക എന്നത് മാത്രമാണ്. അതിന് വേണ്ടി ഇറങ്ങി പുറപ്പെട്ടിട്ട് വളരെ അധികം നിരാശ ഏറ്റുവാങ്ങി, മര്‍ദ്ദനം ഏറ്റുവാങ്ങി നടക്കുകയാണ് നമ്മുടെ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ആളുകള്‍. ജോണ്‍ ബ്രിട്ടാസ് കരഞ്ഞ് കൊണ്ടിരിക്കുന്നു, ജെയ്ക് അലറി വിളിക്കുന്നു എന്നൊക്കെ കേള്‍ക്കുന്നുണ്ട്. ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് ഡല്‍ഹി പോലീസിന് ഒരു നന്ദി പറയുകയാണ്.

എസ്എസ്ആര്‍ തെറ്റാണ്, എസ്‌ഐആര്‍ വന്നതിന് ശേഷം അധികാരത്തില്‍ വന്ന എല്ലാ സര്‍ക്കാരുകളും രാജി വെക്കണം എന്ന് കോണ്‍ഗ്രസിന്റെ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പറയുകയാണ്. അപ്പോള്‍ ഈ സര്‍ക്കാരും തെറ്റായി വന്നതാണ് എന്ന് സമ്മതിക്കുകയാണ്. അങ്ങനെയാണെങ്കില്‍ ഉളുപ്പില്ലാതെ രാജി വെച്ചിട്ട് പോകൂ. കേരളത്തില്‍ മാത്രമായി എസ്‌ഐആര്‍ ശരിയാകില്ലല്ലോ'' എന്നാണ് ആർ ശ്രീലേഖ പറഞ്ഞത്. അതേസമയം ഓരോരുത്തർ പറയുന്ന അഭിപ്രായ പ്രകടനങ്ങൾ പാർട്ടിയുടെ ഔദ്യോഗിക അഭിപ്രായം അല്ലെന്നാണ് ബിജെപി നേതാവ് വി മുരളീധരൻ ഇതിനോട് പ്രതികരിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma