Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തൂ'; കോൺഗ്രസിനെതിരെ അനിൽ ആന്റണി

rahulgandhianilantony-1679669272.jp

തിരുവനന്തപുരം: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ രാഹുൽ ഗാന്ധുയെ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണിയുടെ മകൻ അനിൽ ആന്റണി. ഒരു വ്യക്തിയുടെ മണ്ടത്തരങ്ങളിൽ പാര്‍ട്ടി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും രാജ്യത്തിന്റെ പ്രശ്നങ്ങളിൽ പ്രവര്‍ത്തിക്കണമെന്നും അനിൽ ട്വീറ്റ് ചെയ്തു.

'പാർട്ടി ഒരു വ്യക്തിയുടെ വിഡ്ഢിത്തങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിർത്തി രാജ്യത്തിന്റെ പ്രശ്‌നങ്ങളിൽ പ്രവർത്തിക്കണം. അല്ലാത്തപക്ഷം 2024-നപ്പുറം കോൺഗ്രസ് പോകില്ല'; അനിൽ ട്വീറ്റ് ചെയ്തു. രാഹുൽ ഗാന്ധിയ്ക്കെതിരായ നടപടിയിൽ പ്രതികരിച്ച് കൊണ്ടുള്ള മുതിർന്ന നേതാവ് ജയ്റാം രമേശിന്റെ ട്വീറ്റ് പങ്കുവെച്ച് കൊണ്ടായിരുന്നു അനിലിന്റെ പ്രതികരണം.

നിയമപരമായും രാഷ്ട്രീയമായും ഇതിനെതിരെ പോരാട്ടം നടത്തുമെന്നും ഇതുകൊണ്ടൊന്നും ഞങ്ങളെ ഭയപ്പെടുത്തുകയോ നിശബ്ദരാക്കുകയോ ചെയ്യാൻ കഴിയില്ലെന്നായിരുന്നു ജയറാം രമേശിന്റെ പോസ്റ്റ്.
അതേസമയം മുതിർന്ന നേതാവ് എകെ ആന്റണി അടക്കമുള്ളവർ വിഷയത്തിൽ ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി.

കർണാടകയിലെ പ്രസംഗത്തിൽ സൂറത്തിൽ കേസെടുക്കുന്നുവെന്നും കശ്മീരിലെ പരാമർശത്തിൽ കേസെടുക്കുന്നത് ദില്ലി പൊലീസെന്നും എ കെ ആന്റണി പറഞ്ഞു. നടപടിക്കെതരെ എല്ലാവരും പടക്കളത്തിലേക്കിറങ്ങണമെന്നും എകെ ആന്റണ കൂട്ടിച്ചേർത്തു. അതേസമയം മകൻ അനിൽ ആന്റണിയുടെ ട്വീറ്റിനോട് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

അതിനിടെ കോൺഗ്രസിലെ യുവ നേതാക്കളും രൂക്ഷമായ ഭാഷയിലാണ് ബി ജെ പിക്കെതിരെ ആഞ്ഞടിച്ചത്. നേതാക്കളുടെ പ്രതികരണങ്ങൾ ഇങ്ങനെ-'ഇതാണ് അവരെ വിറളി പിടിപ്പിച്ചത്.ഭീരുക്കൾ.ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടിയില്ലാതാവുമ്പോൾ അവർക്ക് അങ്ങനെയേ ചെയ്യാനാവൂ.രാഹുൽ ഗാന്ധിക്ക് നേരെ,ഇന്ത്യൻ ജനാധിപത്യത്തിന് നേരെ സംഘ് പരിവാർ നടത്തുന്ന കടന്നാക്രമണത്തിൽ പ്രതിഷേധിക്കുക'- വിടി ബൽറാം

'സംഘ്പരിവാറിനോട് സമരസപ്പെടലാണ് പക്വതയെങ്കിൽ ആ പക്വത രാഹുൽ ഗാന്ധി ഒരിക്കലും കാണിക്കുവാൻ പോകുന്നില്ല.അവരുടെ വിദ്വേഷ രാഷ്ട്രീയത്തോട് പൊരുതലാണ് മാനദണ്ഡമെങ്കിൽ മതേതര_ജനാധിപത്യ ഇന്ത്യയിൽ #രാഹുലാണ്_യോഗ്യൻ', ഷാഫി പറമ്പിൽ

'ഈ വിരൽ ഇനിയും നിങ്ങൾക്ക് നേരെ ചൂണ്ടി വിമർശനം തുടരുക തന്നെ ചെയ്യും...'; രാഹുൽ മാങ്കൂട്ടത്തിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+