കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമണം:എസ്എഫ്‌ഐ വയനാട് ജില്ല പ്രസിഡന്റ് അടക്കം 19 പേര്‍ അറസ്റ്റില്‍

Google Oneindia Malayalam News

കല്‍പറ്റ: രാഹുല്‍ ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് ആക്രമിക്കുകയും മൂന്ന് ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. ഓഫീസ് ആക്രമിച്ച കേസില്‍ 19 എസ്എഫ്‌ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്എഫ്‌ഐ ജില്ലാ പ്രസിഡന്റ് ജോയല്‍ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരടക്കം 19 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടന്ന എസ്എഫ്ഐ മാര്‍ച്ചും തുടര്‍ന്നുണ്ടായ ആക്രമണത്തെ കുറിച്ചും ഉന്നതതല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.

പോലീസ് ആസ്ഥാനത്തെ എഡിജിപിക്കാണ് അന്വേഷണ ചുമതല. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവ സ്ഥലത്ത് ചുമതലയില്‍ ഉണ്ടായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാനും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കല്‍പ്പറ്റ ഡിവൈഎസ്പിയുടെ ചുമതല മറ്റൊരു ഓഫീസര്‍ക്ക് കൈമാറാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി.

rahul

രാഹുല്‍ ഗാന്ധിയുടെ കല്പറ്റയിലെ ഓഫീസിന് നേരെയാണ് എസ്എഫ്ഐയുടെ ആക്രമണം ഉണ്ടായത്. സംഭവത്തിന് വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കേയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എസ്എഫ്ഐക്കെതിരെ രംഗത്തുവന്നിരുന്നു. എസ്എഫ്ഐയുടെ ആക്രമണം ശരിയായ പ്രവണതയല്ലെന്നും സിപിഐഎം സംഭവത്തെ തള്ളി പറഞ്ഞിട്ടുണ്ടെന്നും സംഭവത്തില്‍ പാര്‍ട്ടി നടപടി എടുക്കുമെന്നും യെച്ചൂരി പറഞ്ഞിരുന്നു.

എസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന, ആക്രമണം ശരിയായ പ്രവണതയല്ല: സീതാറാം യെച്ചൂരിഎസ്എഫ്ഐ സ്വതന്ത്ര വിദ്യാര്‍ത്ഥി സംഘടന, ആക്രമണം ശരിയായ പ്രവണതയല്ല: സീതാറാം യെച്ചൂരി

എന്നാല്‍ ഓഫീസിന് നേരെയുള്ള ആക്രമണത്തിന് പിന്നാലെ ബഫര്‍സോണ്‍ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് അയച്ച കത്ത് രാഹുല്‍ ഫേസ്ബുക്കില്‍ പങ്കുവെക്കുകയും വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. സങ്കേതങ്ങള്‍ക്കും ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലകളുടെ പരിപാലനം സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പ്രതികൂലമായി ബാധിക്കുന്ന വയനാട്ടിലെ ജനങ്ങളുടെ ദുരവസ്ഥയിലേക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ച് കത്തയച്ചു. കേന്ദ്ര ഉന്നതാധികാര സമിതിയോടും പരിസ്ഥിതി, വനം, കാലാവസ്ഥാ മന്ത്രാലയത്തോടും പരിസ്ഥിതി ലോല മേഖലകളുടെ പരിധി കുറക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സഹായിക്കാനാകും. വിഷയത്തില്‍ കേരള മുഖ്യമന്ത്രിക്കും കത്തയച്ചു എന്ന് രാഹുല്‍ ഗാന്ധി ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
MG കോളേജിലെ AISF വനിതാ നേതാവിനെ ഭീഷണിപ്പെടുത്തി SFI

English summary
Rahul Gandhi's office attack: 19 arrested, including SFI Wayanad district president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X