കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിൽ രാഹുൽ ഗാന്ധിയുടെ പ്ലാൻ ബി, ഗെഹ്ലോട്ടും സംഘവും വരുന്നു, പിടിമുറുക്കി കോൺഗ്രസ് ഹൈക്കമാൻഡ്

Google Oneindia Malayalam News

തിരുവനന്തപുരം: പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ച ഏത് വിധത്തിലും തടയുക എന്ന ലക്ഷ്യമാണ് കേരളത്തില്‍ കോണ്‍ഗ്രസിനുളളത്. ദേശീയ നേതൃത്വം കേരളത്തിന് പ്രത്യേക ശ്രദ്ധ തന്നെ നല്‍കുന്നു. പിണറായിയെ നേരിടാന്‍ ഉമ്മന്‍ചാണ്ടിയെ ഇറക്കിയതും ഹൈക്കമാന്‍ഡിന്റെ പ്രത്യേക ഇടപെടലിന്റെ ഭാഗമായാണ്.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ ഹൈക്കമാന്‍ഡ് നേരിട്ട് ഏറ്റെടുത്തിരിക്കുന്നു. അശോക് ഗെഹ്ലോട്ട് അടക്കമുളള കേന്ദ്ര നേതാക്കളുടെ പ്രത്യേക സംഘം കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ വെള്ളിയാഴ്ച കേരളത്തില്‍ എത്തും. രാഹുല്‍ ഗാന്ധിയുടെ പ്ലാന്‍ ബിയാണ് കേരളത്തില്‍ കോണ്‍ഗ്രസ് നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്.

ബാറ്റൺ ഉമ്മൻചാണ്ടിക്ക്

ബാറ്റൺ ഉമ്മൻചാണ്ടിക്ക്

പ്രതിപക്ഷ നേതാവെന്ന നിലയ്ക്ക് സര്‍ക്കാരിനെതിരെ കടുത്ത ആക്രമണങ്ങളുമായി നാല് വര്‍ഷക്കാലം കളം നിറഞ്ഞ് നിന്ന നേതാവായിരുന്നു രമേശ് ചെന്നിത്തല. എന്നാല്‍ അവസാന ലാപ്പില്‍ ബാറ്റണ്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഏല്‍പ്പിക്കാനാണ് രാഹുല്‍ ഗാന്ധി തീരുമാനിച്ചത്. ഇക്കുറി കോണ്‍ഗ്രസിന്റെ വിജയം ഉറപ്പാക്കുക എന്നതില്‍ കവിഞ്ഞുളള ഒരു പരിഗണനയും ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് നല്‍കില്ലെന്ന കടുത്ത നിലപാടിലാണ് ഹൈക്കമാന്‍ഡ്.

രാഹുലിന്റെ സർവ്വേ

രാഹുലിന്റെ സർവ്വേ

സ്വകാര്യ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിലെ തിരഞ്ഞെടുപ്പ് വിജയ സാധ്യതകള്‍ സംബന്ധിച്ച് രാഹുല്‍ ഗാന്ധി നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തിലാണ് ഉമ്മന്‍ചാണ്ടിയെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനുളള തീരുമാനം. ഉമ്മന്‍ചാണ്ടി നേതൃസ്ഥാനത്ത് ഉണ്ടെങ്കില്‍ കോണ്‍ഗ്രസിന് കേരള ഭരണം പിടിക്കാം എന്നാണ് രാഹുല്‍ നിയോഗിച്ച മൂന്ന് ഏജന്‍സികളും സര്‍വ്വേ റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് വിവരം.

മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല

മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇല്ല

തിരഞ്ഞെടുപ്പ് സമിതി ചെയര്‍മാനായി ഉമ്മന്‍ചാണ്ടിയെ നിയോഗിച്ചതിനൊപ്പം രമേശ് ചെന്നിത്തലയും മുല്ലപ്പളളി രാമചന്ദ്രനും ശശി തരൂരും അടക്കമുളള നേതാക്കളെ ഉള്‍പ്പെടുത്തി പത്തംഗ സമിതിക്കും ഹൈക്കമാന്‍ഡ് രൂപം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് ഹൈക്കമാന്‍ഡ് തീരുമാനം.

ഗ്രൂപ്പ് കളികൾ വേണ്ട

ഗ്രൂപ്പ് കളികൾ വേണ്ട

മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദില്ലിയില്‍ നിന്ന് ആരെയും പരിഗണിക്കുന്നില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു. സംസ്ഥാന നേതൃത്ത്വത്തിലേക്ക ആരും പോകില്ല. സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ആവരുത് എന്ന കര്‍ശന നിര്‍ദേശമാണ് കേരളത്തിലെ നേതാക്കള്‍ക്ക് രാഹുല്‍ ഗാന്ധി നല്‍കിയിരിക്കുന്നത്. വിജയസാധ്യത മാത്രമായിരിക്കണം മാനദണ്ഡം.

ഇടത് സ്ഥാനാർത്ഥികളെ നോക്കൂ

ഇടത് സ്ഥാനാർത്ഥികളെ നോക്കൂ

തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം നടത്തിയ സ്ഥാനാര്‍ത്ഥി നിര്‍ണയം രാഹുല്‍ ഗാന്ധി നേതാക്കള്‍ക്ക് മുന്നില്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയതായും റിപ്പോര്‍ട്ടുകളുണ്ട്. പുതുമുഖങ്ങളെ മത്സര രംഗത്തേക്ക് കൊണ്ടുവരണം എന്ന് താന്‍ എക്കാലവും ആവര്‍ത്തിക്കുന്നതാണെന്നും രാഹുല്‍ ഓര്‍മ്മപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ഗൗരവമായ തിരുത്തല്‍ നടപടികള്‍ക്കും രാഹുല്‍ നിര്‍ദേശം നല്‍കി.

ഉമ്മൻചാണ്ടിക്ക് ഉപാധികളില്ല

ഉമ്മൻചാണ്ടിക്ക് ഉപാധികളില്ല

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ ഉമ്മന്‍ചാണ്ടിയെ നിയോഗിക്കാനുളള തീരുമാനം വളരെ ആലോചിച്ചതിന് ശേഷമുളളതാണെന്ന് ഹൈക്കമാന്‍ഡ് വിശദീകരിക്കുന്നു ഹൈക്കമാന്‍ഡിന് മുന്നില്‍ ഉമ്മന്‍ചാണ്ടി ഉപാധികളൊന്നും മുന്നോട്ട് വെച്ചിട്ടില്ല. തിരഞ്ഞെടുപ്പ് സമിതിയുടെ ചെയര്‍മാന്‍ എന്നത് കൊണ്ട് യുഡിഎഫിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണ് ഉമ്മന്‍ചാണ്ടി എന്ന് അര്‍ത്ഥമില്ലെന്നും ഹൈക്കമാന്‍ഡ് വ്യക്തമാക്കുന്നു.

ഐ ഗ്രൂപ്പിന് അമർഷം

ഐ ഗ്രൂപ്പിന് അമർഷം

ഇക്കുറി യുഡിഎഫ് അധികാരത്തില്‍ എത്തുകയാണെങ്കില്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നായിരുന്നു ഐ ഗ്രൂപ്പ് കണക്ക് കൂട്ടിയത്. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി നേതൃത്വത്തിലേക്ക് എത്തിയതോടെ ചെന്നിത്തലയുടെ സാധ്യത മങ്ങുന്നതില്‍ ഐ ഗ്രൂപ്പിന് കടുത്ത അമര്‍ഷമുണ്ട്. ഇത് തിരഞ്ഞെടുപ്പിനെ ബാധിക്കരുത് എന്നുളളതിനാലാണ് മുഖ്യമന്ത്രിയെ സ്ഥാനാര്‍ത്ഥിയെ ഈ ഘട്ടത്തില്‍ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകാത്തത്.

ആന്റണിയും സജീവമാകും

ആന്റണിയും സജീവമാകും

ദേശീയ നേതൃത്വത്തില്‍ ഉളള ആരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരില്ലെന്ന് ഹൈക്കമാന്‍ഡ് വ്യക്തമാക്കിയതോടെ കെസി വേണുഗോപാലിന്റെ വഴി അടയുകയാണ്. കേരളത്തില്‍ പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ മുതിര്‍ന്ന നേതാവ് എകെ ആന്റണിയേയും ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തിയിട്ടുണ്ട്. ബീഹാറില്‍ അടക്കം തിരിച്ചടി നേരിട്ട കോണ്‍ഗ്രസിന് ഈ ഘട്ടത്തില്‍ കേരളത്തില്‍ വിജയം അനിവാര്യമാണ്.

ഗെഹ്ലോട്ടും സംഘവും വരുന്നു

ഗെഹ്ലോട്ടും സംഘവും വരുന്നു

രാജസ്ഥാന്‍ മുഖ്യമന്ത്രി കൂടിയായ അശോക് ഗെഹ്ലോട്ടിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘം വെള്ളിയാഴ്ച കേരളത്തില്‍ എത്തും. തിരുവനന്തപുരത്ത് എത്തുന്ന സംഘത്തില്‍ മുന്‍ ഗോവ മുഖ്യമന്ത്രി ലൂസിഞ്ഞോ ഫെലേറോ, മുന്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ജി പരമേശ്വര എന്നിവരും ഉണ്ടാകും. വെള്ളിയാഴ്ച വൈകിട്ട് നേതാക്കള്‍ യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തും. ശനിയാഴ്ച നടക്കുന്ന കെപിസിസി യോഗത്തിലും കേന്ദ്ര നേതാക്കള്‍ പങ്കെടുക്കും.

മുല്ലപ്പളളിയുടെ സാധ്യത

മുല്ലപ്പളളിയുടെ സാധ്യത

കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍ ഇക്കുറി മത്സരിക്കാനുളള താല്‍പര്യം ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സംഘം പരിശോധിക്കും. മാത്രമല്ല മുല്ലപ്പളളി മ്ത്സരിക്കുകയാണ് എങ്കില്‍ കെപിസിസ അധ്യക്ഷ സ്ഥാനം എംപിയായ കെ സുധാകരന് നല്‍കുന്ന കാര്യത്തിലും കേന്ദ്ര നേതാക്കള്‍ പരിശോധന നടത്തി ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചും സംഘം ഹൈക്കമാന്‍ഡിന് റിപ്പോര്‍ട്ട് നല്‍കും.

Recommended Video

cmsvideo
Kerala assembly election 2021: Congress falls back on Chandy to lead Assembly charge

English summary
Rahul Gandhi's plan B for Congress in Kerala Assembly Election 20201, Gehlot to visit on Friday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X