Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ

തിരുവനന്തപുരം; കാർഷിക നിയമത്തെ കുറിച്ച് കർഷകർക്ക് ധാരണ ഉണ്ടായാൽ രാജ്യമൊട്ടാകെ പ്രതിഷേധമുണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കമാണെന്ന് മുരളീധരൻ പറഞ്ഞു. ദില്ലിയിൽ റിപ്പബ്ലിക് ദിനത്തിൽ ഇത്രയും അക്രമം നടത്തിയത് കണ്ടിട്ടും ഇത്തരം പ്രതികരണം നടത്താൻ എങ്ങിനെയാണ് രാഹുൽ ഗാന്ധിക്ക് കഴിയുന്നത്? കാർഷിക നിയമം സംബന്ധിച്ച് പഠിക്കുകയും വിരുന്നുകാരനായി എത്തുമ്പോഴെങ്കിലും തന്‍റെ മണ്ഡലത്തിലെ കർഷകരോട് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചോദിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ പറഞ്ഞു. പോസ്റ്റ് വായിക്കാം

V Muraleedharan

ട്രാക്ടർ റാലിയുടെ മറവിൽ രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ ചെങ്കോട്ടയിൽ അഴിഞ്ഞാടിയ കലാപകാരികളുടെ ആക്രമണത്തിന് ഇരയായ പൊലീസ് സേനാംഗങ്ങൾക്ക് ആശ്വാസം പകർന്ന് ആശുപത്രിയിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ജി. കാർഷിക സമരത്തിന്‍റെ മറവിൽ നടന്ന ആക്രമണത്തിൽ 300 പൊലീസ് സേനാംഗങ്ങൾക്കാണ് പരിക്കേറ്റത്. ത്രിവർണ്ണ പതാകയെ അപമാനിച്ചും കോടികളുടെ പൊതുമുതൽ നശിപ്പിച്ചും വ്യാപക പ്രകോപനം നടത്തിയ അക്രമികളോട് സംയമനത്തോടെ ഇടപ്പെട്ട ദില്ലയിലെ സുരക്ഷാ സേനാംഗങ്ങൾ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കാർഷിക നിയമം സംബന്ധിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാവനയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി നടത്തിയിരിക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ധാരണ ഉണ്ടായാൽ രാജ്യമൊട്ടാകെ പ്രതിഷേധമുണ്ടാകുമെന്ന രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കമാണ്. ദില്ലിയിൽ റിപ്പബ്ലിക് ദിനത്തിൽ ഇത്രയും അക്രമം നടത്തിയത് കണ്ടിട്ടും ഇത്തരം പ്രതികരണം നടത്താൻ എങ്ങിനെയാണ് രാഹുൽ ഗാന്ധിക്ക് കഴിയുന്നത്? കാർഷിക നിയമം സംബന്ധിച്ച് പഠിക്കുകയും വിരുന്നുകാരനായി എത്തുമ്പോഴെങ്കിലും തന്‍റെ മണ്ഡലത്തിലെ കർഷകരോട് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചോദിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്.

കോൺഗ്രസ്സ് അധികാരത്തിലിരുന്നപ്പോൾ സമാനമായ നിർദേശങ്ങൾ മുന്നോട്ട് വച്ചകാര്യം അദ്ദേഹം സൗകര്യപൂർവ്വം മറന്നിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന്‍റെ മറവിൽ നടന്ന അക്രമങ്ങളെ തള്ളി പറയാൻ പ്രധാന നേതാക്കൾ തയ്യാറായിട്ടും അക്രമികൾക്ക് പിൻതുണ നൽകുന്ന രാഹുൽ ഗാന്ധിയുടെ സമീപനം അപലപനീയമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+