• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കം; രൂക്ഷവിമർശനവുമായി മന്ത്രി മുരളീധരൻ

തിരുവനന്തപുരം; കാർഷിക നിയമത്തെ കുറിച്ച് കർഷകർക്ക് ധാരണ ഉണ്ടായാൽ രാജ്യമൊട്ടാകെ പ്രതിഷേധമുണ്ടാകുമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കമാണെന്ന് മുരളീധരൻ പറഞ്ഞു. ദില്ലിയിൽ റിപ്പബ്ലിക് ദിനത്തിൽ ഇത്രയും അക്രമം നടത്തിയത് കണ്ടിട്ടും ഇത്തരം പ്രതികരണം നടത്താൻ എങ്ങിനെയാണ് രാഹുൽ ഗാന്ധിക്ക് കഴിയുന്നത്? കാർഷിക നിയമം സംബന്ധിച്ച് പഠിക്കുകയും വിരുന്നുകാരനായി എത്തുമ്പോഴെങ്കിലും തന്‍റെ മണ്ഡലത്തിലെ കർഷകരോട് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചോദിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടതെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ മുരളീധരൻ പറഞ്ഞു. പോസ്റ്റ് വായിക്കാം

ട്രാക്ടർ റാലിയുടെ മറവിൽ രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ ചെങ്കോട്ടയിൽ അഴിഞ്ഞാടിയ കലാപകാരികളുടെ ആക്രമണത്തിന് ഇരയായ പൊലീസ് സേനാംഗങ്ങൾക്ക് ആശ്വാസം പകർന്ന് ആശുപത്രിയിൽ സന്ദർശനം നടത്തി ആഭ്യന്തര മന്ത്രി അമിത് ഷാ ജി. കാർഷിക സമരത്തിന്‍റെ മറവിൽ നടന്ന ആക്രമണത്തിൽ 300 പൊലീസ് സേനാംഗങ്ങൾക്കാണ് പരിക്കേറ്റത്. ത്രിവർണ്ണ പതാകയെ അപമാനിച്ചും കോടികളുടെ പൊതുമുതൽ നശിപ്പിച്ചും വ്യാപക പ്രകോപനം നടത്തിയ അക്രമികളോട് സംയമനത്തോടെ ഇടപ്പെട്ട ദില്ലയിലെ സുരക്ഷാ സേനാംഗങ്ങൾ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

കാർഷിക നിയമം സംബന്ധിച്ച് കർഷകരെ തെറ്റിദ്ധരിപ്പിക്കുന്ന പ്രസ്ഥാവനയാണ് വയനാട്ടിൽ രാഹുൽ ഗാന്ധി എം.പി നടത്തിയിരിക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ധാരണ ഉണ്ടായാൽ രാജ്യമൊട്ടാകെ പ്രതിഷേധമുണ്ടാകുമെന്ന രാഹുലിന്‍റെ പ്രസ്താവന കലാപത്തിന് വഴിമരുന്നിടാനുള്ള നീക്കമാണ്. ദില്ലിയിൽ റിപ്പബ്ലിക് ദിനത്തിൽ ഇത്രയും അക്രമം നടത്തിയത് കണ്ടിട്ടും ഇത്തരം പ്രതികരണം നടത്താൻ എങ്ങിനെയാണ് രാഹുൽ ഗാന്ധിക്ക് കഴിയുന്നത്? കാർഷിക നിയമം സംബന്ധിച്ച് പഠിക്കുകയും വിരുന്നുകാരനായി എത്തുമ്പോഴെങ്കിലും തന്‍റെ മണ്ഡലത്തിലെ കർഷകരോട് ഇക്കാര്യങ്ങൾ സംബന്ധിച്ച് ചോദിക്കുകയുമാണ് രാഹുൽ ഗാന്ധി ചെയ്യേണ്ടത്.

കോൺഗ്രസ്സ് അധികാരത്തിലിരുന്നപ്പോൾ സമാനമായ നിർദേശങ്ങൾ മുന്നോട്ട് വച്ചകാര്യം അദ്ദേഹം സൗകര്യപൂർവ്വം മറന്നിരിക്കുന്നു. കർഷക പ്രക്ഷോഭത്തിന്‍റെ മറവിൽ നടന്ന അക്രമങ്ങളെ തള്ളി പറയാൻ പ്രധാന നേതാക്കൾ തയ്യാറായിട്ടും അക്രമികൾക്ക് പിൻതുണ നൽകുന്ന രാഹുൽ ഗാന്ധിയുടെ സമീപനം അപലപനീയമാണ്.

ധര്‍മ്മജന് തടയിടാന്‍ സച്ചിന്‍ ദേവ്; ആര് വന്നാലും വിജയം കെവിടില്ലെന്ന് സിപിഎം, ആത്മവിശ്വാസം വോട്ട് കണക്കില്‍

ഈ സർക്കാർ ഭൂലോക തോൽവിയാണ്, ജനം മനം മടുത്ത അവസ്ഥയിലാണ്; പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്ന് ധർമജൻ

'മുബൈ കേന്ദ്രഭരണ പ്രദേശമാക്കണം'; പോരടിച്ച് കർണാടകയും മഹാരാഷ്ട്രയും; എന്താണ് അതിർത്തി തർക്കം, അറിയാം

cmsvideo
  കാര്‍ഷിക നിയമത്തിന്റെ ആപത്ത് മുഴുവന്‍ കര്‍ഷകര്‍ക്കും മനസിലായിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി

  English summary
  Rahul Gandhi's statement paves the way for riots; criticizes Minister V Muraleedharan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X