രാഹുല്‍ ഗാന്ധിയുടെ ട്രാക്ടര്‍ പ്രതിഷേധം: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തി ദില്ലി പൊലീസ്
ദില്ലി: കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്‍റില്‍ എത്തിയ സംഭവത്തില്‍ നേതാക്കള്‍ക്കെതിരെ കേസെടുത്തു. രാഹുല്‍ ഗാന്ധി ഓടിച്ച ട്രാക്ടറും പൊലീസ് പിടിച്ചെടുത്തു. രാഹുല്‍ ഗാന്ധിയുടെ നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് ബിജെപി നേതാക്കള്‍ ഇന്നലെ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാലയെ ദില്ലി പൊലീസ് ഹൃസ്വസമയത്തേക്ക് തടങ്കലിലാക്കുകയും ചെയ്തിരുന്നു.
പ്രതിഷേധത്തിന് കോൺഗ്രസ് അനുമതി തേടിയിട്ടില്ലായിരുന്നെന്നാണ് ദില്ലി പോലീസ് വൃത്തങ്ങൾ അറിയിക്കുന്നത്. ഇതേ തുടര്‍ന്നാണ് നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മോട്ടോർ വെഹിക്കിൾസ് ആക്റ്റ്, ഐപിസി 188, കോവിഡ് പ്രോട്ടോക്കോൾ ലംഘനം എന്നിവ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നമ്പർ പ്ലേറ്റ് ഇല്ലാത്ത ട്രാക്ടർ രാഹുല്‍ ഗാന്ധി എങ്ങനെയാണ് പാർലമെന്റിലേക്ക് ഓടിച്ചതെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഞായറാഴ്ച രാത്രിയോടെയാണ് ട്രാക്ടർ പ്രതിഷേധ സ്ഥലത്തേക്ക് കൊണ്ടുവന്നതെന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്
രാഹുല്‍ പ്രതിഷേധം നടത്തിയ സ്ഥലം ഒരു ട്രാക്ടർ ഓടിക്കുന്നതിന് അനുവദനീയമല്ലെന്നും ഇത് മോട്ടോർ വെഹിക്കിൾസ് നിയമത്തിന്റെ ലംഘനമാണെന്നും അധികൃതർ പറയുന്നു. 144-ാം വകുപ്പ് പ്രകാരം മൺസൂൺ സെഷന്‍ നടക്കുന്ന പാർലമെന്റിന് സമീപം മറ്റ് വലിയ സമ്മേളനങ്ങൾ അനുവദനീയമല്ലെന്നും അവർ പറയുന്നു. അതേസമയം രാഹുൽ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്നാണ് ബിജെപി ആരേപിക്കുന്നത്. കർഷകരെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുകയാണ് അവര്‍. നിയമങ്ങളിൽ പ്രശ്‌നങ്ങളുണ്ടെങ്കിൽ അവ പുനർനിർമിക്കാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചു. ചർച്ചയ്ക്ക് ഞങ്ങള്‍ തയ്യാറാണെന്ന് ബിജെപി എംപി വിനയ് സഹസ്രബുദ്ദീൻ പറഞ്ഞു.
ട്രാക്ടര്‍ ഓടിച്ച് പാര്‍ലമെന്‍റില്‍ എത്തിയ രാഹുല്‍ കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമായിരുന്നു നടത്തിയത്. "കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരുടെ സന്ദേശം പാർലമെന്റിലേക്ക് കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അവരുടെ സന്ദേശം അടിച്ചമർത്തപ്പെടുന്നു ... പാർലമെന്റിനുള്ളിൽ ഈ വിഷയത്തില്‍ ഒരു ചർച്ച അനുവദനീയമല്ല. ഈ നിയമങ്ങൾ പ്രധാനമായും രണ്ട് മൂന്ന് വൻകിട ബിസിനസുകാർക്ക് പ്രയോജനപ്പെടുന്നത് മാത്രമാണ് "-രാഹുല്‍ ഗാന്ധി തിങ്കളാഴ്ച പറഞ്ഞു
റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ












Click it and Unblock the Notifications