India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഹുലിന്റെ പടം വച്ചാണ് തമിഴ്‌നാട്ടില്‍ 2 എംപിമാരെ കിട്ടിയത്; എസ്എഫ്‌ഐക്കാരെ പഠിപ്പിക്കണം'

Google Oneindia Malayalam News

പാലക്കാട്: ബഫര്‍സോണ്‍ വിഷയത്തില്‍ കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് അടിച്ചുതകര്‍ത്ത സംഭവത്തില്‍ സി പി എമ്മിനെതിരെയും എസ് എഫ് ഐക്കെതിരെയും പരിഹാസവുമായി സന്ദീപ് വാര്യര്‍ രംഗത്ത്. രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നും തമിഴ്നാട്ടില്‍ രണ്ട് എം പിമാരെ കിട്ടിയത് രാഹുല്‍ ഗാന്ധിയുടെ പടം വച്ച് പ്രചാരണം നടത്തിയിട്ടാണെന്നും എസ് എഫ് ഐക്കാരെ പഠിപ്പിക്കാന്‍ സി പി എം തയ്യാറാവണമെന്ന് സന്ദീപ് വാര്യര്‍ പരിഹസിച്ചു.

ദൗർഭാഗ്യകരം: ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ല: എസ്എഫ്ഐ കേന്ദ്ര നേതൃത്വംദൗർഭാഗ്യകരം: ഇത്തരം സംഭവങ്ങൾ ഒരു തരത്തിലും അംഗീകരിക്കാനാകില്ല: എസ്എഫ്ഐ കേന്ദ്ര നേതൃത്വം

സി പി എം അഖിലേന്ത്യടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് എസ് എഫ് ഐക്കാരെ വയനാട് എം പിയുടെ ഓഫീസ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് . എസ് എഫ ഐക്കാര്‍ക്ക് അടിയന്തിരമായി രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ ഗോവിന്ദന്‍ മാഷെയും രാജീവിനെയും ചുമതലപ്പെടുത്തിയാല്‍ നല്ലതാണെന്നും സന്ദീപ് വാര്യര്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കി.

സി പി എം അഖിലേന്ത്യടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ സഖ്യ കക്ഷിയാണെന്ന രാഷ്ട്രീയ വിദ്യാഭ്യാസത്തിന്റെ കുറവാണ് എസ്എഫ്‌ഐക്കാരെ വയനാട് എംപിയുടെ ഓഫീസ് ആക്രമിക്കാന്‍ പ്രേരിപ്പിച്ചത് .

മംമ്ത..ഒരു കാലത്ത് ഞങ്ങളുടെ ക്രഷ് ആയിരുന്നു, ഇപ്പോഴും; മാല്‍ദ്വീവ്‌സില്‍ അടിപൊളി ചിത്രങ്ങളുമായി താരം

രാഹുല്‍ ഗാന്ധിയാണ് തങ്ങളുടെ നേതാവെന്നും തമിഴ്നാട്ടില്‍ രണ്ട് എം പിമാരെ കിട്ടിയത് രാഹുല്‍ ഗാന്ധിയുടെ പടം വച്ച് പ്രചാരണം നടത്തിയിട്ടാണെന്നും എസ്എഫ്‌ഐക്കാരെ പഠിപ്പിക്കാന്‍ സിപിഎം തയ്യാറാവണം . രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ലെനിന്‍സ് മുസോളിയം പോലെ, കൃഷ്ണപിള്ള സ്മാരകം പോലെ തന്നെ പവിത്രമാണ് .

അല്ലെങ്കില്‍ തന്നെ വയനാട്ടുകാരെ ബാധിക്കുന്ന ഒരു വിഷയത്തില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമിക്കുന്നതില്‍ എന്ത് പൊളിറ്റിക്കല്‍ കറക്റ്റ്നസ്സ് ആണുള്ളത് ? ആദിവാസി ഊരുകളിലെ ദുരവസ്ഥ ,നിലമ്പൂര്‍ നഞ്ചങ്കോട് റെയില്‍ ലൈന്‍ , പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ , വന്യമൃഗങ്ങളുടെ ആക്രമണം അങ്ങനെ വയനാടിനെ ബാധിക്കുന്ന ഏതെങ്കിലും പ്രശ്‌നത്തില്‍ ഇന്നേ വരെ രാഹുല്‍ ഇടപെട്ട് എന്തെങ്കിലും പരിഹാരം ഉണ്ടാക്കി തന്നിട്ടുണ്ടോ ? ഉണ്ടോ ? പിന്നെ ബഫര്‍ സോണ്‍ വിഷയത്തില്‍ മാത്രം രാഹുല്‍ ഇടപെട്ടില്ല എന്ന് ആക്ഷേപിക്കുന്നതില്‍ എന്ത് പൊളിറ്റിക്കല്‍ കറക്റ്റനസ്സ് ? ഒരു ന്യായം വേണ്ടേ ? എസ്എഫ്‌ഐക്കാര്‍ക്ക് അടിയന്തിരമായി രാഷ്ട്രീയ വിദ്യാഭ്യാസം നല്‍കാന്‍ ഗോവിന്ദന്‍ മാഷെയും രാജീവിന്റെയും ചുമതലപ്പെടുത്തിയാല്‍ നല്ലത് .

cmsvideo
    രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics
    English summary
    Rahul Gandhi's Wayanad office vandalised: BJP leader Sandeep Varier mocks CPM and SFI
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X