കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തെക്കുറിച്ച് ഇനിയാർക്കും സംശയം വേണ്ട.. 'വിവാഹ'ക്കാര്യം പരസ്യപ്പെടുത്തി രാഹുൽ ഗാന്ധി

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: ദേശീയ രാഷ്ട്രീയത്തിലെ ദ മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍മാരില്‍ മുന്നിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. നാട്ടുനടപ്പ് പ്രകാരമുള്ള വിവാഹ പ്രായമൊക്കെ കഴിഞ്ഞ രാഹുലിന്റെ പേരുമായി ചേര്‍ത്ത് പലരുടേയും പേരുകള്‍ പറഞ്ഞ് കേള്‍ക്കാറുണ്ട് ഇടയ്ക്കിടെ.

അടുത്തിടെ റായ്ബറേലി എംഎല്‍എ അതിഥി സിംഗുമായി രാഹുലിന്റെ വിവാഹം നടക്കാന്‍ പോകുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു. തന്റെ വിവാഹത്തെക്കുറിച്ച് രാഹുല്‍ ഗാന്ധി തന്നെ ഒടുക്കം മനസ്സ് തുറന്നിരിക്കുന്നു.

എന്നാണ് ആ വിവാഹം

എന്നാണ് ആ വിവാഹം

പങ്കെടുക്കുന്ന പരിപാടികളിലെല്ലാം വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ കോണ്‍ഗ്രസ് അധ്യക്ഷന് നേര്‍ക്ക് എല്ലായ്‌പ്പോഴും ഉയര്‍ന്ന് വരാറുണ്ട്. പലപ്പോഴും ആ ചോദ്യങ്ങളെ ചിരിച്ച് തള്ളുകയോ തമാശ രൂപത്തില്‍ മറുപടി നല്‍കുകയോ ആണ് രാഹുല്‍ ചെയ്യാറുള്ളത്. ഭാവിയിലെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി കണക്ക് കൂട്ടപ്പെടുന്ന രാഹുല്‍ വിവാഹത്തെക്കുറിച്ച് ഒരിക്കല്‍ പറഞ്ഞത് ഇതാണ്.

വിധി പോലെ

വിധി പോലെ

താന്‍ വിധിയില്‍ വിശ്വസിക്കുന്നു, എല്ലാം സംഭവിക്കേണ്ട സമയത്ത് സംഭവിക്കും എന്നാണ് രാഹുല്‍ പറഞ്ഞത്. ആ സമയമായോ എന്ന സംശയമാണ് ഹൈദരാബാദില്‍ വെച്ച് പത്ര-മാധ്യമങ്ങളിലെ എഡിറ്റര്‍മാരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന് വന്ന ചോദ്യത്തിന് രാഹുല്‍ നല്‍കിയ മറുപടി കാണുമ്പോള്‍ സ്വാഭാവികമായും തോന്നാൻ സാധ്യതയുള്ള സംശയം.

ഞാൻ വിവാഹിതനാണ്

ഞാൻ വിവാഹിതനാണ്

രാഹുല്‍ ഗാന്ധിയുടെ വിവാഹ പദ്ധതികള്‍ എന്താണ് എന്നതായിരുന്നു ചോദ്യം. താന്‍ വിവാഹിതനാണ് എന്നായിരുന്നു രാഹുല്‍ ആ ചോദ്യത്തിന് നല്‍കിയ മറുപടി. ഉത്തരം കേട്ടവരെല്ലാം ഒരുപോലെ അന്തം വിട്ടു. രഹസ്യവിവാഹമോ എന്ന സംശയമൊന്നും വേണ്ട. താന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുമായി വിവാഹിതനാണ് എന്ന ഉത്തരമാണ് രാഹുല്‍ ചിരിയോടെ നല്‍കിയത്.

എംഎൽഎയ്ക്ക് ഒപ്പം

എംഎൽഎയ്ക്ക് ഒപ്പം

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിനിടെയാണ് റായ്ബറേലി എംഎല്‍എ അതിഥി സിംഗുമായി ചേര്‍ത്ത് രാഹുല്‍ ഗാന്ധിയുടെ പേര് ഉയര്‍ന്ന് കേട്ടത്. ഇരുവരുടേയും നിരവധി ഫോട്ടോകളും സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കപ്പെട്ടു. എന്നാല്‍ രാഹുല്‍ തനിക്ക് സഹോദരനെ പോലെയാണെന്ന് പറഞ്ഞ് എംഎല്‍എ തന്നെ പ്രചാരണങ്ങളുടെ മുനയൊടിക്കുകയായിരുന്നു.

മുന്നിൽ മോദിയാണ്

മുന്നിൽ മോദിയാണ്

മോദിയെ നേരിടുകയെന്ന വലിയ ദൗത്യം ചുമലിലേറ്റി നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധിയിപ്പോള്‍. ബിജെപിയെ നിലത്തിറക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും രാഹുലിനും കോണ്‍ഗ്രസിനും മുന്നിലില്ല. 2019ല്‍ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആവില്ലെന്ന് സംവാദത്തിനിടെ രാഹുല്‍ ഗാന്ധി പറഞ്ഞു. മോദി പ്രധാനമന്ത്രിയാകുമോ എന്ന ചോദ്യം ഉയരുന്നില്ലെന്നും ബിജെപിക്ക് 230 സീറ്റ് പോലും ലഭിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

മോഹൻലാൽ ഫാൻസിനോട് മുട്ടി സംവിധായകൻ.. മോഹൻലാലിന് കൈ കൊടുത്തില്ലെങ്കിൽ എന്താണ് പ്രശ്നം?മോഹൻലാൽ ഫാൻസിനോട് മുട്ടി സംവിധായകൻ.. മോഹൻലാലിന് കൈ കൊടുത്തില്ലെങ്കിൽ എന്താണ് പ്രശ്നം?

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് വൻ തിരിച്ചടി.. നിർണായക ഹർജി തള്ളി ഹൈക്കോടതിനടിയെ ആക്രമിച്ച കേസിൽ ദിലീപിന് വൻ തിരിച്ചടി.. നിർണായക ഹർജി തള്ളി ഹൈക്കോടതി

English summary
'I am Already Married': Rahul Gandhi When Asked About His Wedding Plans
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X