കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടുകാർക്ക് വേണ്ടി രാഹുൽ ഗാന്ധി; മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു, അന്വേഷണം വേണം

Google Oneindia Malayalam News

കൽപ്പറ്റ: വയനാട്ടിലെ വോട്ടർമാർക്കായി നിയുക്ത എംപി രാഹുൽ ഗാന്ധിയുടെ ആദ്യ ഇടപെടൽ. വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി രംഗത്ത് എത്തിയിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു.

പനമരം പഞ്ചായത്തിലെ വി ദിനേശ് കുമാർ എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ദിനേശ് കുമാറിന്റെ കുടുംബവുമായി രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചിരുന്നു. വായ്പ്പ തിരിച്ചടയ്ക്കാനാവാത്തത് മൂലമുണ്ടായ കടുത്ത സമ്മർദ്ധവും മനോവിഷമവും മൂലമാണ് ദിനേശ് കുമാർ ആത്മഹത്യ ചെയ്തതെന്ന് ദിനേശ് കുമാറിന്റെ ഭാര്യ സുജാത പറഞ്ഞതായി രാഹുൽ ഗാന്ധി കത്തിൽ ചൂണ്ടിക്കാട്ടുന്നു.

അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!അമിത് ഷായുടെ പകരക്കാരൻ ജെപി നദ്ദ തന്നെ? ലോക്സഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പെ നീക്കം തുടങ്ങി, കാരണം!!

ദിനേശ് കുമാറിന്റെ മരണത്തിൽ ട്വിറ്ററിലൂടെ രാഹുൽ ഗാന്ധി അനുശോചനം രേഖപ്പെടുത്തിയിരുന്നു. വയനാടിന് വേണ്ടി രാഹുല്‍ ഗാന്ധി തുടങ്ങി പ്രത്യേക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് രാഹുല്‍ മലയാളത്തിലെഴുതിയ കുറിപ്പിൽ രാഹുൽ ദുഖം രേഖപ്പെടുത്തിയത്.

rahul

കടബാധ്യത തീർക്കാനാകാതെ നിരവധി പേർ വയനാട്ടിൽ ആത്മഹത്യയുടെ വക്കിലാണെന്നും ദിനേശന്റേത് ഒറ്റപ്പെട്ട സംഭവമല്ലെന്നും കത്തിൽ രാഹുൽ ഗാന്ധി പറയുന്നു. 2019 ഡിസംബർ 31 വരെ കാർഷിക വായ്പ്പകൾക്ക് സർക്കാർ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടും വായ്പ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ട് ധനകാര്യ സ്ഥാപനങ്ങൾ കർഷകർക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നതായും കത്തിൽ രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടുന്നു.

വയനാട്ടിൽ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടിയാണ് രാഹുൽ ഗാന്ധി വിജയിച്ചത്. നാലരലക്ഷമായിരുന്നു രാഹുലിന്റെ ഭൂരിപക്ഷം. അതേ സമയം ഗാന്ധി കുടുംബത്തിന്റെ ശക്തി കേന്ദ്രമായിരുന്ന അമേഠിയിൽ സ്മൃതി ഇറാനിയോട് രാഹുൽ ഗാന്ധി പരാജയപ്പെട്ടിരുന്നു.

English summary
Rahul Gandhi sent letter to kerala CM requesting enquiry about the suicide of farmer in Wayanad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X