കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിനെ തള്ളി ചെന്നിത്തല; ഇവിടുത്തെ കാര്യങ്ങളില്‍ രാഹുല്‍ അഭിപ്രായം പറയണ്ട, അതിന് ഞങ്ങളുണ്ട്

Google Oneindia Malayalam News

തിരുവനന്തപുരം: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിലും രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിലും സംസ്ഥാന സാര്‍ക്കാറിന് വീഴ്ച പറ്റിയെന്ന ആരോപണം കഴിഞ്ഞ കുറേദിവസങ്ങളിലായി കേരളത്തിലെ കോണ്‍ഗ്രസ് നിരന്തരം ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ധിച്ചു വരുന്ന രോഗികളുടെ കണക്കും ആശുപത്രികളില്‍ നിന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകളും ഉയര്‍ത്തിക്കാട്ടിയായിരുന്നു കോണ്‍ഗ്രസ് ആരോപണങ്ങള്‍.

Recommended Video

cmsvideo
Ramesh Chennithala asks Rahul Gandhi to stop commenting on Kerala issues | Oneindia Malayalam

എന്നാല്‍ വയനാട് സന്ദര്‍ശന വേളയില്‍ കേരള സര്‍ക്കാറിന്‍റെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ രാഹുല്‍ ഗാന്ധി തന്നെ അഭിനന്ദിച്ചത് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടിനെ പാടെ തള്ളിക്കൊണ്ടായിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ രാഹുലിനെ തള്ളി രംഗത്ത് എത്തിയിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളം മാതൃക

കേരളം മാതൃക


കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം മാതൃകയാണെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. മാനന്തവാടിയിലെ കൊവിഡ് ആശുപത്രി സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. സംസ്ഥാന-ജില്ലാ തലങ്ങളിലാണ് കൊവിഡ് പ്രതിരോധം നടക്കേണ്ടത്. അതില്‍ കേരളവും വയനാടും വിജയമാണെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടിരുന്നു.

പ്രതിരോധത്തില്‍

പ്രതിരോധത്തില്‍


രാഹുല്‍ ഗാന്ധിയുടെ വാക്കുകള്‍ ഭരണപക്ഷം ആയുധമാക്കിയതോടെ സംസ്ഥാന കോണ്‍ഗ്രസ് തീര്‍ത്തും പ്രതിരോധത്തില്‍ ആവുകയായിരുന്നു. സംസ്ഥാനത്തെ വീഴ്ചകളെ രാഹുല്‍ ഗാന്ധി തുറന്നു കാട്ടുമെന്നായിരുന്നു കോണ്‍ഗ്രസ് നേതൃത്വം പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഇതിന് നേര്‍വിപരീതമായ കാര്യമാണ് സംഭവിച്ചത്. ഇതോടെയാണ് രാഹുല്‍ ഗാന്ധിയെ തള്ളിക്കൊണ്ട് രമേശ് ചെന്നിത്തല രംഗത്ത് വന്നത്.

അഭിപ്രായം പറയേണ്ടതില്ല

അഭിപ്രായം പറയേണ്ടതില്ല

പ്രാദേശിക വിഷയങ്ങളില്‍ രാഹുല്‍ ഗാന്ധി അഭിപ്രായം പറയേണ്ടതില്ലെന്നായിരുന്നു തിരുവനന്തപുരത്ത് നടത്തിയ പത്ര സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. പ്രാദേശിക വിഷയങ്ങള്‍ പറയാന്‍ ഇവിടെ ആളുണ്ടെന്നുമായിരുന്നു സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെ രാഹുല്‍ ഗാന്ധി അഭിനന്ദിച്ചില്ലേ എന്ന ചോദ്യത്തിന് രമേശ് ചെന്നിത്തല മറുപടി നല്‍കിയത്.

ശരിയല്ല

ശരിയല്ല

കേവിഡ് വ്യാപനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴിചാരുകയാണെന്നാണ് രാഹുല്‍ പറഞ്ഞതെന്ന് ചെന്നിത്തല വിശദീകരിച്ചു. ‘പിന്നെ, രാഹുല്‍ ഗാന്ധിയെ പോലൊരു നേതാവ് ഇവിടെ വന്നിട്ട്, അദ്ദേഹം പ്രാദേശിക വിഷയങ്ങളിലൊക്കെ ഇടപെട്ട് സംസാരിക്കുന്നത് ശരിയല്ലായെന്നുള്ള അഭിപ്രായമാണ് എനിക്കുമുള്ളത്.'-രമേശ് ചെന്നിത്തല പറഞ്ഞു.

ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ

ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ

'അദ്ദേഹം അത് അങ്ങനെ പറഞ്ഞാല്‍ മതി. ഞങ്ങള്‍ ഒക്കെ ഇവിടുണ്ടല്ലോ കാര്യങ്ങള്‍ പറയാന്‍. അദ്ദേഹം പറയുമ്പോള്‍, അദ്ദേഹം ആ നിലയില്‍നിന്നു കൊണ്ട് പറഞ്ഞാല്‍ മതി. അതാണ് ഞങ്ങളുടെയും അഭിപ്രായം. ഈ ബ്ലെയിം ഗെയിം നടത്തരുത് എന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതില്‍ എല്ലാം ഉണ്ട്'- എന്നായിരുന്നു ചെന്നിത്തലയുടെ വാക്കുകള്‍. നേരത്തെ ബിജെപി നേതാവ് എംടി രമേശും രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

എംടി രമേശ്

എംടി രമേശ്

സിപിഐഎമ്മിന് പുതുതായി ലഭിച്ച ന്യായീകരണ തൊഴിലാളിയാണ് രാഹുല്‍ ഗാന്ധിയെന്നായിരുന്നു എംടി രമേഷിന്‍റെ പ്രതികരണം. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഹാറിലുണ്ടാക്കിയ സഖ്യം കേരളത്തിലും ഉണ്ടാക്കാനുള്ള ശ്രമമാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയോജിക്കുന്നുണ്ടോയെന്ന് ചെന്നിത്തല വ്യക്തമാക്കണമെന്നും എംടി രമേഷ് ആവശ്യപ്പെട്ടു.

മന്ത്രി മണി

മന്ത്രി മണി

അതേസമയം, ചെന്നിത്തലയെ പരിഹസിച്ചുകൊണ്ട് മന്ത്രി എംഎം മണി രംഗത്ത് എത്തി. ചെന്നിത്തലയുടെ ഇന്നത്തെ പ്രസ്താവന കണ്ടാൽ പിന്നെന്താണ് പറയുക. ശ്രീമാൻ രാഹുൽഗാന്ധി ആയാലും സത്യം പറയാനാണെങ്കിൽ കേരളത്തിൽ വരണ്ട എന്നാണ് ചെന്നിത്തലജിയുടെ ആവശ്യം. പുറത്ത് ഇത്തിരി ഖദറൊക്കെ ധരിച്ചിട്ടുണ്ടെങ്കിലും ഉള്ളിൽ നിറയെ കാവി പുതച്ചിരിക്കുന്ന ചെന്നിത്തല അതും അതിലപ്പുറവും പറയുമെന്നാണ് മാണി ഫേസ്ബുക്കില്‍ കുറിച്ചത്.

സംഗതി നിസ്സാരമാണ്

സംഗതി നിസ്സാരമാണ്

ഉണ്ടായ സംഗതി നിസ്സാരമാണ്. കേരളത്തിൽ വന്ന രാഹുൽ ഗാന്ധി കണ്ടത് കണ്ടതുപോലെ പറഞ്ഞു. കേരളത്തിലെ കോവിഡ് പ്രതിരോധം മാതൃകാപരമാണെന്ന്. ഇവിടെ ചെന്നിത്തലയും കൂട്ടരും ബിജെപിക്കൊപ്പം ലീഗ്, ജമാ അത്തെ കക്ഷികളെയൊക്കെ കൂട്ടി കലാപത്തിന് കോപ്പുകൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാഹുൽ ഗാന്ധി പണി പറ്റിച്ചത്. എന്തായാലും ചെന്നിത്തല ചൂടിലാണ്. അരിശം തീരാതെ ബഹളം വയ്ക്കുന്നുമുണ്ട്. പ്രതിപക്ഷനേതാവ് എന്ന സ്ഥാനമെങ്കിലും നിലനിർത്തിപ്പോകാൻ പെടേണ്ട പാട് രാഹുൽഗാന്ധിക്ക് അറിയില്ലല്ലോയെന്നും മണി അഭിപ്രായപ്പെട്ടു.

 ഇടവേള ബാബു രാഷ്ട്രീയത്തിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍ ഇടവേള ബാബു രാഷ്ട്രീയത്തിലേക്കോ? രാഹുലുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ ചുട് പിടിച്ച ചര്‍ച്ചകള്‍

English summary
Rahul gandhi should not comment on local issues; says ramesh chennithala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X