കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ നാട്ടുകാരോട് പൗരത്വം ചോദിക്കാന്‍ ആരാണ് മോദി; ശക്തമായ ഭാഷയില്‍ രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

Recommended Video

cmsvideo
Rahul Gandhi Slams Narendra Modi At Wayanad | Oneindia Malayalam

കല്‍പ്പറ്റ: ഈ നാട്ടില്‍ ജനിച്ചു വളര്‍ന്നവരോട് പൗരത്വം ചോദിക്കാന്‍ ആരാണ് നരേന്ദ്ര മോദി എന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഞാനൊരു ഇന്ത്യക്കാരനാണെന്ന് തെളിയിക്കണമെന്ന് പറയാന്‍ നരേന്ദ്ര മോദി ആരാണ്. ഈ മണ്ണില്‍ ജനിച്ചുവീണ 130 കോടി ജനങ്ങള്‍ക്കും ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. ഇന്ത്യക്കാര്‍ ഇന്ത്യക്കാരാണെന്ന് തെളിയിക്കേണ്ട ഖേദകരമായ സാഹചര്യമാണ് വന്നുചേര്‍ന്നിരിക്കുന്നത്. പൗരത്വം ചോദിക്കാന്‍ മോദിക്ക് ആരാണ് അധികാരം നല്‍കിയതെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

rahu

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വയനാട്ടില്‍ നടന്ന റാലിക്ക് ശേഷം പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. മോദിയുടെ ഇന്ത്യയില്‍ യുവാക്കള്‍ക്ക് ഭാവിയില്ല. നിങ്ങള്‍ എത്ര പഠിച്ചാലും ഇവിടെ ജോലി ലഭിക്കില്ല. ദിവസവും ഓരോ തൊഴിലും നഷ്ടപ്പെടുകയാണ്. എല്ലാ മേഖലയും പ്രതിസന്ധിയിലേക്ക് കൂപ്പു കുത്തുകയാണ്. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ഒരു ധാരണയുമില്ലെന്നും രാഹുല്‍ പറഞ്ഞു.

എല്ലായിടങ്ങളിലും വെറുപ്പും വിദ്വേഷവുമാണ് പ്രചരിപ്പിക്കുന്നത്. മോദിയും ഗോഡ്‌സെയും ഒരേ ആശയത്തിന്റെ വക്താക്കളാണ്. വെറുപ്പിന്റെ രാഷ്ട്രീയം പരാജയപ്പെടുത്തണം. അത് നമ്മുടെ ഉത്തരവാദിത്തമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അഭിപ്രായം പറയുന്നവരെ വെടിവച്ചുകൊല്ലുന്നു. മോദി സംരക്ഷിക്കുന്നത് അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയാണ്. തുറമുഖങ്ങള്‍ അദാനിക്ക് വിറ്റു. ബിഎസ്എന്‍എല്‍ അടച്ചുപൂട്ടുന്നു. ഭാരത് പെട്രോളിയവും എയര്‍ ഇന്ത്യയും വില്‍പ്പനയ്ക്ക് വച്ചിരിക്കുകയാണ്. റെയില്‍വേ സ്വകാര്യ വല്‍ക്കരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

മുസ്ലിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു; പൗരത്വ വിഷയത്തില്‍ ഭയപ്പെടേണ്ടെന്ന് രാജ്‌നാഥ് സിങ്മുസ്ലിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു; പൗരത്വ വിഷയത്തില്‍ ഭയപ്പെടേണ്ടെന്ന് രാജ്‌നാഥ് സിങ്

സാമ്പത്തിക മേഖല ശക്തിപ്പെടുത്താന്‍ മോദി എന്തെങ്കിലും ചെയ്തിട്ടുണ്ടോ. രാജ്യം നേരിടുന്ന പ്രതിസന്ധിയെ കുറിച്ച് ചോദിച്ചാല്‍ പാകിസ്താന്‍, പാകിസ്താന്‍ എന്നാണ് പറയുന്നത്. സിഎഎയും എന്‍ആര്‍സിയും നിങ്ങള്‍ക്ക് ജോലി തരില്ല. ലോകം ചോദിക്കുന്നു ഇന്ത്യയ്ക്ക് എന്തു പറ്റിയെന്ന്. പക്ഷേ ഇതൊന്നും മനസിലാകാത്ത പ്രധാനമന്ത്രിയാണ് രാജ്യത്തുള്ളത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

English summary
Rahul Gandhi Speech in Wayanad Anti CAA Rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X