കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി മയക്കുമരുന്നിന് അടിമ; ഗുരുതരമായ ആരോപണവുമായി ബിജെപി നേതാവ്

  • By Desk
Google Oneindia Malayalam News

ദില്ലി: വിവാദപരമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെയാണ് എക്കാലത്തും സുബ്രഹ്മണ്യന്‍സ്വാമി എന്ന ബിജെപി നേതാവ് മാധ്യമശ്രദ്ധനേടാറുള്ളത്. രാഷ്ട്രീയ എതിരാളികള്‍ക്ക് എതിരെ മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരേയും വരെ അദ്ദേഹം ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്.

കഴിഞ്ഞ ദിവസം സുനന്ദപുഷ്‌കര്‍ കേസില്‍ ഉപാധികളോട ശശിതരൂരിന് കോടതി ജാമ്യം അനുവദിച്ചപ്പോള്‍ 'ഇനി തരൂരിന് വിദേശത്തുള്ള ഗേള്‍ഫ്രണ്ട്‌സിനെ കാണാന്‍ കഴിയില്ല' എന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വമിയുടെ പ്രതികരണം. രാഹുല്‍ ഗാന്ധിക്ക് ബ്രീട്ടീഷ് പൗരത്യമുണ്ടെന്ന സ്വാമിയുടെ ആരോപണം വന്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്കായിരുന്നു തീ കൊളുത്തിയിരുന്നത്.

പഞ്ചാബിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്ക് മരുന്ന് പരിശോധന നടത്താനുള്ള ഉത്തരവിന്റെ പശ്ചാത്തലത്തില്‍ രാഹുലിനെതിരെ ഗുരുതരമായ ആരോപണവുമായി രംഗത്ത് വന്നിരിക്കുകായണ് സുബ്രഹ്മണ്യന്‍ സ്വാമി ഇപ്പോള്‍.

പഞ്ചാബില്‍

പഞ്ചാബില്‍

പഞ്ചാബിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മയക്ക്മരുന്ന് പരിശോധന നിര്‍ബന്ധമാക്കി മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടത് കഴിഞ്ഞ ദിവസമായിരുന്നു. പഞ്ചാബിന് എക്കാലത്തും ഭീഷണിയുയര്‍ത്തുന്നു മയക്ക്മരുന്ന് മാഫിയയെ പിടിച്ചുകെട്ടുമെന്ന കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മന്ത്രിസഭയുടെ ഈ തീരുമാനം.

സര്‍ക്കാര്‍ ഉത്തരവ്

സര്‍ക്കാര്‍ ഉത്തരവ്

ക്ലര്‍ക്ക് മുതല്‍ പോലീസ് ഉന്നതര്‍ വരേയുള്ളു എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും ബാധകമാവുന്ന രീതിയിലായിരുന്നു സര്‍ക്കാര്‍ ഉത്തരവ്. റിക്രൂട്ട്‌മെന്റ് സ്ഥാനക്കയറ്റം തുടങ്ങിയവ ഉത്തരവിന്റെ പരിധിയില്‍പെടും. ഇതിന് പുറമെ ചിലവിഭാഗങ്ങള്‍ക്ക് വാര്‍ഷിക് മയക്കുമരുന്ന് പരിശോധന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

സുബ്രഹ്മണ്യന്‍ സ്വാമി

സുബ്രഹ്മണ്യന്‍ സ്വാമി

പഞ്ചാബ് സര്‍ക്കാറിന്റെ പുതിയ തീരുമാനത്തിനെതിരെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത് വന്നത്. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാറിനും രാഹുല്‍ ഗാന്ധിക്കുമെതിരെ ഗുരുതരപരമായ ആരോപണങ്ങളാണ് സുബ്രഹ്മണ്യന്‍ സ്വാമി ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉന്നയിച്ചത്.

മയക്ക്മരുന്നിന് അടിമ

മയക്ക്മരുന്നിന് അടിമ

രാഹുല്‍ഗാന്ധി മയക്ക്മരുന്നിന് അടിമയാണ്, അയാള്‍ കൊക്കെയ്ന്‍ ഉപയോഗിക്കുന്ന ആളാണ്. പഞ്ചാബ് സര്‍ക്കാര്‍ നടത്തുന്ന ലഹരി പരിശോധനയില്‍ പങ്കുടെത്താല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ പരാജയപ്പെടുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലിന്റെ പ്രസ്താവനയക്ക് തൊട്ടുപിന്നാലെയായിരുന്നു രാഹുലിനെതിരെയുള്ള സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രസ്താവന.

കേന്ദ്രമന്ത്രി

കേന്ദ്രമന്ത്രി

പഞ്ചാബികളെ മൊത്തം ലഹരിക്ക് അടിമപ്പെട്ടവരെന്നു വിളിക്കുന്ന നേതാക്കളെയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥരരെ പരിശോധിക്കുന്നതിന് മുമ്പ് യഥാര്‍ത്ഥത്തില്‍ പരിശോധനക്ക് വിധേയരാക്കണ്ടത് എന്നായിരുന്നു കേന്ദ്രമന്ത്രി ഹര്‍സിമ്രത് കൗര്‍ബാദലിന്റെ പ്രസ്താവന. ഹര്‍സിമ്രത് കൗര്‍ ഉദ്ദേശിക്കുന്ന നേതാവ് രാഹുല്‍ഗാന്ധിയാണ്. അയാള്‍ കൊക്കെയ്‌ന് ഉപയോഗിക്കുന്ന ആളാണ് എന്നായിരുന്നു എ എന്‍ ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സ്വാമി പറഞ്ഞത്.

വധശിക്ഷ

വധശിക്ഷ

കഴിഞ്ഞ മാസം നിരവധിപേര്‍ ലഹരി ഉപയോഗത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്ന് വലിയ വിമര്‍ശനങ്ങള്‍ നേരിട്ട പശ്ചാത്തലത്തിലായിരുന്നു പഞ്ചാബ് സര്‍ക്കാര്‍ മയക്ക് മരുന്ന് മാഫിയക്കെതിരേയുള്ള നീക്കങ്ങള്‍ ശക്തമാക്കിയത്. മയക്കുമരുന്ന് കള്ളക്കടത്തുകാര്‍ക്ക് വധശിക്ഷ നല്‍കണമെന്നതുള്‍പ്പയേടുള്ള കര്‍ശന നടപടികളായിരുന്നു പഞ്ചാപ് സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

തലമുറകളെ നശിപ്പിക്കും

തലമുറകളെ നശിപ്പിക്കും

മയക്ക് മരുന്ന് മുക്തപഞ്ചാബെന്ന ലക്ഷ്യത്തിനായാണ് താന്‍ നിലകൊള്ളുന്നത്. മയക്ക്മരുന്ന് വില്‍പ്പന തലമുറകളെ നശിപ്പിക്കുമെന്നും അതിനാല്‍ കുറ്റവാളികള്‍ക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷതന്നെ നല്‍കണമെന്നും മുഖ്യമന്ത്രി അമരീന്ദര്‍ സിങ് അഭിപ്രായപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പ് വാഗ്ദാനം

തിരഞ്ഞെടുപ്പ് വാഗ്ദാനം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മയക്ക് മരുന്ന വിപത്ത് അവസാനിപ്പിക്കും എന്നതായിരുന്നു കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട തിരഞ്ഞെടുപ്പ് വാഗ്ദാനം. ഇത് പാലിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികളായ ആംആദ്മി പാര്‍ട്ടിയും ശിരോമണി അകാലിശും നിരന്തരം കോണ്‍ഗ്രസിന് വിമര്‍ശിച്ചിരുന്നു.

ട്വീറ്റ്

സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം

ട്വീറ്റ്

അമരീന്ദര്‍ സിങ്ങ്

English summary
Rahul Gandhi takes cocaine, will fail dope test, alleges Subramanian Swamy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X