കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്തത് ഉമ്മന്‍ ചാണ്ടിയെ; രാഹുലിന്റെ മെരുക്കല്‍ യജ്ഞം തുടരുന്നു... എങ്ങനെ കൂടെ നിര്‍ത്തും

Google Oneindia Malayalam News

ദില്ലി/തിരുവനന്തപുരം: കേരളത്തില്‍ കോണ്‍ഗ്രസിനെ അടിമുടി പരിഷ്‌കരിക്കാനുള്ള നീക്കത്തിലാണ് ഹൈക്കമാന്‍ഡ്. തുടര്‍ച്ചയായി രണ്ടാം തവണയും ഭരണം നഷ്ടപ്പെട്ട സാഹചര്യത്തില്‍ കടുത്ത പരിഷ്‌കരണ നടപടികള്‍ ഇല്ലാതെ മുന്നോട്ട് പോകാന്‍ ആവില്ലെന്നാണ് തീരുമാനം.

ധര്‍മജനെ സുധാകരന്‍ കൈവിടില്ല; രൂക്ഷ വിമര്‍ശനം ഫലം കണ്ടു... പക്ഷേ, വീണയോട് അനുകമ്പയില്ല?ധര്‍മജനെ സുധാകരന്‍ കൈവിടില്ല; രൂക്ഷ വിമര്‍ശനം ഫലം കണ്ടു... പക്ഷേ, വീണയോട് അനുകമ്പയില്ല?

മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ ആകുമോ! കോണ്‍ഗ്രസിന്റെ ഗതി ? സുധാകരപരിഷികാരങ്ങളുടെ ഭാവി...മൂഷിക സ്ത്രീ പിന്നേയും മൂഷിക സ്ത്രീ ആകുമോ! കോണ്‍ഗ്രസിന്റെ ഗതി ? സുധാകരപരിഷികാരങ്ങളുടെ ഭാവി...

എ, ഐ ഗ്രൂപ്പുകളുടെ താത്പര്യങ്ങള്‍ എല്ലാം തൃണവല്‍ഗണിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ എന്ത് പ്രത്യാഘാതം സൃഷ്ടിക്കുമെന്ന സംശയം കേന്ദ്ര നേതൃത്വത്തിനും ഉണ്ട്. ഇതിന്റെ ഭാഗമായി ആദ്യം തണുപ്പിച്ചത് രമേശ് ചെന്നിത്തലയെ ആയിരുന്നു. ഇപ്പോഴിതാ, ഉമ്മന്‍ ചാണ്ടിയേയും കൂടിക്കാഴ്ചയ്ക്കായി വിളിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. എന്തൊക്കെ സാധ്യതകള്‍...?

മുൻ മന്ത്രി പ്രൊഫ.കെ നാരായണക്കുറുപ്പിന്റെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാജ്ഞലി- ചിത്രങ്ങൾ

ഉമ്മന്‍ ചാണ്ടിയുടെ പ്രശ്‌നം

ഉമ്മന്‍ ചാണ്ടിയുടെ പ്രശ്‌നം

പ്രതിപക്ഷ നേതാവിനെ നിശ്ചയിച്ചതില്‍ മുതലാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രശ്‌നം. രമേശ് ചെന്നിത്തലയെ തന്നെ പ്രതിപക്ഷ നേതാവായി നിലനിര്‍ത്തണം എന്നതായിരുന്നു ഉമ്മന്‍ ചാണ്ടി നേതൃത്വം നല്‍കുന്ന എ ഗ്രൂപ്പിന്റെ നിലപാട്. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആ ആവശ്യം കേന്ദ്ര നേതൃത്വം തള്ളുകയും വിഡി സതീശനെ പ്രതിപക്ഷ നേതാവായി നിയമിക്കുകയും ചെയ്തു.

കെപിസിസി പ്രസിഡന്റ്

കെപിസിസി പ്രസിഡന്റ്

രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായി തുടരുകയാണെങ്കില്‍ കെപിസിസി അധ്യക്ഷ പദവി എ ഗ്രൂപ്പിന് ലഭിക്കുമെന്നായിരുന്നു പ്രതീക്ഷ. എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ഇക്കാര്യത്തില്‍ ധാരണയും ആയിരുന്നു. എന്നാല്‍, ഇത്തരം ധാരണകള്‍ എല്ലാം തന്നെ പൊളിച്ചടുക്കപ്പെടുകയായിരുന്നു.

അസംതൃപ്തിയോടെ

അസംതൃപ്തിയോടെ

കെപിസിസി അധ്യക്ഷനായി ആരെ നിയോഗിക്കണം എന്ന കാര്യത്തില്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ പോലും ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയ്യാറായിരുന്നില്ല. ഒടുവില്‍, ഇവരുടെ എല്ലാം പരോക്ഷ എതിര്‍പ്പുകളെ മറികടന്ന് കെ സുധാകരനെ കെപിസിസി അധ്യക്ഷനായി ഹൈക്കമാന്‍ഡ് നിയോഗിച്ചു.

യുഡിഎഫ് കണ്‍വീനര്‍

യുഡിഎഫ് കണ്‍വീനര്‍

യുഡിഎഫ് കണ്‍വീനര്‍ പദവിയുടെ കാര്യത്തിലും കേരളത്തിലെ ഗ്രൂപ്പ് നേതാക്കളുടെ താത്പര്യങ്ങള്‍ പരിഗണിക്കപ്പെടില്ല. നിലവില്‍ ഉമ്മന്‍ ചാണ്ടിയുടെ എ ഗ്രൂപ്പിനാണ് യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം. ഇത് കൂടിയാകുമ്പോള്‍ എ ഗ്രൂപ്പിന്റെ അസ്വസ്ഥതകള്‍ കൂടുമെന്ന് ഉറപ്പാണ്.

എങ്ങനെ തണുപ്പിക്കും

എങ്ങനെ തണുപ്പിക്കും

ഇത്തരത്തിലുള്ള പ്രശ്‌നങ്ങളില്‍ എങ്ങനെ ഉമ്മന്‍ ചാണ്ടിയെ ഹൈക്കമാന്‍ഡ് തണുപ്പിക്കും എന്നാണ് ഇനി അറിയേണ്ടത്. രമേശ് ചെന്നിത്തലയ്ക്ക് എഐസിസി ജനറല്‍ സെക്രട്ടറി പദവിയും സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കുമെന്ന് ഏറെക്കുറേ ഉറപ്പായിട്ടുണ്ട്. നിലവില്‍ എഐസിസി ജനറല്‍ സെക്രട്ടറിയായ ഉമ്മന്‍ ചാണ്ടിയ്ക്ക് എന്ത് വാഗ്ദാനം ആയിരിക്കും നല്‍കുക എന്നതും പ്രശ്‌നമാണ്.

ഒരാളെ മാത്രം പോര

ഒരാളെ മാത്രം പോര

വ്യക്തിപരമായ ഒരു പദവി എന്നതായിരിക്കില്ല ഉമ്മന്‍ ചാണ്ടിയുടെ വിഷയം. ഗ്രൂപ്പിലെ മറ്റ് നേതാക്കളുടെ നിലനില്‍പ് ഏറെ നിര്‍ണായകമാണ്. ഏറ്റവും അച്ചടക്കമുള്ള ഗ്രൂപ്പ് എന്ന് അറിയപ്പെട്ടിരുന്ന എ ഗ്രൂപ്പില്‍ പോലും പ്രതിപക്ഷ നേതൃസ്ഥാന നിര്‍ണയം സംബന്ധിച്ച് വിള്ളല്‍ വീണിരുന്നു.

എന്ത് സമവായം

എന്ത് സമവായം

ഇത്തരം ഒരു ഘട്ടത്തില്‍ എന്ത് സമവായത്തിനാകും രാഹുല്‍ ഗാന്ധി ശ്രമിക്കുക എന്നത് നിര്‍ണായക ചോദ്യമാണ്. പാര്‍ട്ടിയ്ക്ക് കീഴ്‌പ്പെടുക എന്ന നിര്‍ദ്ദേശം ഉമ്മന്‍ ചാണ്ടിയെ പോലെ ഒരു നേതാവിന് നല്‍കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കേരളത്തില്‍ കോണ്‍ഗ്രസില്‍ ഏറ്റവും ജനസമ്മതിയുള്ള നേതാവാണ് ഉമ്മന്‍ ചാണ്ടി.

കൈരളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലേ? ജന്മഭൂമിയ്ക്ക് പറ്റിയ വലിയ അമളി... പേര് പോലും അറിയില്ല!!!കൈരളിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മമ്മൂട്ടിയില്ലേ? ജന്മഭൂമിയ്ക്ക് പറ്റിയ വലിയ അമളി... പേര് പോലും അറിയില്ല!!!

വനിതാകമ്മീഷന്‍ ആയാലും ആണായാലും പെണ്ണായാലും മനുഷ്യത്വം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ- ആഞ്ഞടിച്ച് സാധികവനിതാകമ്മീഷന്‍ ആയാലും ആണായാലും പെണ്ണായാലും മനുഷ്യത്വം ഇല്ലെങ്കില്‍ ഇതൊക്കെ തന്നെ അവസ്ഥ- ആഞ്ഞടിച്ച് സാധിക

ബിക്കിനി ചിത്രങ്ങളുമായി സോഫി ചൗദരി; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Rahul Gandhi to meet Oommen Chandy: How will they reach a conscience- Chances.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X