കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ വിളിച്ചു; ചെന്നിത്തലയ്ക്ക് പിന്നാലെ സതീശനും ഉമ്മൻചാണ്ടിയും ഡൽഹിക്ക്, കോൺഗ്രസിൽ സുപ്രധാന നീക്കങ്ങൾ

രാഹുൽ വിളിച്ചു;ചെന്നിത്തലയ്ക്ക് പിന്നാലെ സതീശനും ഉമ്മൻചാണ്ടിയും ഡൽഹിക്ക്,കോൺഗ്രസിൽ സുപ്രധാന നീക്കങ്ങൾ

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ സംസ്ഥാനത്ത് കോൺഗ്രസിൽ നടത്തിയ നേതൃമാറ്റങ്ങളുണ്ടാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാൻ സജീവ നീക്കവുമായി രാഹുൽ ഗാന്ധി. നേരത്തെ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി ഫോണിലൂടെയും നേരിട്ടും സംസാരിച്ച രാഹുൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെയും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെയും ഡൽഹിക്ക് വിളിപ്പിച്ചു. സംസ്ഥാന നേതാക്കൾക്കിടയിലുള്ള അതൃപ്തി പരിഹരിക്കുക തന്നെയാണ് ഇരുവരുടെയും ഡൽഹി യാത്രയുടെ പ്രധാന ലക്ഷ്യമെന്നാണ് സൂചനകൾ.

സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്‍ ആളൊഴിഞ്ഞ് കേരളത്തിലെ നിരത്തുകള്‍- ചിത്രങ്ങള്‍

VDO 1

വിഡി സതീശന്‍ തിങ്കളാഴ്ച്ചയാണ് ഡല്‍ഹിക്ക് തിരിക്കുന്നത്. ഉമ്മന്‍ചാണ്ടി 23 ന് രാഷ്ട്രീയ കാര്യസമിതി യോഗത്തിന് ശേഷമാകും പോവുക. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധി ഉമ്മന്‍ചാണ്ടിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡല്‍ഹിയില്‍ എത്താന്‍ രാഹുല്‍ നിര്‍ദേശിച്ചത്.

VDO 2

പുതിയ കെപിസിസി പ്രസിഡന്റായി കെ സുധാകരൻ ചുമതലയേറ്റെടുത്ത സാഹചര്യത്തിൽ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ച് ശക്തമായ ഒരു തിരിച്ചുവരവാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. ഇതിന് അസംതൃപ്തരായ നേതാക്കളെ വിശ്വാസത്തിലെടുക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്ത ഹൈക്കമാൻഡ് രീതിക്കെതിരെ ചെന്നിത്തലയും ഉമ്മൻചാണ്ടിയുമടക്കമുള്ള നേതാക്കൾ പരസ്യമായി രംഗത്തെത്തിയിരുന്നു. എന്നാൽ തീരുമാനത്തിൽ ഉറച്ചുനിന്ന ഹൈക്കമാൻഡ് കെപിസിസി നേതൃത്വത്തിന്റെ കാര്യത്തിലും സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ മുന്നോട്ട് പോവുകയായിരുന്നു.

VDO 3

നേതൃത്വത്തിൽ അഴിച്ചുപണി പൂർത്തിയായതോടെ ഇനി ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത് ഏകോപനമാണ്. സംസ്ഥാന കോൺഗ്രസ് രാഷ്ട്രീയത്തിൽ സജീവമായി നിൽക്കുന്ന ഗ്രൂപ്പ് രാഷ്ട്രീയമാണ് ഇതിന് പ്രധാന വെല്ലുവിളി. അത് പരിഹരിക്കാൻ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുന്ന രമേശ് ചെന്നിത്തലയ്ക്കും ഉമ്മൻചാണ്ടിയ്ക്കും മാത്രമേ സാധിക്കൂ. പ്രതിപക്ഷ നേതാവിന്റെ കാര്യത്തിൽ സമവാക്യങ്ങൾ രൂപപ്പെടുത്തിയ ഇരു ഗ്രൂപ്പുകൾക്കും ബദലായി മറ്റൊരു വിഭാഗവും ഉയർന്നുവരുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.

VDO 4

ഇതിനെല്ലാം ഇടയിലാണ് രാഹുൽ തന്നെ മുൻകൈയെടുത്ത് ഇപ്പോൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നത്. ഇതിന്റെ ഭാഗമായാണ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ നേതൃമാറ്റം കോൺഗ്രസ് ഹൈക്കമാൻ‍ഡ് ഏകപക്ഷീയമായി നടപ്പാക്കിയതിലുള്ള പരിഭവം രാഹുൽ ഗാന്ധിയെ രമേശ് ചെന്നിത്തല നേരിട്ടറിയിച്ചു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ, രമേശ് കോൺഗ്രസിന്റെ ദേശീയ നേതൃനിരയിലേക്ക് വരുമെന്ന അഭ്യൂഹം ശക്തമായി. ഇത് സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി താരീഖ് അൻവറും ഹൈക്കമാൻഡ് പറയുന്ന ചുമതല ഏറ്റെടുക്കുമെന്ന് രമേശ് ചെന്നിത്തലയും വ്യക്തമാക്കിയിട്ടുണ്ട്.

ഹോട്ട് ലുക്കിൽ ലക്ഷ്മി റായിയുടെ ബിക്കിനി ചിത്രങ്ങൾ; ഏറ്റെടുത്ത് ആരാധകർ

Recommended Video

cmsvideo
K SUDHAKARAN AGAINST PINARAYI VIJAYAN

English summary
Rahul Gandhi to meet VD Satheesan and Oommen chandy after ramesh chennithala to solve issues in congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X