Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധി നാളെ വയനാട്ടിൽ, ഒപ്പം പ്രിയങ്കയും; പതിനായിരങ്ങളെ അണിനിരത്തി റോഡ് ഷോ നടത്താൻ കോൺഗ്രസ്

കൽപ്പറ്റ: രാഹുൽ ഗാന്ധി നാളെ വയനാട്ടിലെത്തും.അയോഗ്യനാക്കപ്പെട്ട ശേഷമുള്ള ആദ്യ സന്ദർശനമാണിത്. പ്രിയങ്കാ ഗാന്ധിയും രാഹുലിനൊപ്പം മണ്ഡലം സന്ദർശിക്കും. രാഹുലിന് വേണ്ടി വൻ സ്വീകരണമാണ് മണ്ഡലത്തിൽ യുഡിഎഫ് ഒരുക്കിയിരിക്കുന്നത്. നാളെ കൽപറ്റയിൽ പതിനായിരങ്ങളെ അണിനിരത്തി രാഹുലിന്റെ പ്രത്യേക റോഡ് ഷോയും യുഡിഎഫ് നടത്തും. പാർട്ടി കൊടികൾക്ക് പകരം ദേശീയ പതാകയായിരിക്കും ഷോയിൽ ഉപയോഗിക്കുക.

rahulgandhipriyankagandhi

വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പങ്കെടുപ്പിച്ച് കൊണ്ടായിരിക്കും റോഡ് ഷോ. ശേഷം പൊതുസമ്മേളനം നടക്കും. സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരില്‍ നടക്കുന്ന സമ്മേളനത്തിൽ യുഡിഎഫിലെ മുതിർന്ന നേതാക്കൾ പങ്കെടുക്കും.

റോഡ്‌ഷോയ്ക്ക് ശേഷം കൽപ്പറ്റ എം പി ഓഫീസിന് മുൻവശത്തായി സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധം എന്ന പേരിൽ മറ്റൊരു പരിപാടിയും സംഘടിപ്പിക്കും. കേരളത്തിലെ സാംസ്കാരിക പ്രവർത്തകർ സമ്മേളനത്തിൽ പങ്കെടുക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ രാഹുൽഗാന്ധിയും പ്രിയങ്കാഗാന്ധിയും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കും.

അതേസമയം അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ വയനാട്ടിലെ ജനങ്ങൾ തനിക്ക് കുടുംബാംഗങ്ങളെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. വയനാട്ടിലെ ജനങ്ങളുമായി ഒരേ കുടുംബത്തിലെ അംഗങ്ങൾ എന്ന ബന്ധം ആണ് തനിക്ക് ഉള്ളതെന്നായിരുന്നു രാഹുൽ ഗാന്ധി പറഞ്ഞത്.

മണ്ഡലത്തിലെ ഓരോ വോട്ടർമാർക്കും താൻ കത്തെഴുതും തൻ്റെ ഹൃദയത്തിൽ ജനങ്ങൾക്കുള്ള സ്ഥാനം കത്തിലൂടെ അറിയിക്കും എന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+