കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിഷുനാളില്‍ രാഹുല്‍ കേരളത്തില്‍! വയനാട്ടില്‍ ഞെട്ടിക്കാന്‍ കോണ്‍ഗ്രസ്! എത്തുന്നത് വന്‍ പട

  • By
Google Oneindia Malayalam News

Recommended Video

cmsvideo
വിഷു നാളില്‍ രാഹുല്‍ കേരളത്തില്‍ | #RahulGandhi | #Wayanad | Oneindia Malayalam

രാഹുല്‍ ഗാന്ധിയുടെ വരവോടെ ആവേശത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണത്തിന് വയനാട്ടിലെത്തിയ രാഹുലിനേയും പ്രിയങ്കയേയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആഘോഷത്തോടെയാണ് സ്വീകരിച്ചത്. അതിന്‍റെ അലയൊലികള്‍ തീരും മുന്‍പ് തന്നെ വീണ്ടും കേരളത്തിലേക്കും വയനാട്ടിലേക്കും വരാന്‍ ഒരുങ്ങുകയാണ് രാഹുല്‍. വിഷുനാളില്‍ രാഹുല്‍ കേരളക്കരയില്‍ എത്തും.

<strong>വീണ്ടുമൊരു മോദി ഭരണം ഉണ്ടാകരുത്, എത്രമാത്രം അപായപ്പെടുത്തുമെന്ന് അറിയില്ല..വെളിപ്പെടുത്തല്‍</strong>വീണ്ടുമൊരു മോദി ഭരണം ഉണ്ടാകരുത്, എത്രമാത്രം അപായപ്പെടുത്തുമെന്ന് അറിയില്ല..വെളിപ്പെടുത്തല്‍

രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് പ്രചരണത്തിനാണ് തിരുവനന്തപുരം തന്‍റെ സ്വന്തം മണ്ഡലമായ വയനാട്ടിലേക്കും രാഹുല്‍ എത്തുന്നത്. രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും കേരളത്തിലേക്ക് വരും.

 വിഷുനാളില്‍

വിഷുനാളില്‍

രാഹുലിന്‍റെ വയനാട്ടിലേക്കുള്ള ആദ്യവരവിന്‍റെ ആവേശം പ്രവര്‍ത്തകര്‍ക്കിടയില്‍ ഇപ്പോഴും തീര്‍ന്നിട്ടില്ല.അതിനിടെ വിഷുനാളില്‍ കേരളത്തിലേക്ക് വീണ്ടും രാഹുല്‍ ഗാന്ധി എത്തും. ഏപ്രില്‍ 15 ന് രാവിലെ തിരുവനന്തപുരത്താണ് അദ്ദേഹം എത്തുക.

 ആവേശത്തില്‍

ആവേശത്തില്‍

വിഷുനാളില്‍ തിരുവനന്തപുരത്ത് അദ്ദേഹം തങ്ങും. പിറ്റേദിവസം രാവിലെ 10.30 യ്ക്ക് അദ്ദേഹം പത്തനാപുരത്ത് എത്തും. പത്തനാപുരത്ത് രാഹുലിന്‍റെ പൊതുപരിപാടി സംഘടിപ്പിക്കുന്നതിന് ജില്ലാ വരണാധികാരി അനുമതി നിഷേധിച്ചിരുന്നു.

 നാല് ദിവസം

നാല് ദിവസം

11.30 ന് പത്തനംതിട്ടയിലും വൈകീട്ട് നാലിന് ആലപ്പുഴയിലും രാഹുല്‍ എത്തും. അന്ന് കണ്ണൂരേക്ക് തിരിക്കും. ഏപ്രില്‍ 17 നാണ് സ്വന്തം മണ്ഡലമായ വയനാട്ടില്‍ രാഹുല്‍ എത്തുന്നത്. കല്‍പ്പറ്റ നിയമസഭ മണ്ഡലത്തില്‍ അദ്ദേഹത്തിന്‍റെ റോഡ് ഷോ നടന്നിട്ടുണ്ടെന്നതിനാല്‍ മറ്റ് നിയോജക മണ്ഡലങ്ങളിലേക്കും രാഹുലിനെ എത്തിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ നീക്കം.

 പൊതുയോഗങ്ങള്‍

പൊതുയോഗങ്ങള്‍

മലപ്പുറത്തെ മൂന്ന് മണ്ഡലങ്ങളിലും തിരുവമ്പാടിയിലും രാഹുലിനെ പങ്കെടുപ്പിച്ച് പൊതുയോഗം നടത്താനാണ് പദ്ധതി. മാനന്തവാടിയില്‍ പൊതുയോഗം ഉണ്ടായേക്കില്ല. മറിച്ച് പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം നിമജ്ജനം ചെയ്ത പാപനാശിനിക്കടുത്തുള്ള തിരുനെല്ലി ക്ഷേത്രം സന്ദര്‍ശിക്കും.

 സ്റ്റാര്‍ വാര്‍

സ്റ്റാര്‍ വാര്‍

രാഹുലിന് പിന്നാലെ പ്രിയങ്ക ഗാന്ധിയും കേരളത്തില്‍ എത്തും. 20,21 തീയതികളിലാണ് പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്ത് എത്തുക. വരും ദിവസങ്ങളില്‍ കോൺഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, സച്ചിൻ പൈലറ്റ്, നവ്‌ജോത് സിങ് സിദ്ദു, ഖുഷ്ബു, ഗുലാംനബി ആസാദ് എന്നിവരും വയനാട്ടിലെത്തും.

നേതാക്കളുടെ ഒഴുക്ക്

നേതാക്കളുടെ ഒഴുക്ക്

അധ്യക്ഷനെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ ജയിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ് പ്രവര്‍ത്തകരും നേതാക്കളും. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രചരണം നടത്താന്‍ പ്രത്യേക സംഘം തന്നെ മണ്ഡലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

 സോഷ്യല്‍ വാര്‍ റൂം

സോഷ്യല്‍ വാര്‍ റൂം

വീടുകള്‍ കയറി ഇറങ്ങിയുള്ള പ്രചരണത്തിലാണ് ഇപ്പോള്‍ പ്രചരണം നടത്തുന്നത്. എഐസിസി, കെപിസിസി സംഘം പ്രചരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ മണ്ഡലത്തില്‍ തുടരുന്നുണ്ട്. സോഷ്യല്‍ മീഡിയ പ്രവചരണവും ശക്തമാക്കുന്നുണ്ട്.

 കാമ്പെയ്ന്‍ മാത്രമല്ല

കാമ്പെയ്ന്‍ മാത്രമല്ല

കോണ്‍ഗ്രസിനും രാഹുലിനും എതിരെ വരുന്ന വാര്‍ത്തകള്‍ നിയന്ത്രിക്കാനും നിരീക്ഷിക്കാനും പ്രത്യേക സോഷ്യല്‍ മീഡിയ വാര്‍ റൂം തന്നെ മുക്കത്ത് കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. വെറുതേ സോഷ്യല്‍ മീഡിയ വഴിയുള്ള കാമ്പെയ്ന്‍ അല്ല നടക്കുക.

 രമ്യയുടെ നേതൃത്വത്തില്‍

രമ്യയുടെ നേതൃത്വത്തില്‍

മറിച്ച് ആരോപണങ്ങള്‍ എന്തെങ്കിലും ഉയര്‍ന്നാല്‍ പ്രത്യേക വ്യക്തിയെ തിരുമാനിച്ച് അവരാണ് സോഷ്യല്‍ മീഡിയ വഴി എതിര്‍ പ്രചരണങ്ങള്‍ക്കുള്ള മറുപടി നല്‍കുക. കോണ്‍ഗ്രസിന്‍റെ മാധ്യമ വിഭാഗം മേധാവി ദിവ്യ സ്പന്ദനയുടെ നേതൃത്വത്തിലാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം ഏകോപിപ്പിക്കുക.

 പ്രത്യേക വീഡിയോ

പ്രത്യേക വീഡിയോ

അമേഠി കൈവിടുമെന്നായപ്പോള്‍ രാഹുല്‍ ഗാന്ധി കേരളത്തിലേക്ക് ഒളിച്ചോടിയെന്ന പ്രചരണത്തെ ചെറുക്കാന്‍ പ്രത്യേക വീഡിയോയും കോണ്‍ഗ്രസ് തയ്യാറാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി അമേഠിയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ആണിത്.

 അനുമതിയോടെ

അനുമതിയോടെ

മലയാളത്തില്‍ തയ്യാറാക്കിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക. അതേസമയം ദില്ലിയിലെ എഐസിസി ഐടി വിഭാഗത്തിന്‍റെ അനുമതിയോടെ മാത്രമേ പ്രത്യാക്രമങ്ങള്‍ നടത്തൂ.

<strong>നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍</strong>നടി ലക്ഷ്മി പ്രിയയുടെ 'സുരേഷ് ഗോപി' പോസ്റ്റിനെ പൊളിച്ചടുക്കി സംവിധായകന്‍

'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍'ആര്‍ക്ക് കുത്തിയാലും താമരയ്ക്ക് തെളിയുന്നു'! വ്യാപക പരാതിയുമായി വോട്ടര്‍മാര്‍

English summary
Rahul gandhi to visit kerala on vishu days
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X