കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടിലെത്തുന്ന രാഹുല്‍; അണിയറ നീക്കങ്ങള്‍ക്ക് പിന്നില്‍ ഈ 2 മലയാളി നേതാക്കള്‍, വലിയ ലക്ഷ്യം

Google Oneindia Malayalam News

വയനാട്: ഇന്ദിരാഗാന്ധിയേയും സോണിയാ ഗാന്ധിയേയും പോലെ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഒരു സീറ്റില്‍ മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരത്തെ തന്നെ താല്‍പര്യമുണ്ട്. പതിവിന് വിപരീതമായി ദക്ഷിണേന്ത്യയില്‍ ബിജെപി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നതും രാഹുലിന്‍റ താല്‍പര്യത്തില്‍ നിര്‍ണ്ണായകമായി.

<strong>ബിജെപിയുടെ ആ തന്ത്രം പൊളിയണം; എന്തുകൊണ്ട് രാഹുല്‍ വയനാട്ടില്‍ വേണമെന്ന് വ്യക്തമാക്കി സനല്‍ കുമാര്‍</strong>ബിജെപിയുടെ ആ തന്ത്രം പൊളിയണം; എന്തുകൊണ്ട് രാഹുല്‍ വയനാട്ടില്‍ വേണമെന്ന് വ്യക്തമാക്കി സനല്‍ കുമാര്‍

കര്‍ണാടക, തമിഴ്നാട്, കേരള ഘടകങ്ങള്‍ രാഹുല്‍ ഗാന്ധി തങ്ങളുടെ സംസ്ഥാനത്ത് മത്സരിക്കണമെന്ന ആവശ്യവുമായി നേരത്തെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ഇന്നലെ രാവിലെ അപ്രതീക്ഷമായി വയനാട്ടില്‍ രാഹുല്‍ മത്സരിക്കുമെന്ന വെളിപ്പെടുത്തലുമായി ഉമ്മന്‍ചാണ്ടി രംഗത്ത് എത്തിയതോടെ ദേശീയ തലത്തില്‍ തന്നെ വയനാട് ചര്‍ച്ചാ വിഷയമായി.

പാര്‍ട്ടിക്ക് ഗുണം ചെയ്യും

പാര്‍ട്ടിക്ക് ഗുണം ചെയ്യും

ദക്ഷിണേന്ത്യയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്ന് ഹൈക്കമാന്‍ഡില്‍ നേരത്തെ അഭിപ്രായമുണ്ടായിട്ടുണ്ട്. അത് കേരളത്തില്‍ വയനാട്ടില്‍ നിന്നാകണമെന്നന് കെപിസിസി രാഹുല്‍ ഗാന്ധിയെ അറിയിച്ചിട്ടുണ്ടെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം.

ടി സിദ്ധീഖിന്‍റെ പ്രഖ്യാപനം

ടി സിദ്ധീഖിന്‍റെ പ്രഖ്യാപനം

ഇതിനുപിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കായി വയനാട്ടില്‍ നിന്ന് പിന്‍മാറുന്നുവെന്ന് ടി സിദ്ധീഖിന്‍റെ പ്രഖ്യാപനം വരുന്നത്. വയനാട്ടില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ നേരത്തെ ധാരണയായിരുന്നു. ടി സിദ്ധീഖിന്‍റെ പ്രഖ്യാപനത്തോടെ രാഹുല്‍ കേരളത്തിലേക്കെന്ന ഏറെക്കുറെ ഉറപ്പിച്ചു.

ഇന്നോ നാളെയോ

ഇന്നോ നാളെയോ

രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇന്നലെ ഉച്ചയോടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് ഏവരും പ്രതീക്ഷിക്കപ്പെട്ടെങ്കിലും അതുണ്ടായില്ല. രാഹുല്‍ ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇന്നോ നാളെയോ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കേന്ദ്ര നേതൃത്വം നല്‍കുന്ന സൂചന.

തമാശ രൂപേണ

തമാശ രൂപേണ

നേരത്തെ വയനാട്, വടകര സീറ്റുകളെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോള്‍ രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിച്ചുകൂടെയെന്ന് തമാശ രൂപേണ രമേശ് ചെന്നിത്തല രാഹല്‍ ഗാന്ധിയോട് ചോദിച്ചിരുന്നു.

മലയാളി നേതാക്കള്‍

മലയാളി നേതാക്കള്‍

രമേശ് ചെന്നിത്തലയുടെ ചോദ്യത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി ഒഴിഞ്ഞു മാറിയെങ്കിലും വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലെ മലയാളി നേതാക്കള്‍ ഗൗരവപരമായി തന്നെ മുന്നോട്ടുവെച്ചു.

എകെ ആന്‍റണിയും

എകെ ആന്‍റണിയും

പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണിയും സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമാണ് രാഹുല്‍ വയനാട്ടില്‍ മത്സരിക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. കെപിസിസിയിടെ ആവശ്യം എന്ന നിലയില്‍ ഇത് ഉന്നയിക്കണമെന്ന് കേരള നേതാക്കളെ അറിയിച്ചു.

ഉചിതമായ സീറ്റ്

ഉചിതമായ സീറ്റ്

ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ ഏറ്റവും ഉചിതമായ സീറ്റ് എന്ന നിലയിലാണ് കേരള നേതാക്കള്‍ വയനാട് മുന്നോട്ടു വെച്ചത്. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുകയാണെങ്കില്‍ കേരളത്തിലെന്ന പോലെ തമിഴ്നാട്ടിലും കര്‍ണാടകയിലും പാര്‍ട്ടിക്ക് അത് ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

ബിജെപി

ബിജെപി

ഉത്തരേന്ത്യയില്‍ നഷ്ടം വരുന്ന സീറ്റുകളുടെ കുറവ് നികത്താന്‍ ബിജെപി ലക്ഷ്യം വെക്കുന്നത് ദക്ഷിണേന്ത്യയാണ്. തമിഴ്നാട്ടില്‍ എഐഎഡിഎംകെ സഖ്യത്തിന്‍റെ ഭാഗമായാണ് ബിജെപി മത്സരിക്കുന്നത്. കര്‍ണാടകയിലും കേരളത്തിലുമൊക്കെ സീറ്റ് പിടിക്കാനുള്ള തീവ്ര പ്രചരണത്തിലാണ് ബിജെപി ദേശീയ നേതൃത്വം.

ആശങ്ക

ആശങ്ക

ബിജെപിയുടെ നീക്കത്തിന് തടയിടാന്‍ ദക്ഷിണേന്ത്യയിലെ രാഹുലിന്‍റെ സാന്നിധ്യം ഗുണകരമാവും എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കണമോയെന്ന കാര്യത്തില്‍ ദേശീയ നേതൃത്വത്തിന് ആശങ്കയുണ്ട്.

ഇടതുപക്ഷത്തെ

ഇടതുപക്ഷത്തെ

വയനാട്ടില്‍ നേരിടേണ്ട വരേണ്ടത് ഇടതുപക്ഷത്തെയാണ് എന്നതാണ് ഈ ആശങ്കയ്ക്ക് കാരണം. തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികളും ഭാഗമാവണമെന്ന് രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു. വയനാട്ടിലെ മത്സരം ഒരു പക്ഷെ ഇതിന് തിരിച്ചടിയായേക്കും.

English summary
rahul gandhi to wayanad behind two malayalee leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X