രാഹുല്‍ ഗാന്ധി ജി.കാര്‍ത്തികേയനെ കാണാന്‍ എത്തി
തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് പെട്ടെന്നു ഒരു ആഗ്രഹം. ചികിത്സയില്‍ വിശ്രമിക്കുന്ന സ്പീക്കര്‍ ജി.കാര്‍ത്തികേയനെ ഒന്നു കാണണം. ഈ ആഗ്രഹം രാഹുല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ആണ് അറിയിച്ചത്. ഉമ്മന്‍ചാണ്ടി പിന്നെ ഒന്നും നോക്കിയില്ല. നൂറെന്ന സ്പീഡില്‍ കാര്‍ നേരെ വിട്ടത് ജി.കാര്‍ത്തികേയന്റെ വസതിയില്‍ ആണ്. എല്ലാം പെട്ടെന്ന് ആയിരുന്നു, അരമണിക്കൂറിനുള്ളില്‍ സ്പീക്കറുടെ വസതിയില്‍ ആളുകള്‍ നിറഞ്ഞു.

പുത്തരിക്കണ്ടത്തെ യോഗത്തിനു ഇടയില്‍ ആണ് രാഹുല്‍ ഗാന്ധിക്ക് ഇങ്ങനെ ഒരു മോഹം ഉണ്ടായത്. ഇതറിഞ്ഞ നമ്മുടെ ഉമ്മന്‍ ആകട്ടെ കൊച്ചു പയ്യന്റെ ആഗ്രഹം അല്ലേ..സാധിച്ചു കൊടുക്കാമെന്നു വിചാരിച്ചു. മന്ത്രി രമേശ് ചെന്നിത്തലയോട് ഇക്കാര്യം സൂചിപ്പിച്ചു ഉമ്മന്‍ചാണ്ടി. ഏതായാലും രാഹുലിനെ തനിച്ച് വിടുന്നത് പന്തിയല്ല എന്നു വിചാരിച്ചതു കൊണ്ടാവാം രാഹുലിനൊപ്പം ഇവരും യാത്ര തിരിച്ചു.

തന്നെ കാണാന്‍ ഇവരൊക്കെ എത്തി എന്ന് കാര്ത്തികേയന് ഫെയ്സ് ബുക്കില്‍ ഫോട്ടോകള്‍ പോസ്റ്റ് ചെയ്ത് നാട്ടുകാരെയൊക്കെ അറിയിച്ചു. താന്‍ ആരോഗ്യവാനാണെന്നും കാര്ത്തികേയന് അറിയിച്ചു. ദില്ലിയിലേയ്ക്ക് വരണമെന്നു പറഞ്ഞ രാഹുലിനോട് നിയമസഭയില്‍ ഉടന്‍ എത്താമെന്ന പ്രതീക്ഷയും സ്പീക്കര്‍ നല്കി. രോഗവിവരങ്ങളും വീട്ടു വിശേഷങ്ങളും പങ്കുവച്ച് അങ്ങനെ 20 മിനിട്ടോളം രാഹുല്‍ ഗന്ധി സ്പീക്കറുടെ വസതിയില്‍ ചെലവഴിച്ചു.
ഇതിനിടയില്‍ ഇവര്‍ തമ്മില്‍ സ്വകാര്യ സംഭാഷണവും നടത്തിയിട്ടുണ്ട്. അഞ്ചു മിനിട്ടോളം അടച്ചിട്ട മുറിയില്‍ കാര്‍ത്തികേയനുമായി രാഹുല്‍ സംസാരിച്ചു. എല്ലാവരെയും വെളിയില്‍ നിര്‍ത്തി ഈ അഞ്ചു മിനിട്ടു പറയാന്‍ മാത്രം എന്തു രഹസ്യമായിരുന്നു രാഹുലിനു ഉണ്ടായിരുന്നത് എന്നു അറിയില്ല. രോഗം വേഗം ഭേദം ആകട്ടെ എന്നു ആശംസിച്ചാണ് രാഹുല്‍ മടങ്ങിയത്.

-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications