കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്യാടന്‍ മുഹമ്മദിന് അന്തിപോചാരമര്‍പ്പിക്കാന്‍ നിലമ്പൂരിലെത്തി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

നിലമ്പൂര്‍: ഭാരത് ജോഡോ യാത്രയ്ക്കിടെ അപ്രതീക്ഷിതമായി കോണ്‍ഗ്രസിനെ പിടിച്ചുലച്ച കാര്യമായിരുന്നു ആര്യാടന്‍ മുഹമ്മദിന്റെ വിയോഗം. കേരള രാഷ്ട്രീയത്തിലെ പ്രമുഖനായ അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് ജനസാഗരമാണ് നിലമ്പൂരിലെ വീട്ടിലേക്ക് ഒഴുകുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ആര്യാടന്‍ മുഹമ്മദിന് നിലമ്പൂരിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

തൃശൂരില്‍ നിന്ന് നിലമ്പൂരിലേക്ക് റോഡ് മാര്‍ഗമാണ് രാഹുല്‍ ഗാന്ധി എത്തിയത്. ഒപ്പം കെസി വേണുഗോപാല്‍ അടക്കമുള്ള നേതാക്കളും ഉണ്ടായിരുന്നു. കുടുംബാംഗങ്ങളുമായി രാഹുല്‍ ദു:ഖം പങ്കിട്ടു. ആര്യാടന്റെ മക്കളെയും അദ്ദേഹം ആശ്വസിപ്പിച്ചു. തുടര്‍ന്നാണ് രാഹുല്‍ മടങ്ങിയത്.

1

ആര്യാടന്‍ മുഹമ്മദ് തനിക്ക് ജ്യേഷ്ഠ സഹോദരനെ പോലെയായിരുന്നുവെന്ന് രാഹുല്‍ അനുശോചനത്തില്‍ പറഞ്ഞു. ആര്യാടന്റെ വിയോഗം പാര്‍ട്ടിക്കും തനിക്കും തീരാനഷ്ടമാണെന്നും, കരുത്ത് തെളിയിച്ച് നിയമസഭാ സാമാജികനായിരുന്നു അദ്ദേഹമെന്നും രാഹുല്‍ പറഞ്ഞു.

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് വീട്ടുതടങ്കലില്‍; പ്രചാരണത്തിലെ സത്യാവസ്ഥ എന്ത്?

അതേസമയം വന്‍ തിരക്കാണ് നിലമ്പൂരിലെ വീട്ടില്‍. നിരവധി പേരാണ് മരണവാര്‍ത്തയറിഞ്ഞ് ഇങ്ങോട്ട് എത്തുന്നത്. ആര്യാടന്‍ മുഹമ്മദിന് ജനങ്ങള്‍ക്കിടയില്‍ എത്രത്തോളം പിന്തുണയുണ്ടെന്നതിന്റെ തെളിവാണിത്.

പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍പോലീസ് വേഷം ചെയ്തതാണ് ഏക ബന്ധം, എന്തിന് വിളിച്ചെന്നറിയില്ല; ചിരിപടര്‍ത്തി മമ്മൂട്ടിയുടെ വാക്കുകള്‍

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ഒരാഴ്ച്ചയായി ചികിത്സയിലായിരുന്നു ആര്യാടന്‍ മുഹമ്മദ്. ഇന്ന് രാവിലെ ഏഴേ മുക്കാലോടെയായിരുന്നു അന്ത്യം. തിങ്കളാഴ്ച്ച രാവിലെ നിലമ്പൂര്‍ മുക്കട്ട വലിയ ജുമാ മസ്ജിദിലാണ് കബറടക്കം.

എന്നാല്‍ രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് മാറ്റമില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തൃശൂര്‍ ജില്ലയിലെ അവസാന ദിവസ പര്യടനത്തിലും ഉച്ചയ്ക്ക് വടക്കാഞ്ചേരിയിലെ വാര്‍ ഹീറോസ് മീറ്റിങ്ങിലും മാറ്റമൊന്നുമില്ലെന്നും കെപിസിസി അറിയിച്ചു.

ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!ഛിന്നഗ്രഹത്തിലിടിക്കാന്‍ ബഹിരാകാശ വാഹനം, നാസയുടെ ഞെട്ടിച്ച നീക്കം, ഭൂമിയെ രക്ഷിക്കാന്‍ നീക്കം!!

English summary
rahul gandhi visits aryadan muhammed's home and mourns his demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X