കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണ, സ്വര്‍ണക്കടത്ത്, തലസ്ഥാനത്ത് സര്‍ക്കാരിനെ കടന്നാക്രമിച്ച് രാഹുല്‍!!

Google Oneindia Malayalam News

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്രയുടെ സമാപന ചടങ്ങില്‍ മിന്നിത്തിളങ്ങി രാഹുല്‍ ഗാന്ധി. സിപിഎമ്മിനും കേന്ദ്ര സര്‍ക്കാരിനുമെതിരെ കടുത്ത പരാമര്‍ശങ്ങളാണ് രാഹുല്‍ നടത്തിയത്. ഇതിന് പുറമേ പിഎസ്‌സി ഉദ്യോഗാര്‍ത്തികളുടെ സമരവേദിയിലും അദ്ദേഹത്തമെത്തി. ഉദ്യോഗാര്‍ത്ഥികളെ കണ്ട് അദ്ദേഹം സംസാരിച്ചത്. സിപിഒ റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ത്ഥികളുമായിട്ടാണ് രാഹുല്‍ ആ ദ്യം സംസാരിച്ചത്. ഒപ്പം ശശി തരൂരും ഉമ്മന്‍ ചാണ്ടിയും കെസി വേണുഗോപാലും അടക്കമുള്ള പ്രമുഖരും ഉണ്ടായിരുന്നു.

1

പതിവില്‍ നിന്ന് വിഭിന്നമായി സംസ്ഥാന സര്‍ക്കാരിനെയും സിപിഎമ്മിനെയും രാഹുല്‍ കടന്നാക്രമിച്ചു. കേരള മുഖ്യമന്ത്രിയുടെ ഓഫീസിലുള്ള ഒരാള്‍ക്കെതിരെയുള്ള കേസുകളില്‍ മെല്ലെപ്പോക്കാണ് നടക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ ഇടതുപക്ഷത്തെ തൊടാന്‍ കൂടി തയ്യാറാവുന്നില്ല. ഇക്കാര്യം ബിജെപി-സിപിഎം ഒതുക്കളിയുണ്ട്. സിപിഎം കൊടിപിടിച്ചാല്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇരുന്നു സ്വര്‍ണക്കടത്ത് നടത്താമെന്ന് രാഹുല്‍ ആരോപിച്ചു. എല്‍ഡിഎഫിന് ഒപ്പമാണെങ്കില്‍ ജോലിയുടെ ഉറപ്പ്. അല്ലെങ്കില്‍ നിരാഹാരം കിടക്കേണ്ടി വരും. സമരം ചെയ്യുന്ന ഉദ്യോഗാര്‍ത്ഥികളുമായി എന്ത് വന്നാലും മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറാവുന്നില്ലെന്നും രാഹുല്‍ തുറന്നടിച്ചു.

രാഹുല്‍ പിണറായി വിജയനെതിരെ അതിശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നതും ഇത് ആദ്യമായിട്ടാണ്. ബിജെപിയെ നിങ്ങള്‍ വിമര്‍ശിക്കുകയാണെങ്കില്‍ അവര്‍ 24 മണിക്കൂറും നിങ്ങളെ ആക്രമിച്ച് കൊണ്ടിരിക്കും. ഞാന്‍ ആര്‍എസ്എസിനെ അടക്കം വിമര്‍ശിക്കുന്നുണ്ട്. അവര്‍ എന്നെ പലവിധത്തില്‍ ആക്രമിക്കുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ അത് കാണുന്നില്ല. അന്വേഷണം അടക്കം മെല്ലെപോകുന്നത് നിങ്ങള്‍ക്ക് കാണാം. അ തിന്റെ കാരണം പ്രത്യേകിച്ച് പറയേണ്ടതില്ലെന്നും രാഹുല്‍ പറഞ്ഞു. കേരളത്തിലുള്ളത് ഏറ്റവും ഊര്‍ജസ്വലരായ യുവാക്കളാണ്. അവര്‍ക്ക് ന്തെ് കൊണ്ടാണ് ജോലി കിട്ടാത്തതെന്നും രാഹുല്‍ ചോദിച്ചു.

അതേസമയം ആഴക്കടല്‍ മത്സ്യബന്ധ കരാറിലൂടെ മത്സ്യത്തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ഒരിക്കലും സിപിഎമ്മിന്റെ അക്രമത്തെ ഭയക്കുന്നില്ല. യുഡിഎഫ് പ്രകടനപത്രിക ജനങ്ങളുടെ പ്രകടന പത്രികയായിരിക്കും. എല്ലാവര്‍ക്കും സൗജന്യ ചികിത്സ യുഡിഎഫ് പ്രകടനപത്രികയിലുണ്ടാവും. കോണ്‍ഗ്രസ് മുന്നണി തിരഞ്ഞെടുപ്പില്‍ തൂത്തുവാരും. ന്യായ് പദ്ധതിയും പ്രകടനപത്രികയിലുണ്ടാവും. മത്സ്യത്തൊഴിലാളികളെയും കൃഷിക്കാരെയും തകര്‍ക്കുന്ന ഒന്നും പ്രകടനപത്രികയിലുണ്ടാവില്ലെന്നും രാഹുല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ തുറന്നടിച്ചു. മോദി ഇന്ത്യയുടെ ഘടനയെ തന്നെ ദുര്‍ബലമാക്കിയെന്ന് രാഹുല്‍ ആരോപിച്ചു.

English summary
rahul gandhi visits rank holders protest site, hits out at cpm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X