കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധി കേരളത്തിലേക്ക്; ഒപ്പം പ്രിയങ്കാ ഗാന്ധിയും എത്തും, വരവേൽക്കാനൊരുങ്ങി വയനാട്

Google Oneindia Malayalam News

കൽപ്പറ്റ: വയനാട് ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കാനെത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് വൻ വരവേൽപ്പ് നൽകാനൊരുങ്ങി കോൺഗ്രസ് നേതൃത്വം. ബുധനാഴ്ച രാത്രി രാഹുൽ ഗാന്ധി കോഴിക്കോട് എത്തും. നാലാം തീയതി ഹെലികോപ്റ്റർ മാർഗം കൽപ്പറ്റയിലെത്തി പത്രികാ സമർപ്പണം നടത്തും. നാമ നിർദ്ദേശം പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി വ്യാഴാഴ്ചയാണ്.

കൽപ്പറ്റയിൽ പ്രമുഖ നേതാക്കളടക്കം പങ്കെടുക്കുന്ന റോഡ് ഷോയ്ക്ക് ശേഷമാകും പത്രികാ സമർപ്പണം. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും രാഹുൽ ഗാന്ധിക്കൊപ്പം ഉണ്ടായേക്കുമെന്നാണ് സൂചന. കെസി വേണുഗോപാലും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടാകും.

rahul

രാഹുലിന്റെ വരവ് പ്രമാണിച്ച് ജില്ലയിൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിരിക്കുകയാണ്. നിലവിൽ രാഹുൽ ഗാന്ധിക്ക് എസ്പിജി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ വരവോടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുന്നേറ്റമുണ്ടാക്കാമെന്നാണ് കോൺഗ്രസ് കേന്ദ്രങ്ങളുടെ പ്രതീക്ഷ.

Read More: വയനാട്ടില്‍ തുഷാര്‍ തന്നെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി..... മത്സരം താനും രാഹുലും തമ്മിലെന്ന് തുഷാര്‍!!

അതേ സമയം ലോക്സഭാ തിരഞ്ഞെടുപ്പിമുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ന് പുറത്തിറക്കും. പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ മാസ വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതിക്കൊപ്പം സാധാരണക്കാർക്ക് വേണ്ടി നിരവധി പ്രഖ്യാപനം പത്രികയിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. അധികാരത്തിലെത്തിയാൽ ഒരു വർഷത്തിനുള്ളിൽ 22 ലക്ഷം സർക്കാർ തസ്തികളിൽ നിയമനം നടത്തും, ആസൂത്രണ കമ്മീഷൻ പുനസ്ഥാപിക്കും തുടങ്ങിയ രാഹുൽ ഗാന്ധിയുടെ വാഗ്ദാനങ്ങൾ പ്രകടന പത്രികയിലും ഉണ്ടായേക്കും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Rahul Gandhi will file nomination at Wayanad on thursday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X