കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാവും, വേറിട്ട പ്രവചനം, തെറ്റിയാല്‍ ആത്മഹത്യയെന്ന്

  • By
Google Oneindia Malayalam News

തിരുവനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങളെല്ലാം എന്‍ഡിഎയുടെ തേരോട്ടമാണ് പ്രവചിച്ചത്. 280 മുതല്‍ 300 വരെ സീറ്റുകള്‍ എന്‍ഡിഎ സ്വന്തമാക്കുമെന്നാണ് പ്രവചനം. എന്നാല്‍ ഇത്തവണ എന്‍ഡിഎ അധികാരത്തില്‍ വരില്ലെന്നും രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച് ജ്യോത്സ്യന്‍ സജീവ സ്വാമി. സിപിഎം അനുഭാവിയായ സ്വാമി തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തിയാണ് പ്രവചനം നടത്തിയത്.

 rahultamil

<strong>കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും</strong>കര്‍ണാടകത്തില്‍ പൊട്ടിത്തെറി! ബിജെപിയിലേക്ക് പോകുമെന്ന് കോണ്‍ഗ്രസ് നേതാവ്,മുസ്ലീങ്ങളും

എന്‍ഡിഎ അല്ല ഇത്തവണ യുപിഎ ആകും അധികാരത്തില്‍ വരിക. കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്നും സ്വാമി പറഞ്ഞു. സഖ്യകക്ഷികളുമായി പ്രധാനമന്ത്രി പദം സംബന്ധിച്ചുള്ള പ്രശ്നങ്ങള്‍ എല്ലാം ചര്‍ച്ച ചെയ്ത് രാഹുല്‍ ഗാന്ധി തന്നെ പ്രധാനമന്ത്രിയാകുമെന്നും സ്വാമി അവകാശപ്പെട്ടു. മുന്‍പ് രാജീവ് ഗാന്ധി പ്രധാനമന്ത്രിയാകുമെന്ന് താന്‍ പ്രവചിച്ചിരുന്നു. അന്ന് അത് ഫലിച്ചിരുന്നുവെന്നും സ്വാമി അവകാശപ്പെട്ടു.

സ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷംസ്ട്രോങ്ങ് റൂമിലേക്ക് പുറത്തുനിന്നുള്ള വോട്ടിങ്ങ് യന്ത്രങ്ങള്‍ എത്തിക്കാന്‍ ശ്രമം! വ്യാപക സംഘര്‍ഷം

അതേസമയം തന്‍റെ പ്രവചനം പലിച്ചില്ലെങ്കില്‍ മെയ് 31 ന് മുന്‍പ് ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും സജീവന്‍ സ്വാമി പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷകളെ അസ്ഥാനത്താക്കി വീണ്ടും മോദി സര്‍ക്കാര്‍ തന്നെ അധികാരത്തില്‍ വരുമെന്നാണ് എക്സിറ്റ് പോള്‍ സര്‍വ്വേകള്‍ പ്രവചിച്ചിരിക്കുന്നത്.

<strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?</strong>രാഹുലിനെ തള്ളി നേതാക്കള്‍!! കര്‍ണാടകത്തില്‍ അതീവ നാടകീയ നീക്കം, സര്‍ക്കാര്‍ താഴെ വീഴും?

Recommended Video

cmsvideo
ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം ഉണ്ടാവുമെന്ന് ഇന്ത്യാ ടുഡേ സര്‍വേ

പുറത്ത് വന്ന എട്ട് സര്‍വ്വേകളിലും എന്‍ഡിഎ മുന്നേറുമെന്നാണ് പ്രവചനം. ലോക്സഭയിലെ 543 സീറ്റില്‍ ബിജെപി മുന്നണിയായ എന്‍ഡിഎ 280 മുതല്‍ 365 വരെ സീറ്റുകള്‍ നേടിയേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിക്കുന്നു. മാത്രമല്ല കഴിഞ്ഞ തവണ നിലംതൊടാത്ത സംസ്ഥാനങ്ങളില്‍ പോലും ഇത്തവണ ബിജെപി കുതിച്ച് കയറുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

English summary
rahul gandhi will become pm , new prediction
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X