കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ പ്രചാരണത്തെ നയിക്കും, യൂത്ത് കോണ്‍ഗ്രസിന് 20 സീറ്റ്, കേരളം പിടിക്കാന്‍ കോണ്‍ഗ്രസ് ഗെയിം!!

Google Oneindia Malayalam News

തിരുവനന്തപുരം: കേരളം പിടിക്കാന്‍ എല്ലാ അടവുകളും പയറ്റി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി തന്നെ ഇത്തവണ മുന്‍നിരയില്‍ നിന്ന് കോണ്‍ഗ്രസിനെ നയിക്കുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇക്കാര്യം നേതൃത്വം സ്ഥിരീകരിച്ചു. രാഹുല്‍ ഇറങ്ങുന്നതോടെ സര്‍വ സന്നാഹങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നുമെന്ന് ഉറപ്പായിരിക്കുകയാണ്. നേരത്തെ തന്നെ അശോക് ഗെലോട്ട് അടക്കമുള്ള ടീമിനെ ഇവിടെ രാഹുല്‍ നിയോഗിച്ചിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസും ഇതിനിടെ പാര്‍ട്ടിയില്‍ പിടിമുറുക്കുന്നുണ്ട്. സ്ഥാനാര്‍ത്ഥി പട്ടിക ഇവരും കൈമാറിയിട്ടുണ്ട്.

രാഹുല്‍ സജീവമാകും

രാഹുല്‍ സജീവമാകും

കേരളത്തിലെ എംപി എന്ന നിലയിലാണ് രാഹുല്‍ ഗാന്ധി പ്രചാരണത്തെ നയിക്കുന്നത്. രാഹുല്‍ പ്രചാരണത്തിന് ഇറങ്ങുന്നത് തിരഞ്ഞെടുപ്പില്‍ നിര്‍ണായകമാകുമെന്നും എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. സംസ്ഥാനത്ത് കൂടുതല്‍ സമയം രാഹുലിന്റെ പ്രചാരണമുണ്ടാകും. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഫലം ആവര്‍ത്തിക്കാനുള്ള നീക്കമാണ് കോണ്‍ഗ്രസ് നടത്തുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിന് വലിയ പ്രാധാന്യമാണ് രാഹുല്‍ നല്‍കുന്നതെന്ന സന്ദേശം ഇതിലൂടെ വോട്ടര്‍മാര്‍ക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നല്‍കും.

കൈവിട്ടവര്‍ തിരിച്ചെത്തും

കൈവിട്ടവര്‍ തിരിച്ചെത്തും

കോണ്‍ഗ്രസിനെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കൈവിട്ട ക്രിസ്ത്യന്‍-മുസ്ലീം വിഭാഗം രാഹുല്‍ വരികയാണെങ്കില്‍ തിരിച്ചെത്തുമെന്ന് ഉറപ്പാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വിഭാഗങ്ങളും രാഹുലിനൊപ്പം നിന്നിരുന്നു. അന്ന് രാഹുല്‍ പ്രധാനമന്ത്രിയാകുമെന്ന ട്രെന്‍ഡ് കേരളത്തിലുണ്ടായിരുന്നു. ഇത്തവണ രാഹുല്‍ മുഖ്യമന്ത്രിയാവുമെന്ന തരത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ഇത് അത്തരമൊരു ട്രെന്‍ഡ് വീണ്ടും കൊണ്ടുവരുന്നതിന്റെ ഭാഗമാണ്. ഇതിലൂടെ കോണ്‍ഗ്രസ് തരംഗം തിരിച്ചുവരാന്‍ സാധ്യതയുണ്ട്.

മാറ്റങ്ങളും വരും

മാറ്റങ്ങളും വരും

ജില്ലാ തലങ്ങളില്‍ അഴിച്ചുപണി ഉടനുണ്ടാവും. ഇക്കാര്യം താരിഖ് അന്‍വറും സ്ഥിരീകരിച്ചു. തിരഞ്ഞെടുപ്പിന് 90 ദിവസങ്ങള്‍ മുമ്പ് മാറ്റങ്ങളുണ്ടാവും. സംസ്ഥാന തലത്തില്‍ ഉടന്‍ അഴിച്ചുപണി ഉണ്ടാകില്ല. ജില്ലാ ഘടകങ്ങളില്‍ മൊത്തമായി മാറ്റമായി ഉണ്ടാകും. സോണിയാ ഗാന്ധിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉടന്‍ തീരുമാനങ്ങളുണ്ടാവുമെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ഹൈക്കമാന്‍ഡ് ഗൗരവമായി എടുത്തിട്ടുണ്ട്. മുസ്ലീം-ഹിന്ദു-മത നേതാക്കളുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തും. നേരത്തെ ക്രിസ്ത്യന്‍ സഭകളുമായി താരിഖ് അന്‍വര്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

യൂത്ത് കോണ്‍ഗ്രസും....

യൂത്ത് കോണ്‍ഗ്രസും....

യൂത്ത് കോണ്‍ഗ്രസും സ്ഥാനാര്‍ത്ഥി പട്ടികയില്‍ അവകാശവാദനമുന്നയിച്ചിട്ടുണ്ട്. കൂടുതല്‍ പ്രാതിനിധ്യമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കൂടുതല്‍ സീറ്റുകള്‍ ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 20 സീറ്റുകളാണ് യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷാഫി പറമ്പില്‍ അടക്കമുള്ള സിറ്റിംഗ് എംഎല്‍എമാരെ കൂടാതെയാണ് 20 സീറ്റ് ആവശ്യം. കൂടുതല്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം, എല്‍ജെഡി എന്നിവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ നല്‍കാന്‍ സാധിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ലീഗിന്റെ പ്രാധാന്യം

ലീഗിന്റെ പ്രാധാന്യം

യൂത്ത് കോണ്‍ഗ്രസ് ഇത്തവണ കൂടുതല്‍ സീറ്റ് ചോദിക്കുന്നത് മുസ്ലീം ലീഗിന്റെ പ്രാധാന്യം കുറയ്ക്കുന്നതിന് വേണ്ടിയാണ്. ലീഗ് സഖ്യകക്ഷികള്‍ കുറഞ്ഞ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ് സീറ്റുകള്‍ ആവശ്യപ്പെടുന്നത്. ലീഗിന് യുഡിഎഫിന് പ്രാധാന്യം വര്‍ധിക്കുന്നുവെന്ന സാഹചര്യത്തിലാണ് ദേശീയ നേതൃത്വത്തെ തന്നെ ഇറക്കി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. 60 സീറ്റ് ഒറ്റയ്ക്ക് നേടിയാല്‍ ലീഗിന് മുന്നില്‍ വഴങ്ങേണ്ടി വരില്ലെന്നും കോണ്‍ഗ്രസിന് അറിയാം.

രാഹുലിന് കിട്ടും

രാഹുലിന് കിട്ടും

രാഹുല്‍ ഗാന്ധിക്ക് ഉടന്‍ തന്നെ യൂത്ത് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക ലഭിക്കും. കേരളത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അബ്രഹാം റോയി മാണിക്കും ദേശീയ ജനറല്‍ സെക്രട്ടറി പുഷ്പലതയ്ക്കുമാണ് സംസ്ഥാന കമ്മിറ്റി പട്ടിക കൈമാറിയത്. ഷാഫി പറമ്പില്‍ രാഹുലുമായി വളരെ അടുപ്പം പുലര്‍ത്തുന്നതിനാല്‍ ഈ പട്ടികയില്‍ വിജയസാധ്യതയുള്ളവര്‍ക്ക് ടിക്കറ്റ് നല്‍കാനാണ് സാധ്യത. യുവാക്കള്‍ക്ക് കൂടുതല്‍ പ്രാധാന്യമുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് രാഹുലിന് ആവശ്യം. എന്നാല്‍ വിജയസാധ്യതയുള്ളവരെ മത്സരിപ്പിക്കുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
കെമാല്‍ പാഷയ്ക്കും ആഗ്രഹം

കെമാല്‍ പാഷയ്ക്കും ആഗ്രഹം

യുഡിഎഫ് ക്ഷണിച്ചാല്‍ വരുന്ന നിയഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് മുന്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു. എറണാകുളം നഗരസഭാ പരിസരത്തെ മണ്ഡലങ്ങളില്‍ ഏതെങ്കിലുമൊന്നില്‍ മത്സരിക്കാനാണ് താല്‍പര്യം. വേറിട്ട ശബ്ദമായി നിന്നിട്ട് കാര്യമില്ല. എല്‍ഡിഎഫിനോടും ബിജെപിയോടും തനിക്കും താല്‍പര്യമില്ല. എംഎല്‍എ ആയാല്‍ തനിക്ക് ശമ്പളം ആവശ്യമില്ലെന്നും കെമാല്‍ പാഷ പറഞ്ഞു. നേരത്തെ തന്നെ രാഷ്ട്രീയ പ്രസ്താവനകളിലൂടെ കെമാല്‍ പാഷ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് സൂചന നല്‍കിയിരുന്നു.

English summary
rahul gandhi will concentrate more in kerala assembly election 2021 says congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X