കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വയനാട്ടില്‍ സുനീറിനോട് തോല്‍ക്കാനായിരിക്കും രാഹുല്‍ ഗാന്ധിയുടെ വിധി: കാനം രാജേന്ദ്രന്‍

Google Oneindia Malayalam News

തിരുവനന്തപുരം: വയനാട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തിയാല്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി വിപി സുനീറിന് മുന്നില്‍ തോല്‍ക്കാനായിരിക്കും അദ്ദേഹത്തിന്‍റെ വിധിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വയനാട്ടില്‍ എതിര്‍സ്ഥാനാര്‍ത്ഥി ആരായാലും വിജയം ഇടതുമുന്നണിക്ക് തന്നെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിയാവുന്നതോടെ വിപി സുനീറിനെ മാറ്റുമെന്ന പ്രചരണം അടിസ്ഥാന രഹിതമാണ്. രാഹുല്‍ വന്നാലും ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി വിപി സുനീര്‍ തന്നെയായിരിക്കും. അദ്ദേഹത്തിനോട് തോല്‍ക്കാനായിരിക്കും കോണ്‍ഗ്രസ് ദേശീയ ആധ്യക്ഷന്‍റെ വിധി. ഇടതുമുന്നണിക്കെതെിരെ രാഹുലിനെ രംഗത്തിറക്കുന്ന കോണ്‍ഗ്രസ് നയം തെറ്റാണെന്നും കാനം പറഞ്ഞു.

ldf

അതേസമയം, രാഹുല്‍ഗാന്ധി ലോക്സഭ തിരഞ്ഞെടെുപ്പില്‍ വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനം എടത്തിട്ടില്ല. ഇടതുമുന്നണിക്കെതിരെ രാഹുല്‍ മത്സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പുണ്ട്.

<strong>മുസ്ലിം പ്രാതിനിധ്യം കുറയുന്നു; കോണ്‍ഗ്രസിനെതിരെ സമസ്ത; സിദ്ദീഖിന് പകരം സീറ്റ് നല്‍കണം</strong>മുസ്ലിം പ്രാതിനിധ്യം കുറയുന്നു; കോണ്‍ഗ്രസിനെതിരെ സമസ്ത; സിദ്ദീഖിന് പകരം സീറ്റ് നല്‍കണം

തിരഞ്ഞെടുപ്പിന് ശേഷം ബിജെപി വിരുദ്ധ മഹാസഖ്യത്തില്‍ ഇടതുപാര്‍ട്ടികളും ഭാഗമാവണമെന്ന് കോണ്‍ഗ്രസ് ദേശീയനേതൃത്വം ആഗ്രഹിക്കുന്നുണ്ട്. വയനാട്ടിലെ മത്സരം ഒരു പക്ഷെ ഇതിന് തിരിച്ചടിയായേക്കുമെന്ന ആശങ്കയാണ് ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കള്‍ പങ്കുവെക്കുന്നത്.

English summary
rahul gandhi will fail if contested in wayanad says kanam rajendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X