കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുല്‍ ഗാന്ധി ഇന്ന് ഷെഹ്ല ഷെറിന്‍റെ വീട് സന്ദര്‍ശിക്കും; സ്കൂളിനായി സഹായം പ്രഖ്യാപിച്ചേക്കും

Google Oneindia Malayalam News

കല്‍പറ്റ: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി കേരളത്തിലെത്തി. ബത്തേരിയിലെ സര്‍വജന ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്നും പാമ്പ് കടിയേറ്റ് മരിച്ച ഷെഹല ഷെറിന്‍റെ കുടുംബത്തെ നാളെ രാവിലെ രാഹുല്‍ ഗാന്ധി സന്ദര്‍ശിക്കും.

കര്‍ണാടക: 15 മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്, യെഡിയൂരപ്പ സര്‍ക്കാറിന് നിര്‍ണ്ണായകംകര്‍ണാടക: 15 മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്, യെഡിയൂരപ്പ സര്‍ക്കാറിന് നിര്‍ണ്ണായകം

സര്‍വജന സ്കൂളിലും രാഹുല്‍ ഗാന്ധിയെത്തും. സ്കൂളിന്‍റെ വികസനത്തിന് എംപി ഫണ്ടില്‍ നിന്നും സഹായം നല്‍കുമെന്ന് രാഹുല്‍ ഗാന്ധി നേരത്തെ അറിയിച്ചിരുന്നതിനാല്‍ ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 rahulwaya

രാഹുലിന്‍റെ സന്ദര്‍ശനത്തിന്‍റെ ഭാഗമായി നിരവധി പരിപാടികളാണ് വയനാട് മണ്ഡലത്തില്‍ സംഘടിപ്പിച്ചിരിക്കുന്നത്. കരുവാരക്കുണ്ട് സ്കൂള്‍ കെട്ടിടവും എടക്കര പഞ്ചായത്ത് കോംപ്ലക്സിന്‍റെ ഉദ്ഘാടനവും ഇന്ന് രാവിലെ രാഹുല്‍ ഗാന്ധി നിര്‍വ്വഹിക്കും. ഉച്ചയ്ക്ക് നിലമ്പൂരില്‍ യുഡിഎഫ് കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം പന്നിക്കോട്ട് മുക്കം, കോടഞ്ചേരി, തിരുവമ്പാടി എന്നിവിടങ്ങളിലാണ് പരിപാടികള്‍.

പാനൂരിൽ കുഴൽപ്പണ സംഘത്തിൽ നിന്നും പണം കവർന്ന യുവാക്കൾ പിടിയിൽപാനൂരിൽ കുഴൽപ്പണ സംഘത്തിൽ നിന്നും പണം കവർന്ന യുവാക്കൾ പിടിയിൽ

ഷെഹ്ലയുടെ മരണത്തില്‍ നേരത്തെ രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഉണ്ടായിരുന്നു. ഷെഹ്ലയുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്നും പിന്നോക്കം നില്‍ക്കുന്ന ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ ഉണ്ടാവണമെന്നും ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹ്ലയുടെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ട് എത്തുന്നത്.

English summary
rahul gandhi will visit shehla sherin's home today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X