Get Updates
Get notified of breaking news, exclusive insights, and must-see stories!

വയനാട്ടില്‍ രാഹുല്‍ ഗാന്ധി 5 ലക്ഷം വോട്ടിന് ജയിക്കും; കേരളം കോണ്‍ഗ്രസ് തൂത്തുവാരുമെന്നും ചെന്നിത്തല

Recommended Video

cmsvideo
    വയനാട്ടില്‍ രാഹുല്‍ ഗാന്ധി 5 ലക്ഷം വോട്ടിന് ജയിക്കും | Oneindia Malayalam

    തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നിന്ന് മത്സരിക്കുന്ന കാര്യത്തില്‍ ഇന്ന് വൈകീട്ടോടെ ഐഐസിസി തീരുമാനം എടുത്തേക്കും. എഐസിസി നേത‍ൃത്വത്തിന്‍റെ അറിവോടെയായിരുന്നു വയനാട്ടില്‍ മത്സരിക്കണമെന്ന് കെപിസിസിസി നേതൃത്വം വീണ്ടും രാഹുല്‍ ഗാന്ധിയോട് ആവശ്യപ്പെട്ടത്.

    രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിച്ചേക്കുമെന്ന സാധ്യത കേരളത്തിലെ നേതാക്കളും പങ്കുവെക്കുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി 5 ലക്ഷത്തിലേറെ വോട്ടുകള്‍ക്ക് വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നതോടെ കേരളം യുഡിഎഫ് തൂത്തുവാരമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.

    rahul-gandhi

    വയനാട്ടില്‍ മത്സിക്കാനുള്ള കെപിസിസിയുടെ ആവശ്യം രാഹുല്‍ ഗാന്ധിയുടെ പരിഗണനയിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയത്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. ടി സിദ്ധീഖിനെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

    രാഹുലിനായി വയനാട്ടില്‍ നിന്ന് പിന്മാറുകയാണെന്നായിരുന്നു പിന്നാലെ ടി സിദ്ധീഖ് മാധ്യമങ്ങളെ അറിയിച്ചത്. ഏതൊരു കോണ്‍ഗ്രസ് പ്രവര്‍ത്തകനും ആഗ്രഹിക്കുന്ന അംഗീകാരമാണ് ഇതെന്നും ടി സിദ്ധീഖ് പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ലെങ്കിലും വയനാട്ടില്‍ ടി സിദ്ധീഖിനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+