മുസ്ലിം ലീഗ് ഇല്ലെങ്കില്‍ വയനാട്ടില്‍ രാഹുലിന് എത്ര വോട്ട് കിട്ടും: കെ സുരേന്ദ്രന്റെ ഉത്തരം ഇതാ..
കൽപ്പറ്റ: ഇന്ത്യാ സഖ്യത്തിൻ്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ രാഹുൽഗാന്ധിക്ക് വേണ്ടി എല്ലാ സംസ്ഥാനങ്ങളിലും പ്രചരണം നടത്തുന്ന സിപിഎം കേരളത്തിൽ മാത്രം അദ്ദേഹത്തെ അംഗീകരിക്കാത്തത് അപഹാസ്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. വയനാട്ടിലെ ഇടത് സ്ഥാനാർത്ഥിയുടെ ഭർത്താവ് പോലും ദില്ലിയിൽ രാഹുലിനെ കെട്ടിപിടിച്ച് പ്രധാനമന്ത്രിയാവാൻ ആശംസിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിൽ സിപിഎമ്മിൻ്റെ സീറ്റ് പ്രഖ്യാപിച്ചത് കെ.സി വേണുഗോപാലാണ്. കേരളത്തിൽ മാത്രം രാഹുലിനെ അംഗീകരിക്കില്ലെന്നാണ് ഇടതുപക്ഷത്തിൻ്റെ നിലപാട്. അവ്യക്തതയും ആശയകുഴപ്പവും പരിഹാസവുമാണ് സിപിഎമ്മിന്റെയും കോൺ ഗ്രസിന്റെയും നിലപാടെന്നും കൽപ്പറ്റയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി കേരളത്തിലെ അഴിമതിയെ കുറിച്ച് കൃത്യമായി പറഞ്ഞിട്ടും മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും മറുപടിയില്ല. സംസ്ഥാനത്ത് എല്ലാ അഴിമതിയും കൊള്ളയും പരസ്പര സഹകരണത്തിലൂടെ മൂടിവെക്കുകയാണ് രണ്ട് മുന്നണികളും ചെയ്യുന്നത്. മലപ്പുറത്ത് മുസ്ലിംലീഗിൻ്റെ കൊടി ഉയർത്തുന്നത് എൽഡിഎഫാണ്. വർഗീയത ഉയർത്തി പിടിച്ചാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്.
ലീഗിന്റെ കൊടി ഉയർത്തിയാൽ ബിജെപി ഉത്തരേന്ത്യയിൽ പ്രചരണം നടത്തുമെന്നാണ് കോൺ ഗ്രസ് പറയുന്നത്. മുസ്ലിം ലീഗ് വർഗീയ പാർട്ടിയല്ലെന്ന് രാഹുൽ ഗാന്ധി എന്തുകൊണ്ടാണ് പറയാത്തത്? 50 കൊല്ലത്തെ തങ്ങളുടെ സഖ്യക്ഷിയുടെ കൊടി താഴ്ത്തികെട്ടുന്നത് തീർച്ചയായും വയനാട്ടിൽ കോൺഗ്രസിന് അശുഭലക്ഷണമാണ്. മുസ്ലിം ലീഗ് ഇല്ലെങ്കിൽ രാഹുലിന് വയനാട്ടിൽ 50000 വോട്ട് തികച്ചും കിട്ടില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.
ജനങ്ങളെ കബളിപ്പിക്കുന്ന ഇടത്-വലത് മുന്നണികൾ സംസ്ഥാനത്ത് അപ്രസക്തമായി കഴിഞ്ഞു. മോദിയുടെ ഗ്യാരൻ്റിയാണ് കേരളത്തിലെ ചർച്ചാ വിഷയം. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളവും പെൻഷനും മുടങ്ങുന്നു. പാവപ്പെട്ടവർക്ക് ക്ഷേമ പെൻഷൻ ഇല്ല. ജൽ ജീവൻ മിഷൻ മുടങ്ങി. കേന്ദ്രപദ്ധതികളെല്ലാം മുടങ്ങിക്കിടക്കുകയാണ്. സർവ്വത്ര അഴിമതിയാണ് കേരളത്തിൽ നടക്കുന്നതെന്നും ബിജെപി അദ്ധ്യക്ഷൻ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിഗിന്റെ പ്രസംഗമാണ്.
തന്റെ സർക്കാർ വിഭവങ്ങൾ പങ്കുവെക്കുമ്പോൾ മുസ്ലിം വിഭാ ഗത്തിനാണ് പ്രഥമ പരിഗണന കൊടുക്കുകയെന്ന് മനമോഹൻ പറഞ്ഞത് എല്ലാവരും കണ്ടതാണ്. എന്നാൽ മോദി സർക്കാർ എല്ലാവർക്കും തുല്ല്യപരി ഗണനയാണ് കൊടുക്കുന്നത്. ക്രിസ്ത്യാനികളോട് ചിറ്റമ്മനയമാണ് കേരളത്തിൽ കാലാകാലങ്ങളായി ഭരിച്ച രണ്ട് മുന്നണികളും സ്വീകരിക്കുന്നത്. ന്യൂനപക്ഷ ആനുകൂല്യങ്ങളിൽ 80 ശതമാനം മുസ്ലിംങ്ങൾക്ക് നൽകുമ്പോൾ ക്രിസ്ത്യാനികൾക്ക് 20% മാത്രമാണുള്ളത്. 80:20 അനുപാതം നീതിയല്ല. ക്രിസ്ത്യാനികൾക്ക് അർഹമായ ആനുകൂല്ല്യം നൽകണമെന്ന് പറയുന്ന ഓരേ ഒരു പാർട്ടി ബിജെപി മാത്രമാണെന്നും കെ.സുരേന്ദ്രൻ കൂട്ടിച്ചേർത്തു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, സംസ്ഥാന സമിതി അംഗം സന്ദീപ് ജി വാര്യർ എന്നിവർ സംബന്ധിച്ചു.
-
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും












Click it and Unblock the Notifications