കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'രാഗാ'.. കോണ്‍ഗ്രസിന്‍റെ സര്‍ജിക്കല്‍ സ്ട്രൈക്ക് തന്നെ! കാരണം ഇതാണ്

  • By
Google Oneindia Malayalam News

അനിശ്ചിതത്വങ്ങളും ആകാംഷയും അവസാനിപ്പിച്ച് വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്കാണ് എഐസിസി തിരുമാനം എന്നായിരുന്നു ടി സിദ്ധിഖിന്‍റെ പ്രതികരണം. എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ഇടതുപക്ഷവും പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തിയിട്ടുണ്ട്.ആരൊക്കെ വന്നാലും ഇടതുപക്ഷം തന്നെ മണ്ഡലത്തില്‍ ജയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി പ്രതികരിച്ചെങ്കിലും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് പിണറായി ആവര്‍ത്തിച്ചു.

<strong>സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച</strong>സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച

അതേസമയം ഏറെ സസ്പെന്‍സ് നിലനിര്‍ത്തി ലേറ്റസ്റ്റായി വന്ന രാഹുലിന്‍റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസിന് നല്‍കുന്ന ആത്മവിശ്വാസം ചില്ലറയല്ല. രാഹുലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നതിലുള്ള തിരുമാനം വൈകിയെങ്കിലും 'രാഗ'യെ തന്നെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കാന്‍ എഐസിസി നേതൃത്വത്തെ പ്രേരിപ്പിച്ച ഘടകങ്ങള്‍ ഇവയൊക്കെയാണ്.

 ദക്ഷിണേന്ത്യ പിടിക്കാന്‍

ദക്ഷിണേന്ത്യ പിടിക്കാന്‍

എ,ഐ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് വയനാട്ടില്‍ ഹൈക്കമാന്‍റിന്‍റെ ഇടപെടലിന് വഴിവെച്ചത്. വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയരാനും ഈ ഗ്രൂപ്പുവഴക്കുകള്‍ കാരണമായി. അതേസമയം രാഹുലിനെ വയനാട്ടില്‍ മത്സരിപ്പിക്കുന്നത് സംബന്ധിച്ച് നേരത്തേ തന്നെ എഐസിസി നേതൃത്വം ആലോചിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

 ഇടതുപക്ഷം വിയര്‍ക്കും

ഇടതുപക്ഷം വിയര്‍ക്കും

എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ പ്രതിപക്ഷ സഖ്യത്തിലെ പാര്‍ട്ടികള്‍ ഒന്നടങ്കം രംഗത്തെത്തി. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു ഇടതുപക്ഷം വ്യക്തമാക്കിയത്. രാഹുലിന്‍റെ പിന്‍മാറ്റത്തിനായി എന്‍സിപി നേതാവ് ശരദ് പവാര്‍, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ രംഗത്തെത്തുകയും ചെയ്തു.

 ഉത്തരേന്ത്യ കൈയ്യില്‍

ഉത്തരേന്ത്യ കൈയ്യില്‍

എന്നാല്‍ എല്ലാ എതിര്‍പ്പുകളും സമ്മര്‍ദ്ദങ്ങളും അവസാനിപ്പിച്ച് പ്രവര്‍ത്തകരെ ആവേശത്തിലാക്കി രാഹുല്‍ ഗാന്ധിയെ വയനാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നില്‍ മറ്റ് ചില കാരണങ്ങള്‍ കൂടിയുണ്ട്. അഞ്ച് നിയമസഭാ തിരഞ്ഞെടുപ്പുകളിലെ കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവ്, രാഹുല്‍ ഗാന്ധിയുടെ മുന്നേറ്റം, പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം, മിനിമം വേതനം ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ​എന്നിവ കോണ്‍ഗ്രസിന് ഇത്തവണ ഉത്തരേന്ത്യയില്‍ ഗുണം ചെയ്യുന്ന കാര്യങ്ങള്‍ നിരവധിയാണ്.

 'രാഹുല്‍ വേവ്'

'രാഹുല്‍ വേവ്'

അതോടൊപ്പം തന്നെ ദക്ഷിണേന്ത്യയും കൈപ്പിടിയിലാക്കാന്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കൊണ്ട് സാധിക്കുമെന്ന് പാര്‍ട്ടി കണക്ക് കൂട്ടുന്നു. തമിഴ്നാട്ടിലും കര്‍ണാടകയിലും മാത്രമല്ല ദക്ഷിണേന്ത്യയില്‍ രാഹുല്‍ മത്സരിക്കുക വഴി ആന്ധ്രയിലും തെലുങ്കാനയിലും നേരിടുന്ന തിരിച്ചടിയെ 'രാഹുല്‍ വേവ്' കൊണ്ട് അതിജീവിക്കാന്‍ കഴിഞ്ഞേക്കുമെന്നും പാര്‍ട്ടി കരുതുന്നു.

 കന്നഡ മണ്ണില്‍

കന്നഡ മണ്ണില്‍

കര്‍ണാടകത്തില്‍ നിലവില്‍ കോണ്‍ഗ്രസ് അനുകൂല തരംഗങ്ങള്‍ ഉണ്ടെങ്കിലും ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണാണ് സംസ്ഥാനം. ഒരു അട്ടിമറിക്ക് സാധ്യത ഉണ്ടെങ്കില്‍ രാഹുലിന്‍റെ വരവ് ദള്‍-കോണ്‍ഗ്രസ് സഖ്യത്തിന് കൂടുതല്‍ സീറ്റ് നേടാന്‍ സഹായകമാകും.

 രാഹുല്‍ പ്രധാനമാന്ത്രിയെന്ന് തമിഴ്നാട്

രാഹുല്‍ പ്രധാനമാന്ത്രിയെന്ന് തമിഴ്നാട്

തമിഴ്നാട്ടിലും സ്ഥിതി വ്യത്യസ്തമല്ല. പുറത്തുവന്ന സര്‍വ്വേകളില്‍ എല്ലാം കോണ്‍ഗ്രസ്-ഡിഎംകെ അനുകൂല തരംഗങ്ങളാണ് സംസ്ഥാനത്ത് പ്രവചിക്കപ്പെട്ടത്. മാത്രമല്ല രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയെ പിന്തുണയ്ക്കുന്നവരില്‍ ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത് തമിഴ് മണ്ണില്‍ നിന്നാണ്.

 20ല്‍ 20 ഉം

20ല്‍ 20 ഉം

രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന അയഭിപ്രായം പ്രകടിപ്പിച്ച നേതാവാണ് ഡിഎംകെ തലവന്‍ എംകെ സ്റ്റാലിനും.
വയനാട്ടില്‍ മത്സരിക്കുക വഴി തമിഴ്നാട്ടിലും തരംഗം സൃഷ്ടിക്കാന്‍ രാഹുലിന് സാധിക്കുമെന്നും പാര്‍ട്ടി കണക്കാക്കുന്നുണ്ട്.കേരളത്തില്‍ ശബരിമല ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇടതുപക്ഷത്തിന് ഇത്തവണ കുരുക്കായേക്കുമെന്ന് സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു.

 ഇടതു കോട്ടകള്‍ തകര്‍ക്കും

ഇടതു കോട്ടകള്‍ തകര്‍ക്കും

ശബരിമലയില്‍ ബിജെപിയല്ല യുഡിഎഫ് തന്നെയാകും നേട്ടം കൊയ്യുകയെന്നും ചില സര്‍വ്വേകള്‍ പ്രവചിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ സീറ്റുകളും രാഹുല്‍ ഗാന്ധിയിലൂടെ നേടാന്‍ കഴിയുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

 തിരുവനന്തപുരത്തും

തിരുവനന്തപുരത്തും

തിരുവനന്തപുരം ഉള്‍പ്പെടെ കോണ്‍ഗ്രസ് ശക്തമായ വെല്ലുവിളി നേരിടുന്ന മണ്ഡലങ്ങളിലും ഇടതു കോട്ടകളിലും കോണ്‍ഗ്രസിന്‍റെ വിജയത്തിന് രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം സഹായകമായേക്കുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

 തിരിച്ചടി

തിരിച്ചടി

ദക്ഷിണേന്ത്യയില്‍ കര്‍ണാടകത്തിലാണ് രാഹുല്‍ മത്സരിക്കുന്നതെങ്കില്‍ മറ്റ് ചില പ്രതിസന്ധികള്‍ കൂടി കോണ്‍ഗ്രസിന് നേരിടേണ്ടി വന്നേനെ.ഇവിടെ കോണ്‍ഗ്രസിന് സുരക്ഷിതമെന്ന് അവകാശപ്പെടുന്ന ആറ് മണ്ഡലങ്ങളില്‍ നാലെണ്ണവും പട്ടിക ജാതി പട്ടിക വര്‍ഗ സംവരണമുള്ളവയാണ്.

 എല്ലാം അനുകൂലം

എല്ലാം അനുകൂലം

ജെഡിഎസിനെ പൂര്‍ണമായും ഇവിടെ വിശ്വസിക്കാനാവില്ലെന്നതും മറ്റൊരു കാര്യം.
അതേസമയം വയനാട് മുസ്ലീം ഭൂരിപക്ഷ മണ്ഡലമാണ്. ഇത് അനുകൂല ഘടകമാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടുന്നത്.

<strong>" title=""അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി" />"അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി

English summary
rahul gandhis candidature congress aims these seats too
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X