കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജ്ജിക്കല്‍ സ്ട്രൈക്ക്: ടി സിദ്ധിഖ്

  • By
Google Oneindia Malayalam News

കോഴിക്കോട്: അനിശ്ചിതത്വത്തിനൊടുവില്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കിയതോടെ പ്രതികരണവുമായി കോഴിക്കോട് ഡിസിസി അധ്യക്ഷന്‍ ടി സിദ്ധിഖ്. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം ബിജെപിക്കും ഇടതുപക്ഷത്തിനും എതിരായ സര്‍ജിക്കല്‍ സ്ട്രൈക്ക് ആണെന്ന് സിദ്ധിഖ് പറഞ്ഞു. രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം കേരളത്തില്‍ 20 ല്‍ 20 സീറ്റും നേടി വിജയിക്കാന്‍ യുഡിഎഫിനെ സഹായിക്കുമെന്നും സിദ്ധിഖ് വ്യക്തമാക്കി.

സച്ചി</a><a class=ന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച" title="സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച" />സച്ചിന്‍ രാഷ്ട്രീയത്തിലേക്ക്? ശരദ് പവാറുമായി കൂടിക്കാഴ്ച ! ഒരു മണിക്കൂര്‍ ചര്‍ച്ച

 rahulsidumen-155

കോൺഗ്രസിന് നൂറ് ശതമാനവും വിജയസാധ്യതയുളള രാജ്യത്തെ തന്നെ ചില മണ്ഡലങ്ങളിൽ ഒന്നാണ് വയനാട്. ഐ ഗ്രൂപ്പിന്റെ സീറ്റായ വയനാടിന് വേണ്ടി ഇത്തവണ കോൺഗ്രസിൽ വന്‍ ഗ്രൂപ്പ് തര്‍ക്കമാണ് ഉടലെടുത്തത്. ടി സിദ്ദിഖിനെ മത്സരിപ്പിക്കണമെന്ന ആവശ്യമായിരുന്നു എ ഗ്രൂപ്പ് മുന്നോട്ട് വെച്ചത്. സിദ്ദിഖിനെ മത്സരിപ്പിക്കുന്നതിനെതിരെ ചെന്നിത്തലയും ഐ ഗ്രൂപ്പും അസംതൃപ്തരായിരുന്നു. ഇതിനിടെയാണ് ട്വിസ്റ്റായി സാക്ഷാല്‍ രാഹുല്‍ ഗാന്ധി തന്നെ വയനാട് മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് വന്നത്.

<strong>" title=""അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി" />"അമ്മയുടെ ഇഷ്ടക്കാരെല്ലാം ദുഷ്ടന്മാരായിരിക്കില്ല" രൂക്ഷ കുറിപ്പുമായി ശാരദക്കുട്ടി

അതേസമയം രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ ശക്തമായ സമ്മര്‍ദ്ദം ഇടതുപക്ഷം ചെലുത്തിയിരുന്നു. മതേതര മുന്നണികള്‍ സഖ്യകക്ഷിയായ ഇടതുപാര്‍ട്ടിക്കെതിരെ മത്സരിക്കുന്നത് ശരിയല്ലെന്നായിരുന്നു ഇടതുപക്ഷം ഉയര്‍ത്തിയ വാദം. അതേസമയം രാഹുല്‍ ഗാന്ധിയല്ല ആര് വന്നാലും ഇടതുപക്ഷം പരാജയപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.എന്നാല്‍ രാഹുലിന്‍റെ സ്ഥാനാര്‍ത്ഥിത്വം തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും പിണറായി വ്യക്തമാക്കി.

English summary
rahul gandhis candidature in wayanad t sidhiq responds
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X