Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഹുൽ ഗാന്ധിയുടെ ആകെ ആസ്തി 20.4 കോടി, സ്വന്തമായി വാഹനമില്ല; സ്വത്ത് വിവരങ്ങൾ ഇതാ

തിരുവനന്തപുരം: വയനാട് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കൾ. നാമനിർദ്ദേശപത്രികയ്ക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിലാണ് സ്വത്ത് സംബന്ധിച്ച വിവരങ്ങൾ ഉള്ളത്. 55,000 രൂപയാണ് രാഹുലിന്റെ കൈവശം ഉള്ളതെന്നും പത്രികയിൽ പറയുന്നു.

രണ്ട് ബാങ്ക് അ യങ് ഇന്ത്യൻ കമ്പനിയുടെ ഇക്വിറ്റി ഷെയർ ആയി 1,90,000 രൂപയും വിവിധ കമ്പനികളുടെ ഓഹരികളായി 4,33,60,519 രൂപയുമുണ്ട്. കൂടാതെ മ്യൂച്വൽ ഫണ്ടായി 3,81,33,572 രൂപയുണ്ട്. 61,52,426 രൂപയുടെ പോസ്റ്റൽ സേവിങ്സ്, ഇൻഷുറൻസ് പോളിസികൾ, 15,21,740 രൂപക്ക് തുല്യമായ സ്വർണബോണ്ട്, 168.800 ഗ്രാമിന്റെ സ്വർണമടക്കം ആഭരണങ്ങൾ എന്നിവയും ഉണ്ട്. സ്വന്തമായി വാഹനമില്ല. അയോഗ്യത കേസടക്കം രാഹുലിനെതിരെയുള്ളത് 18 ക്രിമിനൽ കേസുകള്‍ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

rahulproperty

2019 ൽ നൽകിയ സത്യവാങ്മൂലത്തിൽ 5 കോടി 80 ലക്ഷം രൂപയാണ് സമ്പാദ്യം എന്നാണ് സത്യവാങ്മൂലത്തിൽ പറഞ്ഞത്. വിവിധ ബാങ്കുകളിലായി 17.93 ലക്ഷത്തിന്റെ നിക്ഷേപമുണ്ട്. ഓഹരി , ബോണ്ട് തുടങ്ങിയവയിലുള്ള നിക്ഷേപം 5 കോടിയിൽ പരം രൂപയുടേതാണ്. പോസ്റ്റൽ നിക്ഷേപം, ഇൻഷുറൻസ് തുടങ്ങിയവയിലായി 40 ലക്ഷം രൂപയും മൂന്ന് ലക്ഷത്തോളം രൂപയുടെ സ്വർണവും ഉണ്ടെന്നുമായിരുന്നു സത്യവാങ്മൂലത്തിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാഹുൽ ഗാന്ധി വയനാട്ടിൽ നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. വമ്പൻ റോഡ് ഷോയുമായാണ് രാഹുൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനായി കളക്ട്രേറ്റിലേക്ക് എത്തിയത്. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, വി ഡി സതീശന്‍ അടക്കമുള്ള നേതാക്കൾ രാഹുലിനൊപ്പം ഉണ്ടായിരുന്നു. സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ ശേഷം മണ്ഡലത്തിലേക്കുള്ള രാഹുൽ ഗാന്ധിയുടെ ആദ്യ വരവ് കൂടിയായിരുന്നു ഇത്.

വയനാടിന്റെ എംപി എന്നത് ഏറെ വലിയ ബഹുമതിയായാണ് താൻ കാണുന്നതെന്നും വയനാടിനെ അലട്ടുന്ന വന്യമൃഗ ശല്യമടക്കമുള്ള പ്രശ്നങ്ങളിൽ പരിഹാരം കാണാൻ ജനങ്ങളോടൊപ്പം ഉണ്ടാകുമെന്നും പത്രിക സമർപ്പിച്ച് രാഹുൽ വ്യക്തമാക്കി. അതേസമയം രാഹുൽ ഗാന്ധിയെ കൂടാതെ എൽ ഡി എഫ് സ്ഥാനാർത്ഥി ആനരാജയും വയനാട്ടിൽ പത്രിക സമർപ്പിച്ചു. വയനാട് ലോക്സഭ മണ്ഡലത്തില്‍ ഇത് വരെ അഞ്ച് സ്ഥാനാര്‍ത്ഥികളാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ഇന്ന് വൈകിട്ട് മൂന്ന് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടക്കും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട് വരെയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+