കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

23 ല്‍ 23 പഞ്ചായത്ത്, 573 ബൂത്തുകളില്‍ 563 രാഹുലിനൊപ്പം; തകര്‍ത്തെറിഞ്ഞത് വയനാട്ടിലെ ഇടത് കോട്ടകളും

Google Oneindia Malayalam News

കല്‍പറ്റ: കേരള ചരിത്രം ഇന്നേവരെ കണ്ടതില്‍ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് വയനാട്ടിലെ ജനങ്ങള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനെ പാര്‍ലമെന്‍റിലേക്ക് അയച്ചത്. 431770 വോട്ടുകളുടെ ഭൂരിപക്ഷമാണ് വയനാട്ടില്‍ നിന്ന് രാഹുല്‍ ഗാന്ധി നേടിയത്. വയനാടന്‍ മണ്ണിലെ രാഹുലിന്‍റെ പടയോട്ടത്തില്‍ ജില്ലയിലെ 575 ബൂത്തുകളില്‍ 563 ലും യുഡിഎഫ് ആധിപത്യം നേടി.

<strong> രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു</strong> രാഹുലിനെ മുന്‍നിര്‍ത്തി കേരളം കോണ്‍ഗ്രസ് പിടിച്ചപ്പോള്‍, വയനാട് കാട്ടി ബിജെപി ഇന്ത്യ പിടിച്ചു

ഭൂരിഭാഗം ഭൂത്തിലും എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ ഇരട്ടിയോളം വോട്ടുകളാണ് രാഹുല്‍ ഗാന്ധി സ്വന്തമാക്കിയത്. കണിയാമ്പറ്റ പഞ്ചായത്തിലെ കമ്പളക്കാട് അന്‍സാരിയ പബ്ലിക് സ്കൂളിലെ 54-ാം നമ്പര്‍ ബൂത്തില്‍ നിന്നാണ് രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്(924). വയനാട്ടിലെ രാഹുലിന്‍റെ മഹാവിജയത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..

സുനീര്‍ ഒന്നാമത് എത്തിയത്

സുനീര്‍ ഒന്നാമത് എത്തിയത്

ജില്ലയിലെ 11 ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി സുനീര്‍ ഒന്നാമത് എത്തിയത്. തിരുനെല്ലി പഞ്ചായത്തിലെ പനവല്ലി പഞ്ചായത്ത് എല്‍പി സ്കൂള്‍ ബൂത്ത് നമ്പര്‍ 37 ല്‍ നിന്ന് നേടിയ 465 വോട്ടുകളാണ് വിപി സുനീറിന് ഒരു ബൂത്തില്‍ നിന്ന് കൂടിയ വോട്ടുകള്‍.

തുഷാര്‍വെള്ളാപ്പള്ളിക്ക്

തുഷാര്‍വെള്ളാപ്പള്ളിക്ക്

ഒരു ബൂത്തില്‍ മാത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍വെള്ളാപ്പള്ളിക്ക് മേല്‍ക്കൈ നേടാനായത്. നൂല്‍പ്പുഴ പഞ്ചായത്തിലെ ഗവ.എച്ചഎസ് മാതംഗലത്തിലെ 88-ാം നമ്പര്‍ ബൂത്തിലാണ് തുഷാര്‍ വെള്ളാപ്പള്ളി മുന്നിലെത്തിയത്. 29 ബൂത്തുകളില്‍ സുനീറിനെ മൂന്നാംസ്ഥാനത്തേക്ക് തള്ളി രണ്ടാമത് എത്താന്‍ തുഷാറിന് സാധിച്ചു.

യുഡിഎഫിന് വന്‍ നേട്ടം

യുഡിഎഫിന് വന്‍ നേട്ടം

ബൂത്തുകളില്‍ നേടിയ ആധിപത്യം പഞ്ചായത്ത് തിരിച്ചുള്ള കണക്കെടുപ്പിലും യുഡിഎഫിന് വന്‍ നേട്ടമായി. എല്‍ഡിഎഫ് ഭരിക്കുന്നത് ഉള്‍പ്പടേയുള്ള വയനാട്ടിലെ 23 പഞ്ചായത്തുകളിലും യുഡിഎഫ് ഭൂരിപക്ഷം നേടി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് ആത്മവിശ്വാസം നല്‍കുന്നതാണ് ഇപ്പോള്‍ ലഭിച്ച ഭൂരിപക്ഷം.

17 പഞ്ചായത്തുകളും

17 പഞ്ചായത്തുകളും

ജില്ലയിലെ 23 പഞ്ചായത്തുകളില്‍ 17 പഞ്ചായത്തുകളും കല്‍പ്പറ്റ, ബത്തരി, മാനന്തവാടി നഗരസഭകളും ബത്തേരി ബ്ലോക്ക് പഞ്ചായത്തും എല്‍ഡിഎഫ് ആണ് ഭരിക്കുന്നത്. 6 പഞ്ചായത്തുകളും കല്‍പ്പറ്റ, മാനന്തവാടി, പനമരം ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്തും മാത്രമാണ് യുഡിഎഫിന്‍റെ കൈവശമുള്ളത്.

2009 ല്‍

2009 ല്‍

ഇതിന് മുമ്പ് 2009 ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് ജില്ലയില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ യുഡിഎഫിന് മേല്‍ക്കൈ നേടാനായത്. അന്ന് വെത്തിരി, മീനങ്ങാടി, തിരുനെല്ലി പഞ്ചായത്തുകളില്‍ മാത്രമായിരുന്നു. എന്നാല്‍ ഇത്തവണ ഈ പഞ്ചയത്തുകളും യുഡിഎഫിന് ഒപ്പം നിന്നു.

തിരുനെല്ലിയിലും

തിരുനെല്ലിയിലും

2009 ല്‍ വൈത്തിരിയിലും മീനങ്ങാടിയും 1000 വോട്ടിന് താഴെയും തിരുനെല്ലിയില്‍ 1200 വോട്ടില്‍ താഴെയുമായിരുന്നു ഇടതുമുന്നണിക്ക് ലഭിച്ച ഭൂരിപക്ഷം. എന്നാല്‍ ഇത്തവണ തിരുനെല്ലിയില്‍ യുഡിഎഫിന് 2025 വോട്ടിന്‍റെ ഭൂരിപക്ഷമാണ്. പതിറ്റാണ്ടുകളായി ഇടതുമുന്നണിക്ക് ഒപ്പം നില്‍ക്കുന്ന പഞ്ചായത്താണ് തിരുനെല്ലി.

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്

ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്

ജില്ലയിലെ 3 മണ്ഡലങ്ങളിലും വലിയ ഭൂരിപക്ഷം നേടിയ യുഡിഎഫിന് ഒരിടത്ത് പോലും വാശിയേറിയ മത്സരം നേരിടേണ്ടി വന്നില്ല. 2014 ല്‍ എംഐ ഷാനവാസ് വിജയിച്ചപ്പോഴും എല്‍ഡിഎഫിന് ഒപ്പം നിന്ന ബത്തേരി നിയോജക മണ്ഡലത്തില്‍ നിന്നാണ് ഇത്തവണ രാഹുല്‍ ഗാന്ധിക്ക് ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത്.

110697 വോട്ടുകള്‍

110697 വോട്ടുകള്‍

110697 വോട്ടുകള്‍ രാഹുലിന് ലഭിച്ചപ്പോള്‍ സുനീറിന് ബത്തേരിയില്‍ നിന്ന് നേടാന്‍ കഴിഞ്ഞത് 40232 വോട്ടുകള്‍ മാത്രമാണ്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 75747 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ യുഡിഎഫിന് ലഭിച്ചത്. 34549 വോട്ടുകളാണ് അന്ന് ഇടതുമുന്നണിക്ക് ലഭിച്ചത്.

കല്‍പ്പറ്റ സീറ്റിലും

കല്‍പ്പറ്റ സീറ്റിലും

നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പിടിച്ചെടുത്ത കല്‍പ്പറ്റ സീറ്റിലും രാഹുലിന്‍റെ വോട്ടുനില ഒരു ലക്ഷം കടന്നു. 2014 ല്‍ എംഐ ഷാനവാസിന് 53383 വോട്ടുകള്‍ മാത്രമാണ് ലഭിച്ചതെങ്കില്‍ ഇത്തവണ രാഹുല്‍ ഗാന്ധിക്ക് കല്‍പ്പറ്റയിലെ ജനങ്ങള്‍ നല്‍കിയത് 101229 വോട്ടുകളാണ്. സുനീറിന് ലഭിച്ചതാവട്ടെ 37475 വോട്ട് മാത്രം.

Recommended Video

cmsvideo
രാഹുലിനെ അമേഠി കൈവിട്ടപ്പോള്‍ വയനാട് നെഞ്ചേറ്റി
മാനന്തവാടി

മാനന്തവാടി

എല്‍ഡിഎഫിന്‍റെ കയ്യിലുള്ള മാനന്തവാടിയിലും രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 60000 കടന്നു. 93237 വോട്ടുകള്‍ മണ്ഡലത്തില്‍ രാഹുല്‍ നേടിയപ്പോള്‍ സുനീറ് ലഭിച്ചത് 38606 വോട്ടുകള്‍ മാത്രം. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 62436 വോട്ടുകളായിരുന്നു മണ്ഡലത്തില്‍ ഇടതുമുന്നണി നേടിയത്.

English summary
rahul ghandhi sweep in wayanad; booth level report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X