കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഡൽറ്റ് ജോക്ക് വിവാദം; പ്രധാനമന്ത്രി ചെയ്തതേ ചെയ്തുള്ളൂ, വിവാദത്തിൽ മറുപടിയുമായി രാഹുൽ ഈശ്വർ!

Google Oneindia Malayalam News

Recommended Video

cmsvideo
അഡൽറ്റ് ജോക്ക് വിവാദത്തിനു മറുപടിയുമായി രാഹുൽ ഈശ്വർ! | Oneindia Malayalam

തിരുവനന്തപുരം: അഡല്‍റ്റ് ജോക്‌സ് എന്ന ഫേസ്ബുക്ക് പേജ് വിവാദത്തിൽ വിശദീകരണവുമായി രാഹുൽ ഈശ്വർ. പ്രധാനമന്ത്രിയടക്കമുള്ളവര്‍ ചെയ്യുന്ന കാര്യമാണ് താന്‍ ചെയ്തതെന്നും ഇതില്‍ പുതിയതായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതില്‍ പരിഹസിക്കാന്‍ എന്താണുള്ളത്. ശശി തരൂര്‍ അടക്കമുള്ള പ്രമുഖരുടെ പേജുകള്‍ ഒക്കെ നിരവധി പേജുകള്‍ ഒന്നാക്കിയ ശേഷമുള്ള നിലയാണ് ഇപ്പോള്‍ കാണുന്നത്. ഫേസ്ബുക്കിലെ പേജിലെ കാര്യങ്ങള്‍ താന്‍ അല്ല നോക്കുന്നത്. ചില സുഹൃത്തുക്കളാണ് ഫേസ്ബുക്ക് പേജ് ശ്രദ്ധിക്കുന്നതെന്നും രാഹുല്‍ പറഞ്ഞെന്ന് ഏഷ്യാനെറ്റ് റിപ്പോർട്ട് ചെയ്തു.

<strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!</strong>ഇന്തോനേഷ്യയെ ദുരന്തഭൂമിയാക്കി സുനാമിയും ഭൂകമ്പവും; മരണം 1200 കടന്നു.. വിശപ്പകറ്റാൻ കൊള്ളയും!!

അഡല്‍റ്റ് ജോക്സ് എന്ന ഫേസ്ബുക്ക് പേജ് രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജായി മാറിയിരുന്നു. 20 ലക്ഷത്തിലേറെ ഫോളോവേഴ്സുള്ള രാഹുല്‍ ഈശ്വറിന്റെ ഒഫീഷ്യല്‍ പേജ് നേരത്തെ അഡല്‍റ്റ് ജോക്സ് എന്നും 18+ ജോക്ക്സ് എന്നും ഉള്ള പേരിലായിരുന്നു ഉണ്ടായിരുന്നത്. ഇതിനെതിരെ പരിഹാസവുമായി സോഷ്യൽ മീഡിയയിൽ നരിവധി പേർ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയുമായാണ് രാഹുൽ ഈസ്വർ രംഗത്തെത്തിയത്.

അത്ര മോശം തമാശകളാണോ?

അത്ര മോശം തമാശകളാണോ?


പതിനെട്ടിന് മുകളിലുള്ളവര്‍ കേള്‍ക്കുന്ന തമാശകള്‍ അത്ര മോശമാണോ? അങ്ങനെയൊരു അഭിപ്രായം ഇവിടെ ആര്‍ക്കും ഇല്ല. ഇത്തരം തമാശകള്‍ രസിക്കാത്ത അരസികന്മാരാണ് അതിനെ കുറ്റം പറയുന്നത്. എല്ലാ സമയവും സമൂഹമാധ്യമങ്ങള്‍ ഇരുന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ കുറച്ച് പേരെ ഏല്‍പ്പിച്ചിരിക്കുകയാണ് ഇത്തരം കാര്യങ്ങള്‍. പല പേജുകള്‍ മെര്‍ജ് ചെയ്താണ് പേജ് ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായ ഏതെങ്കിലും പേജ് ആയിരിക്കാം 18+ ജോക്ക്സ് എന്നും രാഹുൽ ഈശ്വർ പറഞ്ഞു.

കപട സദാചാര വാദികൾ

കപട സദാചാര വാദികൾ

കപട സദാചാരവുമായി വരുന്ന പുരോഗമനവാദികള്‍ക്കാണ് ഇതില്‍ പ്രശ്നം. മലയാളി ഹൗസ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഏറ്റവുമധികം ആക്രമണം ഉണ്ടായത് ഇവരില്‍ നിന്നുമായിരുന്നു. ഇത്തരം കാര്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ അവര്‍ക്ക് പുരോഗമനവാദമൊന്നും വേണ്ട. ഇതൊക്കെ വെറും ഇരട്ടത്താപ്പാണെന്നും രാഹുൽ ഈശ്വർ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

പേജിന്റെ ഹിസ്റ്ററി

പേജിന്റെ ഹിസ്റ്ററി


2013 ല്‍ തുടങ്ങിയ ഗ്രൂപ്പിന്റെ ആദ്യ പേര് bbm statsus എന്നായിരുന്നു. പിന്നീട് അത് മാറി bbm 18+ എന്നാക്കിമാറ്റി. അതിന് ശേഷം 18+ ജോക്‌സ് എന്നാക്കി മാറ്റിയ പേജാണ് ഒടുവില്‍ രാഹുല്‍ ഇശ്വരിന്റേതാക്കി മാറ്റിയത്. പേജിന്റെ ഹിസ്റ്ററിയുടെ സ്‌ക്രീന്‍ ഷോര്‍ട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയിയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പേജിന്റെ ലൈക്ക് വര്‍ധിപ്പിക്കാന്‍ അഡല്‍ട്ട് ജോക്‌സായി പേജ് തുടങ്ങുകയും പിന്നീട് റീച്ച് വര്‍ധിച്ചാല്‍ സ്വന്തം പേരിലേക്ക് പേജ് മാറ്റുകയും ചെയ്യുന്നത് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു കാര്യമാണ്. തന്റെ പേജിന് റീച്ച് കൂട്ടാന്‍ വേണ്ടി രാഹുല്‍ ഇശ്വര്‍ തന്നെ ചെയ്തകാര്യമാണിതെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.

അവർക്ക് ചെയ്യാം... പിന്നെന്താ എനിക്ക് ചെയ്താൽ....

അവർക്ക് ചെയ്യാം... പിന്നെന്താ എനിക്ക് ചെയ്താൽ....

ഫേസ്ബുക്കിലും ഓര്‍ക്കുട്ടിലുമായി 15 പ്രൊഫൈലുകള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഫേസ്ബുക്ക് പോളിസി മാറിയ സമയത്താണ് ഇവ മാനേജ് ചെയ്യുകയെന്നത് ചിലരെ ഏല്‍പ്പിച്ചതെന്നും രാഹുൽ ഈശ്വർ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും ശശി തരൂരും അടക്കമുള്ള പ്രമുഖര്‍ സമൂഹമാധ്യമങ്ങളില്‍ ഇത്തരത്തില്‍ പല പേജുകളഅ‍ മെര്‍ജ് ചെയ്തത് നിരവധി തവണ വാര്‍ത്തയായിട്ടുണ്ട്. അവര്‍ക്ക് ചെയ്യാമെങ്കില്‍ രാഹുല്‍ ഈശ്വറിന് ചെയ്യാന്‍ പാടില്ലേ? എന്ന ചോദ്യവും അദ്ദേഹം ചോദിക്കുന്നു.

English summary
Rahul Iswar's explanation on facebook page controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X