Get Updates
Get notified of breaking news, exclusive insights, and must-see stories!

'രാഹുലും പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നു, കല്യാണം പ്ലാൻ ചെയ്തു, ബ്രേക്ക് അപ് ആയി', ന്യായീകരിച്ച് രാഹുൽ ഈശ്വർ

ലൈംഗിക പീഡന പരാതിയുടെ അടിസ്ഥാനത്തിൽ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ വൈകാതെ അറസ്റ്റ് ചെയ്തേക്കും എന്നാണ് റിപ്പോർട്ടുകൾ. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായിരുന്ന രാഹുൽ പരാതി വന്നതിന് ശേഷം പിന്മാറിയിരിക്കുകയാണ്. പാലക്കാട്ടെ എംഎൽഎ ഓഫീസ് പൂട്ടിയിട്ട നിലയിലാണ്.

ഗർഭം ധരിക്കാൻ നിർബന്ധിച്ചുവെന്നും ഗർഭിണിയായ ശേഷം നിർബന്ധിച്ച് അശാസ്ത്രീയമായി ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചു എന്നതടക്കമുളള പരാതികളാണ് രാഹുലിനെതിരെ ഉളളത്. അതിനിടെ രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കൊണ്ടുളള രാഹുൽ ഈശ്വറിന്റെ പ്രതികരണം ശ്രദ്ധ നേടുകയാണ്.

രാഹുൽ മാങ്കൂട്ടത്തിലും പെൺകുട്ടിയും പ്രണയത്തിലായിരുന്നപ്പോൾ കുട്ടി വേണമെന്ന് പ്ലാൻ ചെയ്യുകയും ബ്രേക്ക് അപ് ആയതിന് ശേഷം കുട്ടി വേണ്ടെന്ന് തീരുമാനിക്കുകയുമാണ് ചെയ്തത് എന്ന് രാഹുൽ ഈശ്വർ പറയുന്നു. അബോർഷൻ നിയമവിധേയമാണെന്നും പരസ്പര സമ്മതത്തോടെ ആവാം അത് ചെയ്തത് എന്നും രാഹുൽ ഈശ്വർ വാദിക്കുന്നു.

rahul

'' രാഹുലും ഒരു പെണ്‍കുട്ടിയും ഇഷ്ടത്തിലായിരുന്നു. കല്യാണവും കുടുംബവും പ്ലാന്‍ ചെയ്തു. പിന്നീട് ദൗര്‍ഭാഗ്യവശാല്‍ ബ്രേക്കപ്പ് ആയി. അവരുടെ ജീവിതത്തിലെ ആയിരക്കണക്കിന് സംഭാഷണങ്ങളിലെ രണ്ടെണ്ണം എടുത്ത് അതിനെക്കുറിച്ച് ഡയലോഗ് അടിക്കുന്നതിന് എന്ത് അര്‍ത്ഥമാണ് ഉളളത്. സന്ദേശം സിനിമയില്‍ ശങ്കരാടി പറയുന്നത് പോലെ, ഷാഫിയും രാഹുലും എന്നുളള രണ്ട് കഴിവുളള നേതാക്കളെ പെണ്ണുകേസില്‍ പെടുത്തി, ഗര്‍ഭക്കേസില്‍ പെടുത്തി ഇല്ലാതാക്കണം.

രാഹുല്‍ മാങ്കൂട്ടത്തിലുമായി വ്യക്തിപരമായി യാതൊരു സൗഹൃദവും തനിക്കില്ല. പുരുഷ കമ്മീഷന്‍ ബില്ലിനെ എതിര്‍ത്ത പ്രധാനപ്പെട്ട ആള്‍ രാഹുല്‍ ആണ്. ആശയപരമായി തങ്ങള്‍ക്ക് വലിയ വ്യത്യാസം ഉണ്ട്. തന്നെ വിഷം ആണെന്ന് രാഹുലും രാഹുലിന് വിവരമില്ലെന്ന് പറയുന്ന ആളാണ് താനും. പക്ഷേ ഒരു വ്യക്തിയുടെ സ്വകാര്യ കാര്യങ്ങളും പ്രണയവും പ്രണയത്തകര്‍ച്ചയും ഉപയോഗിച്ച് രാഷ്ട്രീയം കളിക്കരുത് എന്ന ധാര്‍മിക ബോധം തനിക്കുണ്ട്.

രാഹുലിനേക്കാള്‍ വലിയ നേതാക്കളല്ലേ വിഡി സതീശനും രമേശ് ചെന്നിത്തലയും. എന്നിട്ടും എന്ത് കൊണ്ടാണ് ഗ്രൗണ്ടില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ കിട്ടുന്നത്. കേരളം കടലിരമ്പി വന്നാലും നിലപാട് മാറ്റില്ലെന്ന് വിഡി സതീശന്‍ പറഞ്ഞു. കേരളം കടലിരമ്പി വരുന്നുണ്ടായിരുന്നു എന്ന് അതില്‍ നിന്ന് മനസ്സിലായി. പോകുന്ന എല്ലായിടത്തും രാഹുല്‍ താരമാകുന്നത് എന്ത് കൊണ്ടാണ്. കേരളത്തിലെ ജനത അനീതിക്ക് എതിരെ പ്രതികരിക്കുകയാണ്. രാഹുലിനെ ചേര്‍ത്ത് പിടിക്കുന്നത് മലയാളികളുടെ നന്മയും ധാര്‍മിക ബോധവും ആണ്'', രാഹുല്‍ ഈശ്വര്‍ പറഞ്ഞു. മീഡിയാ വൺ ചാനൽ ചർച്ചയിലാണ് രാഹുൽ ഈശ്വറിന്റെ പ്രതികരണം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+