അല്പമെങ്കിലും ഉളുപ്പോ കരളലിവോ ജനങ്ങളോടുണ്ടെങ്കില്‍ ഇന്ധന നികുതി കുറയ്ക്കണം: മുഖ്യമന്ത്രിയോട് രാഹുല്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതി കുറയ്ക്കാത്തതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സംസ്ഥാന സര്‍ക്കാരിനെതിരെയും വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ രംഗത്ത്. ഇനിയെങ്കിലും അല്പമെങ്കിലും ഉളുപ്പോ കരളലിവോ തിരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബദ്ധതയുമുണ്ടെങ്കില്‍ കേരളത്തിലും ഇന്ധന നികുതി കുറയ്ക്കുവാന്‍ തയ്യാറാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ഇന്ധന നികുതി കുറച്ച രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചാണ് രാഹുല്‍ സംസ്ഥാന സര്‍ക്കാരിനെതിരെ തുറന്നടിച്ചത്.
ജനഹിതമറിഞ്ഞ് തീരുമാനമെടുത്ത പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഹൃദയാഭിവാദ്യങ്ങള്‍. നരേന്ദ്ര മോദി രാജ്യത്തെ ജനങ്ങളെ, ഇന്ധന നികുതിയുടെ പേരില്‍ കൊള്ളയടിക്കുമ്പോള്‍ സ്വന്തം സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നേര്‍ത്തൊരു ആശ്വാസമാകുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന മൂല്യവര്‍ദ്ധിത നികുതിയില്‍ നിന്ന് പെട്രോളിന് 4 രൂപയും ഡീസലിനു 5 രൂപയും കുറയ്ക്കുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും തീരുമാനം അഭിനന്ദനീയമാണ്. ഈ പറഞ്ഞത് രാജസ്ഥാന് സര്‍ക്കാരിന്റെയും അശോക് ഗെഹ്ലോട്ടിന്റെയും കാര്യമാണ്.

പിന്നെയെന്തിനാണ് വിജയന്റെ ചിത്രമെന്ന് ചോദിച്ചാല്‍, ഈ വിജയനും വിജയന്റെ പാര്‍ട്ടിക്കാരുമാണ് ഇവിടെ വില കുറയ്ക്കാത്തതിനെ പറ്റി ചോദിക്കുമ്പോള്‍ രാജസ്ഥാന് രാജസ്ഥാന് എന്ന് വിലപിച്ചു കൊണ്ടിരുന്നത്. ഇനിയെങ്കിലും അല്പമെങ്കിലും ഉളുപ്പോ കരളലിവോ തിരഞ്ഞെടുത്ത ജനങ്ങളോട് പ്രതിബദ്ധതയുമുണ്ടെങ്കില്‍ ഇവിടെയും നികുതി കുറയ്ക്കുവാന്‍ തയ്യാറാകണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.
അതേസമയം, ഇന്ധന നികുതി കുറച്ച രാജസ്ഥാന് സര്‍ക്കാരിനെ അഭിനന്ദിച്ച് നേരത്തെ കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാമും രംഗത്തെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈടാക്കുന്ന മൂല്യവര്‍ദ്ധിത നികുതി വെട്ടിക്കുറക്കാന്‍ തീരുമാനം. ഇതുവഴി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ പെട്രോളിന് 4 രൂപയും ഡീസലിന് 5 രൂപയും കുറയും. സംസ്ഥാനത്തിന്റെ പേര് കേരളം എന്നല്ല, രാജസ്ഥാന് എന്നാണ് എന്നു മാത്രം- ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാന് സര്‍ക്കാര്‍ ഇന്ധന നികുതി കുറച്ചത്. പെട്രോളിന് 4 രൂപയും, ഡീസലിന് അഞ്ച് രൂപയുമാണ് കുറച്ചത്. കേന്ദ്രം ഇന്ധന വില കുറച്ചതോടെ വിവിധ സംസ്ഥാനങറ്ങള് മൂല്യ വര്‍ധിത നികുതി കുറച്ചിരുന്നു. എന്നാല്‍ രാജസ്ഥാനും കേരളവും ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നികുതി കുറച്ചിരുന്നില്ല. ഇന്ധന നികുതിയില്‍ വരുത്തിയ ഈ കുറവ് രാജസ്ഥാന് സംസ്ഥാനത്തിന് വര്‍ഷത്തില്‍ 3800 കോടി രൂപയുടെ വരുമാന നഷ്ടം ഉണ്ടാക്കുമെന്നും അശോക് ഗെഹ്ലോട്ട് ട്വീറ്റില്‍ പറഞ്ഞിരുന്നു. നേരത്തേ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായ പഞ്ചാബും നികുതി കുറച്ചിരുന്നു. ഇന്ധന വില കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചിരുന്നു.പഞ്ചാബ് പെട്രോള്‍ വില ലിറ്ററിന് 10 രൂപയും ഡീസല്‍ വില ലിറ്ററിന് 5 രൂപയുമാണ് കുറച്ചത്.
-
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍ -
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ഇസ്രായേലില്‍ രൂക്ഷമായ മിസൈലാക്രമണവുമായി ഇറാന്; ഡിമോണും അറാദും ആക്രമിക്കപ്പെട്ടു -
13000 രൂപയുടെ ഇടിവില്‍ സ്വര്‍ണം.. വെള്ളിയ്ക്ക് കുറഞ്ഞത് 32000 രൂപ! അടുത്ത ആഴ്ചയിലും വില കുറയും?












Click it and Unblock the Notifications