രാഹുല്‍ മാങ്കൂട്ടം - ഷാഫി പറമ്പില്‍ അലയന്‍സ്: കേരള സമൂഹത്തില്‍ രൂപപ്പെട്ട മാരക വൈറസിന്റെ പേര്
കൊച്ചി: ഒന്നിലധികം യുവതികളില്‍ നിന്ന് ലൈംഗിക പീഡന പരാതികള്‍ നേരിടുന്ന എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെയും രാഹുലിനെ സംരക്ഷിച്ചു നിര്‍ത്തിയ ഷാഫി പറമ്പിലിനെയും പുരാണത്തിലെ അസുരന്മാരായ സുന്ദന്‍, ഉപസുന്ദന്‍ എന്നിവരോട് ഉപമിച്ച് ഡോ കെഎസ് രാധാകൃഷ്ണന്‍. രാക്ഷസീയമായ കരുത്ത് നേടി, ഇവര്‍ സൈബര്‍ സൈന്യത്തെ വളര്‍ത്തുകയും ശത്രുക്കളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് വകവരുത്തിയതായും അഹങ്കാരത്തിന്റെ പാരമ്യത്തിലാണ് കെ. കരുണാകരന്റെ ഭാര്യ കല്യാണികുട്ടി അമ്മയെ സ്വഭാവഹത്യ നടത്തി മാങ്കൂട്ടത്തില്‍ ആക്ഷേപിച്ചതെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കുറ്റപ്പെടുത്തി.
മാങ്കൂട്ടത്തിലിന്റെ വൈകൃതങ്ങളെക്കുറിച്ച് പതിനഞ്ചിലധികം പേര്‍ സംഘടനയില്‍ പരാതി പറഞ്ഞിട്ടും ഇക്കാര്യം ഒന്നും താന്‍ അറിഞ്ഞിരുന്നില്ല എന്നാണോ ഷാഫി പറയുന്നതെന്നും ഈ കുറ്റകൃത്യം ചെയ്യുന്നതില്‍ നിന്നും ചങ്ങാതിയെ പിന്‍തിരിപ്പിക്കാന്‍ വേണ്ടി എന്തു ചെയ്തു എന്നും ഡോ കെഎസ് രാധാകൃഷ്ണന്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഡോ കെഎസ് രാധാകൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
രാഹുൽ മാങ്കൂട്ടം - ഷാഫി പറമ്പിൽ അലയൻസ്: കേരള സമൂഹത്തിൽ രൂപപ്പെട്ട ഒരു മാരക വൈറസിൻ്റെ പേരാണത്
രാഹുൽ മാങ്കൂട്ടത്തിൽ - ഷാഫി പറമ്പിൽ രണ്ട് പേരും താരശോഭ നേടിയ രാഷ്ട്രീയ ജോഡികളായി വിരാജിച്ചു. രണ്ട് പേരും ചേർന്ന് വൻ സൈബർ സൈന്യത്തെ വളർത്തി. ഈ സൈന്യം ഇവരുടെ സുരക്ഷ ഒരുക്കി; ഇവരുടെ ശത്രുക്കളെ ഒളിഞ്ഞും തെളിഞ്ഞും ആക്രമിച്ച് വകവരുത്തി. അതുകൊണ്ട് ഇവർ രണ്ടു പേരും രാക്ഷസീയമായ കരുത്ത് നേടി. ആ ബലം നൽകിയ അഹങ്കാരത്തിൻ്റെ പാരമ്യത്തിലാണ് കെ. കരുണാകരൻ്റെ ധർമ്മ പത്‌നി കല്യാണികുട്ടി അമ്മയെ സ്വഭാവഹത്യ നടത്തി മാങ്കൂട്ടം ആക്ഷേപിച്ചത്.
കേരളം കണ്ട രാഷ്ട്രീയ നേതാക്കളിൽ സമുന്നതനാണ് കെ. കരുണാകരൻ. രാഷ്ട്രീയത്തിൽ അടിമുടി മുങ്ങി ജീവിച്ച കരുണാകരൻ്റെ പത്‌നിയായിട്ടും രാഷ്ട്രീയത്തിൽ നിന്നും അകലം പാലിച്ച് ജീവിച്ച മഹതിയാണ് കല്യാണിക്കുട്ടിയമ്മ. അവരെ സ്വഭാവഹത്യ ചെയ്തപ്പോഴും ഈ കൂട്ടുകെട്ടിന് ഒന്നും സംഭവിച്ചില്ല. കാരണം, കോൺഗ്രസ് നേതാക്കൾക്ക് തന്നെ ഇവരെ പേടിയായിരുന്നു. കെ സി വേണുഗോപാലിൻ്റെ ഭാര്യയെ പോലും ഇവരുടെ സൈബർ സൈനികർ ആക്രമിച്ച് പരിക്കേല്പിച്ചു. എന്നിട്ടും അവർക്ക് ഒന്നും സംഭവിച്ചില്ല. പുരാണത്തിലെ സുന്ദനേയും ഉപസുന്ദനേയും പോലെ ഇവർക്ക് ശക്തി കൂടിക്കൊണ്ടിരുന്നു.
രാമായണത്തിലെ ബാലി, സ്വബലത്തിലുള്ള അഹങ്കാരം മുറ്റി വരുമ്പോൾ കരമ്പനകളോട് മല്ല യുദ്ധം നടത്തിയിരുന്നു. അതു പോലെ തള്ളി പുറപ്പെടും അഹംബുദ്ധികൊണ്ട് എല്ലാരോടും കുതറി വാ പേശിയും നടന്ന ഇവരിൽ ഒരുവൻ കാല വൈര്യം ഏറ്റു വീണു. വളരെ വൈകി മനമില്ലാമനസ്സോടെ മാങ്കൂട്ടത്തെ കോൺഗ്രസ്സ് പുറത്താക്കി.
അപ്പോൾ ഷാഫി അടവ് മാറ്റി. മാങ്കുവിൻ്റെ സ്വഭാവ വൈകല്യത്തെ കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നു എന്ന് ഷാഫി പറഞ്ഞു. താൻ സംഘടനാപരമായ പിന്തുണയാണ് നല്കിയിരുന്നത്. മാങ്കൂട്ടത്തിലിൻ്റെ വ്യഭിചാരം, ഗർഭം അലസിപ്പിക്കൽ എന്നിത്യാദി കാര്യങ്ങൾക്ക് താൻ ഒരു പിന്തുണയും നല്കിയിട്ടില്ല എന്നും ഷാഫി വിശദീകരിച്ചു. പക്ഷേ, ഷാഫി പറമ്പിൽ അങ്ങയുടെ വാക്കുകൾക്ക് അല്പം പോലും വിശ്വാസ്യതയില്ല. അങ്ങ് പറയുന്നത് പച്ചക്കള്ളമാണ് എന്ന് മൂക്ക് കീഴ്പോട്ടു തൂങ്ങിയ എല്ലാവർക്കും അറിയാം.
സംഘടനാപരമായ കാര്യങ്ങൾ മാത്രം കണക്കിലെടുത്താണ് തീരുമാനം എടുത്തിരുന്നത് എങ്കിൽ
പാലക്കാട് ഡോ. സരിനെ സ്ഥാനാർത്ഥിയായി നിർത്തിയാൽ മതിയായിരുന്നു എന്ന കാര്യം ആർക്കാണ് അറിയാത്തത്? എന്നാൽ പാലക്കാട് തൻ്റെ നിയോജകമണ്ഡലമാണെന്നും താൻ മാറിയാൽ തൻ്റെ ഇഷ്ടക്കാരൻ സ്ഥാനാർത്ഥിയാകണം എന്നും അങ്ങ് ശഠിച്ചു. ആ ഇഷ്ടക്കാരൻ മാങ്കൂട്ടമാണെന്നും അങ്ങ് പറഞ്ഞു. ഇതിനുള്ള കാരണം എന്തായിരുന്നു ?
മാങ്കൂട്ടത്തിൻ്റെ രതിവൈകൃത ലീലകളെ കുറിച്ച് തനിക്ക് ഒന്നും അറിയില്ലായിരുന്നു എന്ന് പറഞ്ഞു അങ്ങ് നഷ്കളങ്കനായി തടി തപ്പുന്ന തണ്ടു തപ്പിയാകരുത്. ഇതു പച്ചക്കള്ളമാണെന്ന് എല്ലാവർക്കും അറിയാം. മാങ്കുവിൻ്റെ രതി വൈകൃത ലീലകളെ കുറിച്ച് പതിനഞ്ചിലധികം പേർ സംഘടനയിൽ പരാതി പറഞ്ഞിരുന്നു. ഇക്കാര്യം ഒന്നും താൻ അറിഞ്ഞിരുന്നില്ല എന്നാണോ അങ്ങ് പറയുന്നത്? പരാതിക്കാരിൽ അധികവും പാർട്ടി നേതാക്കളുടെ ഭാര്യമാരും പെൺമക്കളും സഹോദരിമാരും ആയിരുന്നു എന്നതും അങ്ങ് അറിഞ്ഞിരുന്നില്ലേ? ഈ കുറ്റകൃത്യം ചെയ്യുന്നതിൽ നിന്നും തൻ്റെ ചങ്ങാതിയെ പിൻതിരിപ്പിക്കാൻ വേണ്ടി അങ്ങ് എന്തു ചെയ്തു?
സാമൂഹിക വിരുദ്ധനും ലൈംഗിക മനോരോഗിയും ബലാത്സംഗക്കാരനും ഗർഭം കലക്കിയും ഒക്കെയായ ഈ ചങ്ങാതിയെ അങ്ങ് എന്തിനാണ് സംരക്ഷിച്ച് നിർത്തിയത്? ഇതിനെല്ലാം അങ്ങ് ഉത്തരം പറയേണ്ടിവരും. താനൊന്നുമറിഞ്ഞില്ലേ എന്ന് പറഞ്ഞാൽ ഉത്തരമാകില്ല. വ്യക്തികളുടെ സ്വഭാവ ശുദ്ധിക്ക് പ്രാധാന്യം നൽകിയിരുന്ന സംഘടനയായിരുന്നു കോൺഗ്രസ്സ്. 'തോട്ടം മുടിയാം കാലം ചീർപ്പൻ കുലക്കും' എന്ന് പറയാറുണ്ട്. അതുപോലെ കോൺഗ്രസിൻ്റെ നാശകാലത്ത് ഗർഭം കലക്കികൾ നേതാക്കളാകും എന്നും പറയാം.
-
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത












Click it and Unblock the Notifications