'മറ്റൊരാളുടെ ഭാര്യ, മറച്ച് വെച്ച് ബന്ധം സ്ഥാപിച്ചു, രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്തു',അവഹേളിച്ച് രാഹുൽ ഈശ്വർ
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ യുവതിയെ അവഹേളിച്ച് രാഹുൽ ഈശ്വർ. പെൺകുട്ടി വിവാഹിതയാണെന്ന കാര്യം മറച്ച് വെച്ചാണ് രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധം സ്ഥാപിച്ചതെന്നും രണ്ട് പുരുഷന്മാരുടെ ജീവിതം തകർത്തുവെന്നും രാഹുൽ ഈശ്വർ തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ ആരോപിക്കുന്നു.
രാഹുൽ ഈശ്വറിന്റെ വാക്കുകൾ: ഈ പെണ്‍കുട്ടി വിവാഹിതയാണ്. മറ്റൊരു പുരുഷനെ കല്യാണം കഴിച്ച് അതടക്കമുളള കാര്യങ്ങള്‍ മറച്ച് വെച്ച് രാഹുല്‍ മാങ്കൂട്ടത്തിലുമായി ബന്ധം സ്ഥാപിക്കുകയും, അതിന് ശേഷം പ്രഗ്നന്‍സി പോലുളള കാര്യങ്ങള്‍ വരുമ്പോള്‍ എങ്ങനെയാണ് വിവാഹം കഴിക്കാന്‍ സാധിക്കുക. ഒരു വര്‍ഷത്തിന്റെ ഗ്യാപ്പില്‍ രണ്ട് പുരുഷന്മാരുടെ ജീവിതം തകര്‍ത്ത വ്യക്തിയാണ്. 2024-25ലാണിത് നടക്കുന്നത്. ആ വ്യക്തിയെ ആണ് നമ്മള്‍ അതിജീവിത എന്ന് വിളിക്കുന്നത്.
അതിജീവിതയെ കുറ്റം പറഞ്ഞു എന്ന് പറഞ്ഞ് ഇനി എനിക്കെതിരെ പരാതി വരും. ഞാന്‍ നേരിട്ടോളാം. ഞാന്‍ പറയുന്നത് വസ്തുതയാണ്. ചില മീഡിയകളുമായി തര്‍ക്കിക്കേണ്ടിയും ചീത്ത വിളിക്കുകയും വേണ്ടി വന്നു. വേറെ ഒരാളെ വിവാഹം കഴിച്ച പെണ്‍കുട്ടിയാണിത് എന്ന് പറയാന്‍ പോലും മീഡിയ അനുവദിക്കുന്നില്ല.

മറ്റൊരാളുടെ ഭാര്യയായി ഇരുന്ന് കൊണ്ട് അതടക്കമുളള കാര്യങ്ങള്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ നിന്ന് മറച്ച് വെച്ച് ബന്ധം സ്ഥാപിച്ചു. രണ്ട് പുരുഷന്മാരുടെ ജീവിതമാണ് നശിപ്പിക്കാന്‍ ശ്രമിച്ചത്. ഒന്ന് കെട്ടിയ മനുഷ്യന്‍, അയാളെക്കുറിച്ച് നല്ല അഭിപ്രായമാണ് കേട്ടിട്ടുളളത്. ആ പയ്യന്റെ ജീവിതം തകര്‍ത്തു. ഇപ്പോള്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജീവിതം തകര്‍ക്കാന്‍ ശ്രമിക്കുന്നു.
രാഹുല്‍ മാങ്കൂട്ടത്തിലിനെ തകര്‍ക്കാന്‍ ചില ആളുകളുടെ കയ്യിലെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം തരംഗമായി പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കുതിച്ചുയരുമ്പോള്‍ അദ്ദേഹത്തെ തളര്‍ത്താനും തകര്‍ക്കാനും ശബരിമല വിഷയത്തില്‍ നിന്ന് ശ്രദ്ധ മാറ്റാനും വേണ്ടി ചില ആളുകള്‍ ചെയ്യുന്നതല്ലേ ഇത്. ഇതിലൊന്നും രാഹുല്‍ വീഴരുത്.
രാഹുല്‍ കൂടുതല്‍ കാര്യങ്ങള്‍ പറയണം. രാഹുല്‍ നേരത്തെ വളരെ വേദനയോടെ പറഞ്ഞ കാര്യങ്ങള്‍ പുറത്ത് വിട്ടപ്പോള്‍ രാഹുല്‍ തന്നെ പറഞ്ഞത് അത് പുറത്ത് പറയേണ്ട, ആളുകള്‍ ഇപ്പോള്‍ അറിയേണ്ട എന്നാണ്. പ്രിയപ്പെട്ട രാഹുല്‍ ജി, അങ്ങ് പറയാതെ നാട്ടുകാര്‍ ഇതെങ്ങനെ അറിയും. അമിത മാന്യത വിചാരിക്കേണ്ട. ഇത്തരത്തിലുളള ആള്‍ക്കാരും ഇവരെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് കളിക്കുന്നവരും തീവ്ര ഫെമിനിസ്റ്റുകളും അര്‍ഹിക്കുന്നില്ല. അതിശക്തമായി വന്ന് തുറന്ന് പറയണം, രാഹുല്‍ ഈശ്വര്‍ പറയുന്നു.












Click it and Unblock the Notifications